Thiruvarkkatt Bhagavathi Theyyam / Thampuratti Theyyam / Thaipparadevatha Theyyam /Valiya Thampuratti Theyyam

Description
Thiruvarkkatt Bhagavathi Theyyam /Thampuratti Theyyam / Thaipparadevatha Theyyam / Valiya Thampuratti Theyyam
തായിപ്പരദേവത തെയ്യം / തമ്പുരാട്ടി തെയ്യം / വലിയ തമ്പുരാട്ടി തെയ്യം
‘പോറ്റിപ്പോരുന്നോരച്ചി’ എന്ന നിലയില്‍ മാടായിക്കാവിലച്ചി എന്ന് ഗ്രാമീണര്‍ ഭക്തിപുരസ്സരം വിളിക്കുന്ന തിരുവര്‍ക്കാട്ട് ഭഗവതിയാണ് തായിപ്പരദേവത എന്നറിയപ്പെടുന്നത്. ഈ ഭഗവതി തന്നെ ഭദ്രകാളിയെന്നും, കോലസ്വരൂപത്തിങ്കല്‍ തായി എന്നും കളരിയാല്‍ ഭഗവതി എന്നും അറിയപ്പെടുന്നു. കോലത്തിരി രാജാവിന്റെ മുഖ്യ ആരാധാനാ ദേവിയാണിത്. അത് കൊണ്ട് തന്നെ അമ്മ ദൈവങ്ങളില്‍ ഈ ദേവി മുഖ്യ സ്ഥാനം അലങ്കരിക്കുന്നു. പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ജനിച്ച ആറു തെയ്യങ്ങളില്‍ ഒന്നായ ഈ തായി ഉഗ്രസ്വരൂപിണിയായ ദാരികാന്തകിയാണ്. ശിവപത്നിയായ പാര്‍വതി ദാരികാസുരനെ കൊല്ലാന്‍ വേണ്ടി രൂപമെടുത്തതാണ് ഭദ്രകാളി എന്നും പറയപ്പെടുന്നു. മറ്റൊരു ഭാഷ്യം ഇങ്ങിനെയാണ്;
ശ്രീ മഹാദേവന്റെ (ശിവന്റെ) ആജ്ഞ ധിക്കരിച്ച് തന്റെ പിതാവായ ദക്ഷന്റെ രാജധാനിയില്‍ സതീ ദേവി യാഗത്തിന് ചെന്നു. ദക്ഷനാല്‍ അപമാനിതയായ സതീ ദേവി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്തു. ഇതറിഞ്ഞ ശിവന്‍ കോപം കൊണ്ട് വിറച്ച് താണ്ഡവമാടുകയും ഒടുവില്‍ തന്റെ ജട പറിച്ച് നിലത്തടിക്കുകയും ചെയ്തു. അതില്‍ നിന്ന്‍ അപ്പോള്‍ ഭദ്രകാളിയും വീരഭദ്രനും ജന്മം പൂണ്ടു. ഇങ്ങിനെ ജന്മമെടുത്ത ഭദ്രകാളി ശിവാജ്ഞ പ്രകാരം ഭൂതഗണങ്ങളെയും കൂട്ടി ദക്ഷന്റെ യാഗസ്ഥലത്ത് ചെല്ലുകയും അവിടം മുഴുവന്‍ നശിപ്പിക്കുകയും ദക്ഷന്റെ തലയറുത്ത് യാഗശാലയിലെ അഗ്നിക്കിരയാക്കുകയും ചെയ്തു. തിരിച്ചു വന്ന ഓമന മകള്‍ക്ക് ശിവന്‍ കൈലാസ പര്‍വതത്തിന് വടക്ക് രാജതാജലത്തി നടുത്തായി വസിക്കാന്‍ ഇടം നല്‍കുകയും ചെയ്തുവത്രേ.
ദേവി പിന്നീട് ദേവാസുര യുദ്ധസമയത്താണ് വീണ്ടും അവതരിക്കുന്നത്. അന്ന് ദേവി എഴാനകളുടെ ശക്തിയുള്ള ദാരികനെ ഏഴു പിടിയാല്‍ പിടിച്ചു തലയറുത്ത് ചോര കുടിച്ചുവത്രെ. ഏഴു ദിവസം തുടര്‍ച്ചയായി ദാരികനുമായി യുദ്ദം നടത്തിയ കാളി എട്ടാം ദിവസമാണ് ദാരികനെ കൊന്നു ചോര കുടിക്കുന്നത്. അങ്ങിനെ തന്റെ അവതാര ലക്‌ഷ്യം പൂര്‍ത്തിയാക്കിയ ദേവിയെ ശിഷ്ടജന പരിപാലനാര്‍ത്ഥം ശിവന്‍ ഭൂമിയിലേക്കയച്ചു. ഭൂമിയിലെത്തിയ ദേവി ഭദ്രകാളിക്ക് ശിവന്‍ വടക്ക് തിരുവര്‍ക്കാട് (മാടായി കാവ്), തെക്ക് (കളരിവാതില്‍ക്കല്‍), കിഴക്ക് (മാമാനികുന്ന്‍), പടിഞ്ഞാറ് (ചെറുകുന്ന് അന്ന പൂര്‍ണ്ണശ്വരി ക്ഷേത്രം) എന്നിങ്ങനെ കോലത്ത് നാടിനെ നാലായി പകുത്ത് നല്‍കി എന്നും അങ്ങിനെ കോലത്ത് നാടിന്റെ ആരാധനാ ദേവതയായി ഭദ്രകാളി മാറിയെന്നുമാണ് ഐതിഹ്യം.
ഭദ്രകാളി എന്ന പേര് തന്നെ സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ദേവി രക്തം ദാഹിച്ചു വരുന്ന രൌദ്ര രൂപിണിയാണ്. പുതിയ ഭഗവതിയുടെ ഉറ്റ തോഴിയുമാണ്. പുതിയ ഭഗവതിയുള്ള കാവുകളില്‍ ഭദ്രകാളി എന്ന പേരില്‍ ഈ ദേവിയെ ആരാധിക്കുന്നു. മറ്റിടങ്ങളില്‍ കോലസ്വരൂപത്തിങ്കല്‍ തായ എന്ന പേരില്‍ തന്നെയാണ് ആരാധിക്കുന്നത്.
പുതിയ ഭഗവതിയുടെ കോലത്തിന്‍മേല്‍ കോലമായി ഈ തെയ്യത്തെ കെട്ടിയാടാറുണ്ട്. അല്‍പ്പം ചില മിനുക്ക് പണികളോട് കൂടി വലിയ മുടി വെച്ചാണ് ഭദ്രകാളിതെയ്യം നൃത്തമാടി വരുന്നത്. പൊതുവേ തെയ്യങ്ങളുടെ രൌദ്രത വെളിപ്പെടുത്താന്‍ മുടിയുടെ മുന്നോട്ടുള്ള തള്ളിച്ച ഉദാഹരണമായി പറയാറുണ്ട്. ഈ തെയ്യത്തിന്റെ രൌദ്രത അതിനാല്‍ തന്നെ മുടിയില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. തെയ്യം വടക്ക് തിരിഞ്ഞാണ് തിരുമുടി അണിയുക അത് പോലെ പടിഞ്ഞാറ് തിരിഞ്ഞാണ് തിരുമുടി അഴിക്കുക. ഈ തെയ്യം നൃത്തമാടുന്നതിനിടയില്‍ വാദ്യഘോഷങ്ങള്‍ നിര്‍ത്തിച്ചു കൊണ്ട് പറയുന്ന വാമൊഴി പ്രസിദ്ധമാണ്:
“പൈതങ്ങളെ എന്റെ ശ്രീ മഹാ ദേവന്‍ തിരുവടി നല്ലച്ചന്‍ എനിക്ക് നാല് ദേശങ്ങള്‍ കല്പിച്ചു തന്നിട്ടുണ്ടല്ലോ… ഈ സ്ഥലം മുന്‍ ഹേതുവായിട്ടു ഈ കാല്‍ കളിയാട്ടം കൊണ്ട് കൂട്ടിയിട്ടുണ്ടല്ലോ നിങ്ങളും… ആയതിനാല്‍ എന്റെ നല്ലച്ചന്‍ എനിക്ക് കല്‍പ്പിച്ചു തന്ന ഈ തിരുവര്‍ക്കാട്ട് വടക്ക് ഭാഗം ഞാന്‍ രുചിക്ക് തക്കവണ്ണം ആസ്വദിക്കട്ടെ”…
ഈ വാമൊഴി മാടായിക്കാവില്‍ വെച്ചുള്ളതാണ്. മഹാദേവന്‍ തിരുവടി നല്ലച്ചന്‍ എന്നത് കൊണ്ട് മുകളില്‍ ഉദ്ദേശിക്കുന്നത് പരമശിവന്‍ ആണെന്നും നാല് ദേശങ്ങള്‍ കല്‍പ്പിച്ചു തന്നിട്ടുണ്ട് എന്ന് പറയുന്നത് വടക്ക് തിരുവര്‍ക്കാട് (മാടായി കാവ്), തെക്ക് (കളരിവാതില്‍ക്കല്‍), കിഴക്ക് (മാമാനികുന്ന്‍), പടിഞ്ഞാറ് (ചെറുകുന്ന് അന്ന പൂര്‍ണ്ണശ്വരി ക്ഷേത്രം) എന്നിങ്ങനെ കോലത്ത് നാടിനെ നാലായി പകുത്ത് നല്‍കി എന്നാണെന്നും ഇതിനകം മനസ്സിലായിട്ടുണ്ടാകുമല്ലോ?
അത് കൊണ്ട് തന്നെ വാ മൊഴിയില്‍ ‘ദേശാന്തരങ്ങള്‍ക്ക് അനുസൃതമായി’ വടക്ക് എന്നത് തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ മാറും അതിനനുസരിച്ച അര്‍ത്ഥഭേദവും വരും.
നീളമുടിയും, പ്രാക്കെഴുത്ത് മുഖത്തെഴുത്തും, വെള്ളി എകിറും (തേറ്റ),വിതാനത്തറ അരച്ചമയവുമുള്ള ഈ തെയ്യത്തെ ഓരോ കാവിലും അതതു ഗ്രാമപ്പേര്‍ ചേര്‍ത്താണ് പേര് വിളിച്ചു കെട്ടിയാടുന്നത്.
തിരുവര്‍ക്കാട്ട് ഭഗവതിയുടെ കൂടെ മക്കളായ ക്ഷേത്രപാലകന്‍, സോമേശ്വരി, പഴശ്ശി ഭഗവതി, ശ്രീ പോര്‍ക്കലി ഭഗവതി, കാളരാത്രി അമ്മ, ചുഴലി ഭഗവതി എന്നീ തെയ്യങ്ങളും പെരും കലശത്തില്‍ അണിനിരക്കും. തിരുവര്‍ക്കാട്ട് ഭഗവതിയുടെ മുടിയാണ് പ്രധാന ആകര്‍ഷണം, അമ്പത് മീറ്റര്‍ ഉയരത്തിലും പതിനാലു മീറ്റര്‍ വീതിയിലും വരുന്ന മുളങ്കോലുകള്‍ കൊണ്ട് കെട്ടിയ ചുവപ്പും കറുപ്പും തുണിയാല്‍ അലങ്കരിച്ചതാണ് ഈ തിരുമുടി. ദേവതമാരില്‍ ഏറ്റവും ഉയരം കൂടിയ തിരുമുടി ഉള്ളത് ഈ ഭഗവതിക്ക് മാത്രമാണ്. വണ്ണാന്‍ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്.
അഷ്ടമച്ചാല്‍ ഭഗവതി, പോര്‍ക്കലി ഭഗവതി, അറത്തില്‍ ഭഗവതി, എട്ടിക്കുളം ഭഗവതി, ഇളമ്പച്ചി ഭഗവതി, വല്ലാര്‍ക്കുളങ്ങര ഭഗവതി, മഞ്ഞച്ചേരി ഭഗവതി, വീരഞ്ചിറ ഭഗവതി, മണത്തണ പ്പോതി, കണ്ണാംഗലം ഭഗവതി, കൊതോളിയമ്മ, ചെമ്പിലോട്ടു ഭഗവതി, എരിഞ്ഞിക്കീല്‍ ഭഗവതി, കരയാപ്പിലമ്മ, എടച്ചിറപ്പോതി, കാപ്പാട്ട് ഭഗവതി, കമ്മാടത്ത് ഭഗവതി, കുറ്റിക്കോല്‍ ഭഗവതി, നെല്ലിയാറ്റ് ഭഗവതി, കല്ലേരിയമ്മ, കളരിയാല്‍ ഭഗവതി, കൂളന്താട്ട് ഭഗവതി, തുളുവാനത്തു ഭഗവതി, നിലമംഗലത്ത് ഭഗവതി, ചാമക്കാവിലമ്മ, പാച്ചേനി ഭഗവതി, പാറക്കടവ് ഭഗവതി, പുതിയാര്‍മ്പത്തമ്മ, വരീക്കര ഭഗവതി, എരമത്ത് ഭഗവതി, മടത്തില്‍ പോതി തുടങ്ങി എഴുപതോളം പേരുകളില്‍ അറിയപ്പെടുന്ന ദേവതമാരെല്ലാം തായിപ്പരദേവതയുടെ നാമാന്തരങ്ങള്‍ ആണ്. അമ്മ, അച്ചി, പോതി, തമ്പുരാട്ടി എന്നൊക്കെ ഭഗവതിയെ നാട്ടു വാമൊഴിയില്‍ വിളിക്കും.
http://www.youtube.com/watch?v=TNlFyRf16uI
കടപ്പാട്: അജീഷ് നമ്പ്യാര്‍
“പൈതങ്ങളെ എന്റെ ശ്രീ മഹാ ദേവൻ തിരുവടി നല്ലച്ചൻ എനിക്ക് നാല് ദേശങ്ങൾ കല്പിച്ചു തന്നിട്ടുണ്ടല്ലോ… ഈ സ്ഥലം മുൻ ഹേതുവായിട്ടു ഈ കാൽ കളിയാട്ടം കൊണ്ട് കൂട്ടിയിട്ടുണ്ടല്ലോ നിങ്ങളും… ആയതിനാൽ എന്റെ നല്ലച്ചൻ എനിക്ക് കൽപ്പിച്ചു തന്ന ഈ തിരുവർക്കാട്ട് വടക്ക് ഭാഗം ഞാൻ രുചിക്ക് തക്കവണ്ണം ആസ്വദിക്കട്ടെ”…ഇത് മാടായിക്കാവിലെ കലശസമയത്ത് വടക്കേംഭാഗം ആസ്വദിക്കുമ്പോൾ തായ് പരദേവതയുടെ തിരുമൊഴി.കളിയാട്ടത്തിൽ കെട്ടിയാടുന്ന അമ്മ ദൈവങ്ങളിൽ പരമോന്നതസ്ഥാനമാണ് തായ് പരദേവതക്കുള്ളത്. കോലത്തിരി തംബ്രാക്കന്മാരുടെ കുലദേവതയായും പരദേവതയും ധർമ്മദൈവവും രാജമാതാവുമൊക്കെയാണ് തായ് പരദേവത.
കോലത്തുനാട്ടുകാർക്ക് പെറ്റമ്മ തന്നെയാണ് ദേവി. മാടായിക്കാവിലമ്മയെന്നും തിരുവർക്കാട്ടച്ചിയെന്നും തിരുവർക്കാട്ട് ഭഗവതിയെന്നും തമ്പുരാട്ടിയെന്നും വലിയതമ്പുരാട്ടിയെന്നും വലിയ മുടിപ്പോതിയെന്നും കോലസ്വരൂപത്തിങ്കൽ തായി എന്നുമൊക്കെ പൈതങ്ങൾ അമ്മയെ വിളിച്ചുപോരുന്നു.
രക്താംബരങ്ങളണിഞ്ഞ് രക്തഹാരങ്ങൾ ചൂടിയ തിരുവുടലിന് അലങ്കാരമായി നിൽക്കുന്ന ആയിരം നാഗങ്ങൾ , മുത്തുനാദങ്ങൾ പൊഴിക്കും ചിലമ്പണിഞ്ഞ തൃപ്പാദങ്ങളും , നക്ഷത്രാങ്കിതമായ ആകാശക്കോട്ടകളെ തൊട്ടുതലോടുന്ന തിരുമുടിയും കരവലയത്തിൽ നാന്ദകവാളും പരിചയുമൊക്കെയായി എഴുന്നള്ളുന്ന തമ്പുരാട്ടിയുടെ രൂപം മനോഹരം.
ദാരികാന്തകിയായ മഹാകാളിയാണ് ഭഗവതി. ശ്രീ മഹാദേവൻ തിരുവടിയുടെ മൂന്നാം തൃക്കണ്ണിൽ നിന്നും തിരുപ്പുറപ്പെട്ട് ഏഴ് രാവുകളും ഏഴ് പകലുകളും യുദ്ധംചെയ്തു ദാരികനെ കൊന്നുകൊലവിളിച്ചു ദേവി. പക്ഷേ ദാരികനെ കൊന്നെറിഞ്ഞ ക്രൂരമൂർത്തിയാണെങ്കിലും തായ് പരദേവത ക്ഷിപ്രകോപവും രക്തദാഹവുമൊക്കെ വെടിഞ്ഞ ശാന്തസ്വരൂപിയാണ്. ദാരികനെ തകർത്തെറിഞ്ഞ ആ കൈകളിൽ തൻറെ പൈതങ്ങൾക്കുള്ള വാത്സല്യമാണ്. അഗ്നിമഴ പൊഴിയിച്ച ആ മിഴികളിൽ ഇപ്പോൾ സ്നേഹവും ദീനാനുകംബയാണ്..
കോലസ്വരൂപത്തിങ്കൽ തായി എന്നാൽ കോലസ്വരൂപത്തിന് മാതാവ് എന്നർഥം. മാടായിപ്പാറയിലെ മാടായിക്കോട്ടയിൽ വച്ച് മഹാകാളിയാം മാതാവ് ദാരികനെ നിഗ്രഹിച്ചു എന്ന പുരാണകഥക്കപ്പുറം മറ്റൊരു ഐതിഹ്യം കൂടി കോലസ്വരൂപത്തിങ്കൽ തായിയുടെ പുരാവൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് വെറുമൊരു നേരംപോക്കോ നാടോടിക്കഥയോ ഒന്നുമല്ല , മറിച്ച് കേൾവികേട്ട ഒരു സാമ്രാജ്യത്തിൻറെ അവിടെ വാണ വിഖ്യാത രാജരാജക്കന്മാരുടെ വീരചരിതം കൂടിയാണ്.
ചരിത്രകാവ്യങ്ങളായ മൂഷികവംശവും കേരളോല്പത്തിയുമെല്ലാം പ്രദിപാദ്യവിഷയമാക്കുമ്പോൾ, ഡോ: എൻ വി പി ഉണിത്തിരിയുടെ “അത്യുത്തരകേരളീയം” അനുബന്ധമാക്കുമ്പോൾ, ക്രിസ്തുവർഷത്തിൻറെ ആദ്യദശകങ്ങളിൽ ഇന്നത്തെ ആന്ധ്രാപ്രദേശിൻറെ ആധ്രയിൽ നിന്നും വന്നു എന്ന് പറയപ്പെടുന്ന നന്ദ എന്ന തമ്പുരാട്ടി അവരുടെ കുലദേവനായ നരസിംഹാ മൂർത്തിയെ ഏഴിമലയിൽ പ്രീതിഷ്ഠിച്ചു ആരാധിച്ചിരുന്നു ഇപ്പോൾ നാരായൺ കണ്ണൂർ ക്ഷേത്രം അറിയപ്പെടുന്നു … നന്ദ തമ്പുരാട്ടി വന്നു എന്ന് പറയപ്പെടുന്ന ആന്ധ്രായിൽ കൂടുതലയിൽ ആരാധിച്ചു പോരുന്നത് നരസിംഹ മൂർത്തിയെയാണ് ..ഇതിനാൽ ഈ കാരണം കൂടി തെളിവായി മേല്പറഞ്ഞ സ്ഥലത്തു നിന്നാണ് വന്നതെന്ന് സാധൂകരിക്കാൻ പറ്റാവുന്നതാണ്. മാഹിഷ്മതി രാജ്യത്ത് ഒരു ഹേഹയസാമ്രാജ്യം ഉണ്ടായിരുന്നുവത്രേ. പ്രകൃതിവിഭവങ്ങൾകൊണ്ടും ധനധാന്യവൃദ്ധികൊണ്ടും സമൃദ്ധവും സമ്പന്നവുമായിരുന്ന മാഹിഷ്മതിയെ ശത്രുരാജ്യങ്ങൾ ആക്രമിച്ച് രാജാവിനെ വകവരുത്തി. അപ്പോൾ ഗർഭിണിയായിരുന്ന മാഹിഷ്മതി രാജ്ഞി നന്ദ മന്ത്രിമാരുടെ സഹായത്തോടെ ഒരു മരക്കപ്പലിൽ കയറി രാജ്യം വിട്ടു. അലയാഴിയിലെ കാറ്റിനേയും കോളിനെയും ജയിച്ച് അഴികളും ചുഴികളും അധിജീവിച്ച്, വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും താണ്ടി ആ ജലയാനം മുന്നോട്ടുകുതിച്ചു. അങ്ങ് ദൂരെ പശ്ചിമതീരത്ത് അറബിക്കടലിന്റെ കരകളിൽ ആട്യതയോടെ ആഭിജാത്യത്തോടെ നിൽക്കുന്ന വാകമരങ്ങൾ നിറഞ്ഞ എഴിമലയിൽ ആ നൌക നങ്കൂരമിട്ടു. ആ എഴിമലക്കുന്നുകളിൽ മാഹിഷ്മതി റാണിയായ നന്ദയും പരിവാരങ്ങളും പരിചാരകരും രാജ്യം നിർമ്മിച്ച് വാസം ആരംഭിച്ചു. അങ്ങനെയിരിക്കെ ഒരു ഭീമാകാരനായ മൂഷികൻ രാജ്ഞിയെ ആക്രമിക്കാൻ വന്നു. ആപത്തിൽ നിന്നും രക്ഷതേടി അവർ ഉള്ളുരുകി പ്രാർഥിച്ചു. അപ്പോൾ അവരുടെ കണ്ണിൽ നിന്നും അഗ്നി പുറപ്പെട്ട് ആ മൂഷികനെ ചുട്ടുകരിച്ചത്രേ. അപ്പോൾ മൂഷകൻ പർവ്വതരാജനായി പുനർജനിച്ച് റാണിയെ അനുഗ്രഹിച്ചു. തന്നെ പരീക്ഷിച്ച എന്നാൽ പിന്നെ അനുഗ്രഹിച്ച ആ മൂഷികനോടുള്ള കടപ്പാട് നിമിത്തം തൻറെ രാജ്യത്തിന് അവർ മൂഷകരാജ്യം എന്ന നാമം നൽകി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ രാജ്ഞി ഒരു ആൺകുഞ്ഞിന് ജന്മംനൽകി. ആ കുഞ്ഞാണ് മൂഷികവംശത്തിലെ പ്രഥമ ചക്രവർത്തിയായ രാമഘടമൂഷികൻ. ഭരണനൈപുണ്യംകൊണ്ടും യുദ്ധസാമർത്ഥ്യം കൊണ്ടും അദ്ദേഹം കീർത്തികേട്ടു. അദ്ദേഹം ഭരിച്ച പ്രദേശം എന്നത്തിൽ നിന്നാണ് ഏഴിമല സ്ഥിതിചെയ്യുന്ന ഭൂപ്രേദേശത്തിന് പിൽക്കാലത്ത് രാമന്തളി( രാമൻ തളിച്ച ദേശം) എന്ന പേര് സിദ്ധിച്ചത്.
വാകമരത്തെ രാഷ്ട്രവൃക്ഷമാക്കി,
വാകപ്പൂക്കുലയും ചങ്ങലവട്ടയും രാജകീയ മുദ്രയാക്കി, നാന്ദകം ഉടവാളാക്കി
ഏഴിമലനന്ദനൻ, ഉഗ്രൻ, ഉഗ്രധന്വാവ്, സിംഹസേനൻ, ചന്ദ്രവർമ്മ തുടങ്ങിയ രാജാക്കന്മാർ രാമഘടമൂഷികന് ശേഷം മൂഷികരാജ്യം ഭരിച്ചു. പക്ഷേ മൂഷികവംശത്തിൻറെ സ്ഥാപണത്തിന് ആദിയും ആധാരവുമായ മാഹിഷ്മതി രാജ്ഞി എന്ന മഹതി വിസ്മരിക്കപ്പെട്ടു.
കാലങ്ങൾ പിന്നെയും കഴിഞ്ഞു, . മൂഷികവംശത്തിന്റെ ആസ്ഥാനം എഴിമലയിൽ നിന്നും വളപട്ടണത്തെക്ക് പറിച്ചുമാറ്റപ്പെട്ടു. പിന്നേയും അനേകം പേർ വംശം ഭരിച്ചു. പിൽക്കാലത്ത് ഇവരിൽ ഏതോ ഒരു രാജാവിന് , തങ്ങളുടെ വംശത്തിന് കാരണഭൂതയായ മാഹിഷ്മതി രാജ്ഞിയാം മാതാവിനെ സർവ്വരും മറന്നതിൽ കുറ്റബോധം തോന്നി. അതിൻറെ പ്രായശ്ചിത്തമായി , ആ മാതാവിനെ (നന്ദയെ) കോലം കെട്ടിയാടിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനുശേഷമാണത്രെ തായ് പരദേവതയെ കോലം കെട്ടിയാടിക്കാൻ തുടങ്ങിയത്.
തായിപ്പരദേവതയുടെ കോലം കെട്ടിയാടുന്നത് സാധാരണയായി വണ്ണാൻ സമുദായക്കാരാണ് .അഞ്ഞൂറ്റാൻമാരും കെട്ടിയാടാറുണ്ട്. അഷ്ടമച്ചാൽ ഭഗവതി, കളരിയാൽ ഭഗവതി,,വീരഞ്ചിറ ഭഗവതി തുടങ്ങി അതതു കാവുകളുടെയും ഗ്രാമങ്ങളുടെയും പേരുചേർത്ത് ഈ ഭഗവതിയെ വിവിധ സങ്കല്പങ്ങളിൽ കെട്ടിയാടിക്കാറുണ്ട്.
വേഷം
ഏറ്റവും ഉയരമേറിയ തിരുമുടി തായിപ്പരദേവതയുടെതാണ് . പ്രാക്കെഴുത്ത് ആണ് മുഖത്തെഴുത്ത്.അരച്ചമയത്തിന് വിതാനത്തറ എന്നു പേര്. മുള കൊണ്ട് നിർമ്മിച്ച തിരുമുടിയിൽ ചുവപ്പും കറുപ്പും നിറങ്ങളിൽ വരകളുള്ള വെളുത്ത തുണി പൊതിഞ്ഞ് അലങ്കരിച്ചിട്ടുണ്ടാകും. ചുകന്നമ്മ ,നീലിയാർ ഭഗവതി എന്നിവരുടെ തിരുമുടിയുമായി വളരെ സാമ്യമുണ്ട്. നീളമുടി എന്ന് അറിയപ്പെടുന്നു ഈ തിരുമുടി.വെള്ളികൊണ്ടുള്ള എകിറ് (ദംഷ്ട്ര )യും വേഷത്തിന്റെ ഭാഗമാണ്.വാളും ഏറെക്കുറെ ചതുരാകൃതിയിലുള്ള പരിചയുമാണ് തിരുവായുധങ്ങൾ .തെയ്യം വടക്ക് തിരിഞ്ഞാണ് തിരുമുടി അണിയുക അത് പോലെ പടിഞ്ഞാറ് തിരിഞ്ഞാണ് തിരുമുടി അഴിക്കുക. ഈ തെയ്യം നൃത്തമാടുന്നതിനിടയിൽ വാദ്യഘോഷങ്ങൾ നിർത്തിച്ചു കൊണ്ട് പറയുന്ന വാമൊഴി പ്രസിദ്ധമാണ്:
“ പൈതങ്ങളെ എന്റെ ശ്രീ മഹാ ദേവൻ തിരുവടി നല്ലച്ചൻ എനിക്ക് നാല് ദേശങ്ങൾ കല്പിച്ചു തന്നിട്ടുണ്ടല്ലോ… ഈ സ്ഥലം മുൻ ഹേതുവായിട്ടു ഈ കാൽ കളിയാട്ടം കൊണ്ട് കൂട്ടിയിട്ടുണ്ടല്ലോ നിങ്ങളും… ആയതിനാൽ എന്റെ നല്ലച്ചൻ എനിക്ക് കൽപ്പിച്ചു തന്ന ഈ തിരുവർക്കാട്ട് വടക്ക് ഭാഗം ഞാൻ രുചിക്ക് തക്കവണ്ണം ആസ്വദിക്കട്ടെ”
Taiparadevata Theyam / Mistress Theyam / Great Mistress Theyam
Tiruvarkat Bhagavathy is known as Taiparadevata as ‘Potiporunorachi’ and is called Madaikavilachi by the villagers bhaktipurassaram.
This Bhagavati herself is known as Bhadrakali, Tai by Kolaswarupa and Bhagavati by Kalari. This is the main worship goddess of King Kolathiri. That is why this goddess occupies the main position among the mother gods. Darikantaki, one of the six Theyas born from Lord Shiva’s three eyes, is fiercely beautiful. Bhadrakali is also said to have taken the form of Shiva’s consort Parvati to kill Darikasura. Another version goes like this;
Defying the orders of Sri Mahadeva (Shiva), Sati Devi went to perform Yaga in the palace of her father Daksha. Humiliated by Daksha, Goddess Sati committed suicide by jumping into the sacrificial fire. On hearing this, Lord Shiva trembled with anger and threw tandavam and finally tore off his braid and threw it on the ground. From that, Bhadrakali and Veerabhadra were born. According to Sivajna, Bhadrakali, who was born like this, gathered all the demons and went to Daksha’s place of sacrifice, destroyed the whole place, lifted Daksha’s head and set it on fire in the place of sacrifice. Shiva gave Omana’s daughter a place to live north of Mount Kailash near Rajatajalati.
Devi later reappears during the Devasura war. On that day, the goddess, who had the power of Ezhanas, grabbed Darikan with seven fists and lifted his head and drank his blood. Kali, who fought with Darikan for seven consecutive days, kills Darikana and drinks his blood on the eighth day. Thus the goddess who had completed her incarnation was sent to earth by Shiva to take care of the rest of the people. The legend has it that Lord Shiva divided the land of Kolath into four parts as Thiruvarkad (Matai Kav) in the north, Kalarivathilkal in the south, Mamanikunn in the east (Cherukunnu Anna Poornswari temple) and Bhadrakali became the worship goddess of the land.
As the name Bhadrakali itself suggests, this goddess is a blood-thirsty Rudra Rupini. She is the best friend of New Bhagwati. This goddess is worshiped as Bhadrakali in Kavs with new Bhagavati. Elsewhere Kolasvarupathinkal is worshiped under the same name as Thaya.
This theiya is tied as a kolam on the kolam of the new Bhagwati. Bhadrakalitheyam is danced in big hair with some polish work. In general, the hair is pushed forward to reveal the roughness of the hair. The brutality of this Theiyam can therefore be understood from the hair itself. They put on their hair facing north and take off their hair facing west. While dancing this Theyam, the instrumental sounds are stopped and the saying is famous:
“My children, my Lord Lord Thiruvadi Nallachan has entrusted me with four lands… You too have taken this place for the sake of the previous reason… Therefore, let me enjoy this Tiruvarkat north part that my Nallachan has given me to my taste”…
This oral is from Madaikavi. By Mahadeva Tiruvadi Nallachan above, it means Lord Shiva and it is said that he has given four lands to the North, Tiruvarkad (Madai Kav), South (Kalarivathilkal), East (Mamanikun), and West (Cherukunnu Annaswari Kshetra).
Because of that, in the verbal expression ‘according to the regions’, north is changed to south, east and west and the meaning changes accordingly.
With long hair, Prakekushtu face, silver ekir (theta) and floor-length arachamaya, this Theiyat is called by the name of its village in each kavil.
Along with Tiruvarkat Bhagavathy, her sons Kshetrapalakan, Someshwari, Pazhassi Bhagavathy, Sri Porkali Bhagavathy, Kalaratri Amma and Chuzhali Bhagavathy will also line up in Perum Kalasham. The main attraction is Tiruvarkat Bhagwati’s hair, which is fifty meters high and fourteen meters wide and decorated with red and black cloth tied to bamboo poles. This Bhagwati is the only one who has the longest hair among the deities. This theyam is tied by the Vannan community.
Ashtamachal Bhagavathy, Porkali Bhagavathy, Arathil Bhagavathy, Ettikulam Bhagavathy, Ilambachi Bhagavathy, Vallarkulangara Bhagavathy, Manjacheri Bhagavathy, Veeranchira Bhagavathy, Manathana poti, Kannangalam Bhagavathy, Kotholiamma, Chempilotu Bhagavathy, Erinhikkeel Bhagavathy, Karayapilamma, Etachira. Poti, Kapat Bhagavathy, Kammadath Bhagavathy, Kuttikol Bhagavathy , Nelliat Bhagavathy, Kalleriamma, Kalariyal Bhagavathy, Coolanthat Bhagavathy, Thuluanathu Bhagavathy, Nilamangalam Bhagavathy, Chamakavilamma, Patcheni Bhagavathy, Parakkadav Bhagavathy, Puthharmpathamma, Varikkara Bhagavathy, Eramat Bhagavathy, Matathil poti and all the deities known by seventy names. are nouns. Mother, Achi, Poti, Tamburati are called Bhagwati in the local dialect.
http://www.youtube.com/watch?v=TNlFyRf16uI
Credit: Ajeesh Nambiar
Kavu where this Theyyam is performed
Theyyam on Kumbam 05-06 (February 18-19, 2024)
Theyyam on Edavam 05-07 (May 19-21, 2024)
Theyyam on Dhanu 20-22 (January 05-07, 2024)
Theyyam on Makaram 17-18 (January 31-February 01, 2024)
Theyyam on Makaram 01-02 (January 15-16, 2018)
Theyyam on Vrischikam 30-Dhanu 01 (December 16-17, 2023)
Theyyam on (April 29-30, 2025)
Theyyam on Meenam 22-24 (April l05-07, 2024)
Theyyam on Kumbam 21-22 (March 05-06, 2024)
Theyyam on Medam 15-18 (April 28-May 01, 2024)
Theyyam on Kumbam 21-25 (March 05-09, 2025)
Theyyam on Medam 27-28 (May 10-11, 2025)
Theyyam on Kumbam 15-19 (February 28-29-March 01-03, 2024)
Theyyam on Vrischikam 16-17 (December 02-03, 2023)
Theyyam on Meenam 09-11 (March 22-24, 2024)
Theyyam on Medam 20-21 (May 03-04, 2025)
Theyyam on Medam 11-13 (April 24-26, 2024)
Theyyam on Medam 09-11 (April 22-24, 2025)
Theyyam on Dhanu 10-11 (December 25-26, 2023)
Theyyam on Dhanu 12-13 (December 28-29, 2023)
Theyyam on Medam 09-10 (April 22-23, 2024)
Theyyam on Kumbam 25-27 (March 09-11, 2024)
Theyyam on Meenam 09-10 (March 22-23, 2024)
Theyyam on Meenam 24-25 (April 06-07, 2024)
Theyyam on Makaram 08-16 (January 22-30, 2024)
Theyyam on Dhanu 12-13 (December 28-29, 2023)
Theyyam on Medam 01-15 (April 14-28, 2024)
Theyyam on Kumbam 19-22 (March 03-06, 2024)
Theyyam on Kumbam 04-06 (February 17-19, 2024)
Theyyam on Makaram 25-26 (February 08-09, 2024)
Theyyam on Makaram 01-02 (January 15-16, 2025)
Theyyam on Makaram 10-12 (January 24-26, 2025)
Theyyam on Makaram 24-27 (February 07-10, 2024)
Theyyam on Meenam 19-20 (April 02-03, 2025)
Theyyam on (February 18-19, 2025)
Theyyam on Kumbam 15-16 (February 27-28, 2025)
Theyyam on Makaram 15-17 (January 29-31, 2024)
Theyyam on Makaram 27-29 (February 10-12, 2024)
Theyyam on Makaram 25-27 (February 08-10, 2024)
Theyyam on Meenam 22-23 (April 05-06, 2024)
Theyyam on Kumbam 02-07 (February 15-20, 2024)
Theyyam on Kumbam 26-28 (March 10-12, 2024)
Theyyam on Meenam 19-20 (April 02-03, 2024)
Theyyam on Meenam 19-20 (April 02-03, 2024)
Theyyam on Meenam 09-12 (March 23-26, 2024)
Theyyam on Kumbam 28 (March 12, 2024)
Theyyam on Dhanu 2-8 (December 18-24, 2023)
Theyyam on (March 02-03, 2024)
Theyyam on Kumbam 13-15 (February 26-28, 2024)
Theyyam on Kumbam 13-15 (February 26-28, 2024)
Theyyam on Makaram 11-12 (January 25-26, 2024)
- Kannur Cheruvanjeri Poovathur Athyaarakkavu Bhagavathi Kavu
- Kannur Chirakkal Highway Junction Pattuvatheru Kurmba Bhagavathi Kshetram
Theyyam on Makaram 08-11 (January 22-25, 2024)
Theyyam on Dhanu 24-25 (January 08-09, 2025)
Theyyam on Meenam 16-18 (March 29-31, 2024)
Theyyam on Kumbam21-22 (March 05-06, 2024)
Theyyam on Kumbam 03-04 (February 15-16, 2025)
Theyyam on Makaram 22-25 (February 05-08, 2024)
Theyyam on Kumbam 26-28 (March 10-12, 2024)
Theyyam on Makaram 26-29 (February 09-12, 2024)
Theyyam on Meenam 06-08 (March 19-21, 2024)
Theyyam o n Meenam 04-07 (March 18-21, 2024)
Theyyam on Makaram 05-07 (January 19-21, 2024)
Theyyam on Thulam 29-30-Vrischikam 01 (November 14-16, 2023)
Theyyam on Vrischikam 23-25 (December 09-11, 2023)
Theyyam on Thulam 23-24 (November 08-09, 2015)
Theyyam on Dhanu 22-25 (January 07-10, 2010)
Theyyam on Kumbam 20-21 (March 04-05, 2024)
Theyyam on Makaram 19-20 (February 02-03, 2024)
Theyyam on Kumbam 03-04 (February 16-17, 2024)
Theyyam on Makaram 13-15 (January 27-29, 2024)
Theyyam on Dhanu 21-22 (January 05-06, 2024)
Theyyam on Kumbam 04-05 (February 17-18, 2024)
Theyyam on Kumbam 08-09 (February 21-22, 2024)
Theyyam on (January 06-08, 2025)
Theyyam on Meenam 23-25 (April 06-08, 2025)
Theyyam on Kumbam 07-09 (February 19-21, 2024)
Theyyam on Makaram 13-15 (January 27-29, 2024)
Theyyam on Kumbam 06-09 (February 19-22, 2024)
Theyyam on Makaram 10-12 (January 24-26, 2024)
Theyyam on Dhanu 26-28 (January 11-13, 2024)
Theyyam on Kumbam 08-10 (February 21-23, 2024)
Theyyam on Medam 22-24 (April 04-06, 2024)
Theyyam on Medam 23-24 (May 06-07, 2024)
Theyyam on Makaram 06-10 (January 21-24, 2024)
Theyyam on Dhanu 15-18 (December 31, 2023-January 03, 2024)
Theyyam on Kumbam 19-20 (March 03-04, 2024)
Theyyam on Makaram 12-13 (January 26-27, 2024)
Theyyam on Meenam 21-23 (April 04-06, 2024)
Theyyam on Kumbam 11-13 (February 24-26, 2024)
Theyyam on Kumbam 15-16 (February 27-28, 2025)
- Kannur Kannadiparamba Ayadathil Sree Thaiparadevatha Kshetram
- Kannur Kannadiparamba Maalott Viswakarma Kizhakke Sree Bhagavathi Kshetram
Theyyam on Makaram 16-19 (January 30-31 – February 01-02, 2024)
Theyyam on Meenam 23-25 (April 05-07, 2024)
Theyyam on Kumbam 06-08 (February 18-20, 2025)
Theyyam on Dhanu 11-13 (December 27-29, 2023)
Theyyam on (February 16-17, 2024)
Theyyam on Dhanu 17-19 (January 02-04, 2024)
Theyyam on Makaram 02-03 (January 16-17, 2025)
Theyyam on Makaram 24-26 (February 07-09, 2024)
Theyyam on Meenam 15 (March 28, 2024)
Theyyyam on Medam 15-21 (April 28-May 04, 2025)
Theyyam on Dhanu 25-27 (January 10-12, 2024)
Theyyam on Meenam 11-12 (March 24-25, 2024)
Theyyam on Makaram 02-03 (January 16-17, 2024)
Theyyam on Dhanu 17-19 (January 02-04, 2024)
Theyyam on Makaram 10-13 (January 24-27, 2024)
Theyyam on Kumbam 23-24 (March 06-07, 2024)
Theyyam on Kumbam 19-21 (March 03-05, 2024)
Theyyam on Dhanu 13-14 (December29-30, 2023)
Theyyam on Makaram 28-29 (February 11-12, 2024)
Theyyam on Kumbam 12-14 (February 25-27, 2024)
Theyyam on Makaram 15-16 (January 29-30, 2024)
Theyyam on Makaram 01-02 (January 15-16, 2025)
Theyyam on Makaram 21-24 (February 04-07, 2024)
Theyyam on Makaram 23-25 (February 06-08, 2024)
Theyyam on Meenam 22-24 (April 04-06, 2024)
Theyyam on Thulam 09-10 (October 26-27, 2023)
Theyyam on Dhanu 29-Makaram 01 (January 14-15, 2024)
Theyyam on (January 18-22, 2020)
Theyyam on Makaram 19-20 (February 02-03, 2024)
Theyyam on Meenam 25-26 (April 08-09, 2025)
Theyyam on Kumbam 05-07 (February 18-20, 2024)
Theyyam on Vrischikam 28-30 (December 14-16, 2023)
Theyyam on Kumbam 26-28 (March 10-12, 2024)
Theyyam on Makaram 20-21 (February 03-04, 2025)
Theyyam on Dhanu 10-11 (December 25-26, 2017)
Theyyam on Makaram25-26 (February 08-09, 2025)
Theyyam on Meenam 11-15 (March 25-29, 2024)
Theyyam on Meenam 19-20 (April 01-02, 2024)
Theyyam on Medam 18-23 (May 01-06, 2024)
Theyyam on Kumbam 04-06 (February 17-19, 2024)
Theyyam on Medam 16-17 (April 29-30, 2024)
Theyyam on Kumbam 09-10 (February 22-23, 2024)
Theyyam on Kumbam 13-14 (February 26-27, 2023)
Theyyam on Thuilam 28-29 (November 14-15, 2023)
Theyyam on Meenam 15-16 (March 29-30, 2024)
Theyyam on Dhanu 22-25 (January 06-09, 2024)
Theyyam on Makaram 23-26 (February 06-09, 2025)
Theyyam on Makaram 14-16 (January 28-30, 2024)
Theyyam on Meenam 21-23 (April 04-06, 2024)
Theyyam on Edavam 19 (June 02, 2024)
Theyyam on Medam 10-12 (April 23-25, 2024)
Theyyam on Medam 05-07 (April 18-20, 2024)
Theyyam on Makaram 19-21 (February 02-04, 2024)
Theyyam on (February 08-10, 2025)
Theyyam on Makaram 25-26 (February 08-09, 2024)
- Kannur Mandoor Padinjattapura Tharavadu Sree Thiruvarkkatt Bhagavathi Kshetram
- Kannur Mandur Muthuvadath Tharavadu
Theyyam on Medam 20-21 (May 03-04, 2024)
Theyyam on Medam 10-11 (April 23-24, 2024)
Theyyam on Makaram 01-03 (January 15-17, 2024)
Theyyam on Dhanu 05-11 (December 21-27, 2023)
Theyyam on Makaram 10-11 (January 24-25, 2025)
Theyyam on Makaram 11-14 (January 25-28, 2024)
Theyyam on Thulam 10-11 (October 27-28, 2023)
Theyyam on Makaram 01-03 (January 15-17, 2018)
Theyyam on Dhanu 26-28 (January 11-13, 2024)
Theyyam on Kumbam 07-11 (February 20-24, 2024)
Theyyam on Makaram 04-05 (January 18-19, 2024)
Theyyam on Kumbam 12-13 (February 25-26, 2024)
Theyyam on Kumbam 16-19 (February 28-March 01-03, 2025)
Theyyam on Kumbam 14-17 (February 27-29-March 01, 2024)
Theyyam on Kumbam 20-22 (March 04-06, 2024)
Theyyam on Edavam 04-06 (May 18-20, 2024)
Theyyam on Medam 08-10 (April 21-23, 2024)
Theyyam on Makaram 21-23 (February 04-06, 2024)
Theyyam on Medam 3–31-Edavam-01 (May 13-15, 2025)
Theyyam on Kumbam 13-14 (February 26-27, 2024)
Theyyam on Makaram 01-02 (January 15-16, 2024)
Theyyam on Kumbam 19-21 (March 03-05, 2024)
Theyyam on Vrischikam 01-03 (November 17-19, 2023)
Theyyam on Kumbam 05-07 (February 18-20, 2024)
Theyyam on Makaram 22-24 (February 05-07, 2024)
Theyyam on Makaram 19-21 (February 02-04, 2025)
Theyyam on Dhanu 20-23 (January 05-08, 2023)
Theyyam on Kumbam 17-19 (March 01-03, 2024)
Theyyam on Medam 26-27 (May 09-10, 2024)
Theyyam on Meenam 13-15 (March 27-29, 2018)
Theyyam on Makaram 17-20 (January 31-February 03, 2024)
Theyyam on Kumbam 09-11 (February 22-24, 2024)
Theyyam on Medam 24-26 (May 07-09, 2025)
Theyyam on Kumbam 07-11 (February 19-23, 2025)
Theyyam on Dhanu 13-14 (December29-30, 2023)
Theyyam on Makaram 02-05 (January 16-19, 2024)
Theyyam on Medam 16-17 (April 29-30, 2024)
Theyyam on Makaram 12-14 (January 26-28, 2024)
Theyyam on Dhanu 27-28 (January 11-12, 2025)
- Kannur Narikode Chaniyat Tharavadu Thaidevatha Kshetram
- Kannur Narikode Ezhome Madayee (Madayil) Kottam – Madayil Bhagavathi Kshetram
Theyyam on Makaram 18-19 (February 01-02, 2024)
Theyyam on Dhanu 17-18 (January 02-03, 2024)
Theyyam on Kumbam 01-02 (February 13-14, 2025)
Theyyam on Kumbam 13-14 (February 26-27, 2024)
Theyyam on Makaram 26-28 (February 09-11, 2024)
Theyyam on Kumbam 24-27 (March 08-11, 2024)
Theyyam on Makaram 26-28 (February 09-11, 2024)
Theyyam on Vrischikam 22-25 (December 08-11, 2023)
Theyyam on Meenam 24-25 (April 06-07, 2024)
Theyyam on Makaram 27-29 (February 10-12, 2025)
Theyyam on Makaram 20-22 (February 03-05, 2024)
Theyyam on Makaram 21-23 (February 04-06, 2024)
- Kannur Pariyaram Kuruvakkadu Illam
- Kannur Pattuvam Ariyil Parappool Sree Bhagavathi Kshetram (Parappool Kavu)
Theyyam on Dhanu 13-17 (December 29-January 02, 2024)
Theyyam on Meenam 17-20 (March 31-April 01-03, 2025)
Theyyam on Kumbam 04-06 (February 16-18, 2025)
Theyyam on Makaram 17-18 (January 31-February 01, 2024)
Theyyam on Dhanu 11-12 (December 26-27, 2017)
Theyyam on Kumbam 07-17 (February 20-29-March 01, 2024)
Theyyam on Kumbam 22-28 (March 06-12, 2025)
Theyyam on Meenam 01-02 (March 15-16, 2024)
Theyyam on Kumbam 13-16 (February 26-29, 2024)
Theyyam o Medam 05-15 (April 18-28, 2024)
Theyyam on Kumbam 17-18 (March 01-02, 2024)
Theyyam on Meenam 23-29 (April 06-12, 2025)
Theyyam on Medam 24-28 (May 07-11, 2024)
Theyyam on Meenam 03-04 (March 17-18, 2025)
Theyyam on Medam 20-22 (May 03-05, 2024)
Theyyam on (March 09-10, 2024)
Theyyam on Kumbam 24-25 (March 08-09, 2024)
- Kannur Payyannur Padolikkavu
- Kannur Payyannur Paravanthatta Veeranvalapp Sree Puthiya Purayil Tharavadu Devasthanam
Theyyam on Kumbam 18-19 (March 02-03, 2025)
Theyyam on Medam 21-23 (May 04-06, 2024)
Theyyam on Meenam 01-10 (March 15-24, 2024)
Theyyam on Makaram 13-17 (January 27-31, 2024)
Theyyam on Dhanu 01-02 (December 16-17, 2017)
Theyyam on Kumbam 19-20 (March 03-04, 2024)
Theyyam on (December 17-18, 2016)
Theyyam on Makaram 25-26 (February 08-09, 2024)
Theyyam on (May 10-11, 2025)
Theyyam on Kumbam 07-09 (February 20-22, 2024)
Theyyam on Kumbam 15-18 (February 28-29-March 01-02, 2024)
Theyyam on Kumbam 23-25 (March 07-09, 2017)
Theyyam on Kumbam 13-15 (February 25-27, 2025)
Theyyam on Meenam 11-15 (March 25-29, 2024)
Theyyam on Meenam 21-23 (April 04-06, 2025)
Theyyam on Meenam 24-30 ((March 27-31, 2024)
Theyyam on Meenam 22-23 (April 04-05, 2024)
Theyyam on Meenam 24-25 (April 06-07, 2024)
Theyyam on Medam 07-08 (April 21-22, 2017)
Theyyam on Medam 22-26 (May 05-09, 2025)
Theyyam on Kumbam 05-07 (February 17-19, 2025)
Theyyam on Medam 01-05 (April 14-18, 2024)
Theyyam on Makaram 27-29 (February 10-12, 2017)
Theyyam on Kumbam 05-06 (February 17-18, 2018)
Theyyam on Kumbam 15-16 (February 28-29, 2024)
Theyyam on Makaram 04-05 (January 18-19, 2025)
Theyyam on Makaram 27-29 (February 10-12, 2025)
Theyyam on Makaram 08-11 (January 22-25, 2024)
Theyyam on Makaram 08-11 (January 22-25, 2024)
Theyyam on Makaram 02-05 (January 16-19, 2024)
Theyyam on (March 02-04, 2017)
Theyyam on (February 15-16, 2017)
Theyyam on Makaram 20-23 (February 03-06, 2024)
Theyyam on Medam 15-18 (April 28-May 01, 2024)
Theyyam on (February 27-28, 2017)
Theyyam on Makaram 26-27 (February 09-10, 2025)
Theyyam on Kumbam 21-24 (March 05-08, 2024)
Theyyam on Meenam 02-04 (March 15-17, 2024)
Theyyam on Dhanu 19-22 (January 04-07, 2024)
Theyyam on Medam 04-06 (April 17-19, 2024)
Theyyam on Meenam 01-02 (March 15-16, 2025)
Theyyam on Kumbam 24-Meenam 04 (March 08-18, 2024)
Theyyam on Makaram 13-14 (January 27-28, 2024)
Theyyam on Medam 10-13 (April 23-26, 2024)
Theyyam on Dhanu 25-26 (January 10-11, 2024)
Theyyam on Makaram 15-18 (January 29-February 01, 2024)
Theyyam on Makaram 10-12 (January 24-26, 2024)
Theyyam on Kumbam (March )
Theyyam on Makaram 08-10 (January 22-24, 2017)
Theyyam on Dhanu 25-27 (January 10-12, 2024)
Theyyam on Meenam 14-15 (March 28-29, 2024)
Theyyam on Makaram 24-26 (February 07-09, 2024)
Theyyam on (February 22-23, 2025)
Theyyam on Vrischikam 21-22 (December 07-08, 2024)
Theyyam on Medam 15-16 (April 28-29, 2025)
Theyyam on Kumbam 18-20 (March 02-04, 2025)
Theyyam on Makaram 25-26 (February 08-09, 2024)
Theyyam on Meenam 20-21 (April 03-04, 2024)
Theyyam on (April 16-17, 2025)
Theyyam on Meenam 01-02 (March 15-16, 2025)
Theyyam on Medam 26, 29-30 (May 09, 12-13, 2025)
Theyyam on Vrischikam 03 (November 19, 2023)
Theyyam on Makaram 23-28 (February 06-11, 2015)
Theyyam on Edavam 03-04 (May 17-18, 2025)
Theyyam on Meenam 16-17 (March 26-27, 2024)
Theyyam on Edavam 18-20 (June 01-03, 2024)
Theyyam on Meenam 26-29 (April 09-12, 2024)
Theyyam on Meenam 25-26 (April 08-09, 2024)
Theyyam on Edavam 10-11 (May 24-25, 2025)
Theyyam on (February 28-March 02, 2016)
Theyyam on Medam 15-17 (April 28-30, 2024)
Theyyam on Kumbam 21-28 (March 05-12, 2025)
Theyyam on Meenam 27-28 (April 09-10, 2024)