Books

Andaloor Nayanarum Chekonum - P. Selvaraj
കണ്ണൂര്‍ ജില്ലയിലെ ധര്‍മടം ഗ്രാമത്തിലെ വളരെയധികം സവിശേഷത നിറഞ്ഞ പുരാതന ക്ഷേത്രമായ അണ്ടലൂര്‍കാവിന്റെ ഉത്ഭവം. അരാധനാ ചരിത്രം ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണാത്മക പഠന ഗ്രന്ഥം.

Ariyappedatha Daivangal - Padman Narath
Ariyappedatha Daivangal - Padman Narath പത്മന് നാറാത്ത്
Page(s) : 155

Allohalan - Ambikasuthan Mangad

Chilamp - Chandran Muttath
Chilamp Theyyam Ulpathiyum Charithravum - Chandran Muttath
ചന്ദ്രന് മുട്ടത്ത്
തോറ്റം പാട്ടിനുമീതെ കാല്ച്ചിലമ്പാല് ഉയരുന്ന കവിതയാണ് തെയ്യം. അനുഷ്ഠാന നൃത്തത്തിന്റെ താളച്ചുവടുകളും മേളപ്പെരുക്കങ്ങളും അതിനകമ്പടി.
ISBN : 9788120038011
Page(s) : 110

Daivam Enna Duranthanayakan - Novel - P.P. Prakashan
Author: P. P. PRAKASHAN
Category : Novel, Rush Hours
ISBN : 9789354323416
Binding : Normal
Publishing Date : 12-02-2022
Publisher : DC BOOKS
Edition : 5
Number of pages : 170
Publisher: DC BOOKS
₹135.00 ₹180.00 25% off

Daivakkaru - V.K. Anilkumar
Daivakkaru | ദൈവക്കരു - V.K. Anil Kumar
കൊടക് മലനിരകളില്‍നിന്നു വീശുന്ന തണുതണുത്ത കാറ്റിനെയും, പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യച്ചോപ്പിനെയും, തൊടിയിലെ ചിതറിയ നക്ഷത്രങ്ങളെയും സാക്ഷിയാക്കി അണ്ണുക്കന്‍ പുതിയൊരു കരുവായി പിറവികൊണ്ടു. മലമുടികള്‍ കാത്ത ദൈവക്കരു. മണ്ണിലും കാറ്റിലും ആകാശത്തിലും വെള്ളത്തിലും ലയിച്ച ആദിമനുഷ്യന്റെ അതിജീവനത്തിന്റെ, പോര്‍നിലങ്ങളിലെ ബലിയുടെ ചരിതം ആട്ടവും പാട്ടും പൂത്ത് തലമുറതലമുറകളായി തെയ്യമാടുന്നു. അനുദിനം അടഞ്ഞടഞ്ഞുപോകുന്ന നമ്മെ തുറക്കുന്ന ദ്രാവിഡമലയാളത്തില്, തുടക്കംതന്നെ ഒടുക്കവുമാകുന്ന നൂതനശൈലിയില്‍ ഒരു അപൂര്വജീവിതഗാഥ.
by V.K. Anilkumar (Author)

Ezhinummeethe - N Prakhakaran
എൻ പ്രഭാകരന്റെ ഏഴിനും മീതെ ഒരു ദൈവകഥയല്ല. മാങ്ങാട്ടുനിന്ന് പുറപ്പെട്ട് മലമുടിയിലേക്കുപോയ മന്ദപ്പൻ എന്ന വെറുമൊരു മനുഷ്യന്റെ കഥ. നന്മതിന്മകളെ ചൂഴ്ന്നുള്ള സൂക്ഷ്മ വിചാരത്തിൽ നിന്നകലെ അനുഭവത്തിന്റെ ഒരു പടനിലം ഉണ്ട്. അവിടെയാണ് മന്ദപ്പൻ ജീവിച്ചതും വീരചരമം പ്രാപിച്ചതും. പിന്നീടവൻ കതിവനൂർ വീരനെന്നു പുകൾപെറ്റവനായി.

Kathivannur Veeran - Murali Mohanan KV
Kathivannur Veeran Daivavum Kanaladiyum - Murali Mohanan K.V.
Kathivannoor Veeran Daivavum Kanaladiyum (Paperback, Murali Mohanan K V)
Special price ₹213 (₹250) 14% off - Flippkart
Kathivannur Veeran - Keecheri Raghavan
Kathivannur Veeran Vaakkum Porulum - Keecheri Raghavan കതിവനൂർ വീരൻ വേറിട്ടൊരു പുസ്തകമാണ്. വ്യക്തിജീവിതത്തിന്റെ ദുഃഖ സങ്കീർത്തനങ്ങളും ദൈവിക ജീവിതത്തിലെ വീരത്വവും വ്യസനവും ഈ പുസ്തകം അന്വേഷണ വിധേയമാക്കുന്നു. വേറിട്ട വഴികളിലൂടെ കതിവനൂർ വീരന്റെ ഉള്ളകത്തേക്കുള്ള യാത്രയാണ് ഈ പുസ്തകം. കണ്ണൂരിൽ ഫോർട്ട് റോഡിലെ മാതൃഭൂമി ബുക്ക്സ്റ്റാളിലും, പുതിയ ബസ്സ്റ്റാൻഡ് ഒന്നാം നിലയിലെ ദേശാഭിമാനി ബുക്ക് സ്റ്റാളിലും പുസ്തകം ലഭ്യമാണ്
Publisher : Samayam PublishersPrice : Rs. 250.00

Koruvanathile Poothagal - Novel - Prakashan Madikkai
പ്രകാശന് മടിക്കൈ മിത്തുകള്കൊണ്ട് സമ്പന്നമായ ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അസാധാരണമായ ഒരു നോവലാണ് ‘കൊരുവാനത്തിലെ പൂതങ്ങള്‍’. പ്രകൃതിയും മിത്തും രാഷ്ട്രീയവുമെല്ലാം ഇവിടെ ഇഴചേര്‍ന്നു നില്ക്കുന്നു. സചേതന-അചേതന വസ്തുക്കളുടെ വിളയാട്ടങ്ങളും കറുത്ത ചിരിയും ചിന്തയുമെല്ലാം ചേര്‍ന്ന് ഭ്രമാത്മകമായ ഒരന്തരീക്ഷം. മാസ്മരികമായ ആവിഷ്ക്കാര തലങ്ങളിലൂടെ ഇതിലെ അധ്യായങ്ങള്‍ കടന്നു പോകുന്നു. നാട്ടുവഴിയുടെ ഗന്ധങ്ങള്‍ മണക്കുന്ന മണ്ണിന്റെ വീര്യമാര്‍ന്ന ഈ കൃതിക്ക് ഗ്രീന്‍ബുക്സ് നോവല്‍ അവാര്‍ഡ് ലഭിച്ചു.
Publisher :Green Books
ISBN : 9789380884004
Language :Malayalam
Edition : 2010
Page(s) : 116
Price Rs.: 85/-

Makkam Enna Pentheyyam Ambikasuthan Managad
അംബികാസുതന്‍ മാങ്ങാട് സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമിക യിൽനിന്ന് തെയ്യമായി ഉയിർക്കുന്ന മനുഷ്യരുടെ കഥകളാൽ നിറഞ്ഞ സാംസ്കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിർക്കൊണ്ട ഒരു പെൺതെയ്യം--കടാങ്കോട് മാക്കം. പുരുഷാധി കാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാർക്കശ്യത്താൽ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുകയാണ് ഈ നോവൽ. ഉത്തരകേരളത്തിന്റെ ഭാഷാസവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ജീവിതപരിസരങ്ങളും സൂക്ഷ്മമായി വിന്യസിക്കപ്പെടുന്ന നോവൽ Publisher :Kerala Bhasha Institute Language :Malayalam
ISBN : 9789353909475
Edition : Oct 2020
Page(s) : 106
Price Rs. 108/-

Malabarile Mappila Theyyangal - Dr. R.C. Karippath
Malabarile Mappila Theyyangal - Dr. R.C. Karippath ഉന്നതകുലജാതരായനമ്പൂരിമാര് മുതല്‍ അധസ്ഥിതസമൂഹമായ പുലയര്‍ വരെ അവരുടെ ആരാധനാകേന്ദ്രമായ തെയ്യക്കാവില്‍ കുലദേവതാ പൂജയ്ക്കൊപ്പം മുസ്ലീം തെയ്യങ്ങളേയും കെട്ടിയാടിച്ച് പ്രീതി നേടുന്നുണ്ട്. ഈതെയ്യങ്ങള്ക്ക്, ഹൈന്ദവാരാധനാ മൂര്‍ത്തി കളുമായുള്ള ബന്ധമോ ഈ മൂര്‍ത്തികളുടെ ആരാധകരുമായോ അടുത്ത സ്നേഹ വൈരാഗ്യങ്ങളോ ഉണ്ടായിരുന്ന മുസ്ലീം വംശജരുടെ കഥയാണ് പറയാനുള്ളത് . കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലകളിലെ മാപ്പിള [ മുസ്ലീം ] തെയ്യങ്ങളുടെ ഐതിഹ്യ കഥകള്‍ മതവിരുദ്ധ മനോഭാവങ്ങള്‍ പടരുന്ന വര്‍ത്തമാന കാലത്തിന് ധന്യമായ സാരോപദേശങ്ങളാണ് പകരുന്നത് .ളും സൂക്ഷ്മമായി വിന്യസിക്കപ്പെടുന്ന നോവൽ
Language :Malayalam
Book Name in English : Malabarile Mappila TheyyangalPublisher :New Books
ISBN : 9789382279129
Language :Malayalam
Edition : 2014
Page(s) : 125

Malabarile Thirayattangal - C. Gopalan Nair
PUBLISHER: MATHRUBHUMI BOOKS, KOZHIKODE
LANGUAGE: MALAYALAM
EDITION: 2010
ISBN: 9788182642904
PAGES: 74 (10 B/W ILLUSTRATIONS)
COVER: PAPERBACK

Malayalathile Theyyam Kadhakal - Ambikasuthan Mangad
Paperback – Import, 1 January 2022
Malayalam Edition by Ambikasuthan Mangad (Author)
Price:Rs. 237/-

Manniluyirkkunna Daivasareerangal I Vineesh K.N.
Read this Article:There is little concern about the future of the pulaya theyyam

Marakkappile Theyyangal - Novel - Ambikasuthan Mangad

Mukhathezhuthum Theyyachamayangalum – Dr. Y.V. Kannan
Mukhathezhuthum Theyyachamayangalum – Dr. Y.V. Kannan തെയ്യത്തിന്റെ പാരമ്പര്യത്തനിമ നില നിർത്തുന്ന മുഖത്തെഴുത്തിനേയും തെയ്യച്ചമയങ്ങളെയും കുറിച്ചുള്ള പഠനം. തെയ്യങ്ങൾക്ക് ഭാവവ്യത്യാസങ്ങൾ നൽകുകയും രൂപവൈവിധ്യങ്ങൾ വെളിവാക്കുകുയും ചെയ്യുന്ന മുഖത്തെഴുത്തിനും മെയ്യെഴുത്തിനും ഉപയോഗിക്കുന്ന പാരമ്പര്യ ചായക്കൂട്ടുകൾ അവയുടെ നിർമ്മാണം കൂട്ടിച്ചേർക്കൽ, കോലക്കാരന്റെ മുഖത്തും ദേഹത്തും വരച്ചു തീർക്കുന്ന രേഖകളുടെ വിന്യാസക്രമം എന്നിവയുടെ ചരിത്രവറും സാങ്കേതിക വിദ്യകളും വിവരിക്കുന്ന ഗ്രന്ഥം.
Publisher :Kerala Bhasha Institute
Price : Rs. 150/-

Munnoottiyonnamathe Ramayanam - V.K. Anilkumar

Muthappan - Dr. Y.V. Kannan
മുത്തപ്പനാരാധനയെ ജനാധിപത്യത്തിന്റെ പൊതുമണ്ഡലത്തിന്റെ ലഘുഘടനയായി, നാട്ടുമാതൃകയായി കണക്കാക്കാറുണ്ട്. ഈ പഠനം നിര്‍വ്വഹിച്ചി രിക്കുന്നയാള് തെയ്യംകെട്ടിയാടുന്ന ഒരു സമുദായത്തിലെ അംഗമാണ്. ഈ പാരമ്പര്യത്തെയും തനിക്ക് പൊതുസമൂഹത്തില്‍നിന്നു കിട്ടിയ ആധുനിക വിദ്യാഭ്യാസത്തെയും വിവേചനബുദ്ധിയോടെ സമന്വയിച്ചുപയോഗിക്കാന് എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു. -ഇ.പി. രാജഗോപാല്‍ മലബാറിലെ തെയ്യങ്ങളിലൊന്നായ മുത്തപ്പനെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ആദ്യത്തെ ഗ്രന്ഥമാണ് ‘മുത്തപ്പന്.’ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കും സാമാന്യ വായനക്കാര്‍ക്കും വ്യത്യസ്തമായ രീതിയില്‍ വായിക്കാനും വ്യാഖ്യാനിക്കാനും കഴിയുന്ന പ്രൗഢമായ പഠനമാണിത്. -ഡോ. വി. ദിനേശന് മുത്തപ്പന് പുരാവൃത്തങ്ങളുടെ ചരിത്രവും ഐതിഹ്യങ്ങളും തേടിയൊരു യാത്ര. വേരുകള്‍ അറ്റുപോകാതെ സംസ്കാരത്തെയും അനുഷ്ഠാനങ്ങളെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സമഗ്രമായ പഠനഗ്രന്ഥം. Paperback – 1 January 2020
ASIN : B0CN489JZG
Publisher : Mathrubhumi Books (1 January 2020)
Language :Malayalam
Paperback : 192 pages

Nattudaivangal Samsarichu Thudangumbol - Rajesh Komath
Nattudaivangal Samsarichu Thudangumbol - Rajesh Komath
രാജേഷ് കോമത്ത്
തെയ്യവുമായി ബന്ധപ്പെട്ട ജീവിതങ്ങളെ ഉത്തരകേരളത്തിലെ സാമൂഹിക ഭൂമികയില്‍ അടയാളപ്പെടുത്തുന്ന ഒരപൂര്‍വ്വ കൃതി.
ISBN : 9788182658684
Language :Malayalam
Edition : 2013
Page(s) : 220

Nizhalpporu - Short Novel - Vineesh K.N.
നോവലിസ്റ്റും കഥാകൃത്തുമായ മനോഹരൻ വി പേരകം നിഴൽപ്പോരിനെക്കുറിച്ച് പുതിയ വർഷത്തിന്റെ തുടക്കത്തിൽ തന്നെ കിട്ടിയ സന്തോഷം. ഈ പുതുവർഷത്തിൽ വായിച്ചത്, വിനീഷ് കെ.എൻ. എഴുതി DC ബുക്സ് പ്രസിദ്ധീകരിച്ച "നിഴൽപ്പോര്" എന്ന ചെറുനോവലാണ്. 2023 മെയ് മാസത്തിൽ ഇറങ്ങിയ നോവലാണെങ്കിലും വായിക്കാൻ വൈകി. ഫെയ്സൂക്കിലെ കുറിപ്പുകൾ കണ്ട് തെറ്റിദ്ധരിച്ച് മിനിമം ഗ്യാരണ്ടിതരുന്ന പ്രശസ്തരുടെ പിന്നാലെ പായുമ്പോൾ അധികം എഴുതിക്കാണാത്തവരുടേയും പുതുക്കക്കാരുടേയും നോവലുകൾ മാറ്റിവെക്കാറാണ് പതിവ്. കഴിഞ്ഞ തവണ DC ബുക്സ്,യുവാക്കൾക്ക് വേണ്ടി നടത്തിയ നോവൽ മത്സരത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചില്ല. എങ്കിലും ഫോർട്ട് ലിസ്റ്റ് ചെയ്ത മൂന്ന് നോവലുകൾ പ്രസിദ്ധീകരിച്ചിരുന്നു. അതിലൊന്നാണ് വിനീഷിന്റെ നിഴൽപ്പോര് ! വടക്കൻ ഭാഷയിൽ എഴുതപ്പെട്ട തെയ്യ ഗാഥയാണ് നിഴൽപ്പോര് ! എൻ.പ്രഭാകരന്റെ ഏഴിനും മീതെ, അംബികാസുതൻ മാങ്ങാടിന്റെ മരക്കാപ്പിലെ തെയ്യങ്ങൾ, ഗ്രീൻ ബുക്സ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ Prakashan Madikkai പ്രകാശൻ മടിക്കൈയുടെ കൊരുവാനത്തിലെ പൂതങ്ങൾ, പി.പി.പ്രകാശന്റെ ദൈവം എന്ന ദുരന്ത നായകൻ, ഉപേന്ദ്രൻ മടിക്കൈയുടെ ഞാൻ കണ്ടനാർ കേളൻ, വി.കെ.അനിൽ കുമാറിന്റെ ദൈവക്കരു എന്നീ നോവലുകളുടെ ശ്രേണിയിൽ വരുന്ന നോവലാണിത്. പുതുക്കക്കാരനാണ്, പിന്നെ വായിക്കാം എന്ന് വിചാരിച്ച് ഈ നോവലിന്റെ വായന മാറ്റി വെച്ചതിൽ ഖേദമുണ്ട്. മിത്തും ജീവിത സംഘർഷങ്ങളും കെട്ടിമറിയുന്ന പ്രമേയം ഇഷ്ടപ്പെടുന്നവർക്ക്, പുതിയവർഷത്തിലെ വായനയിലേക്ക് വിനീഷിന്റെ ഈ നോവൽ ഞാൻ ശിപാർശ ചെയ്യുന്നു. കഥാഗതിയിൽ നോവലീകരണമുള്ള നോവലാണ് നിഴൽപ്പോര്! ഇതൊരു പുതുക്കക്കാരന്റെ നോവലാണെന്ന് തോന്നില്ല. എഴുത്തിന്റെ കൃതഹസ്തത, കവിതാ ഭാഷണങ്ങൾ, ജീവിതത്തിലെ സംഘർഷ /സന്നിഗ്ദ ഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന വിരുത്, ജീവിത്തിന്റെ ഉൾക്കാഴ്ച, മിത്തുകളും യാഥാർത്ഥ്യങ്ങളും കൂട്ടിക്കുഴപ്പിച്ച് വായനക്കാരനെ മുൾമുനയിൽ നിർത്തുന്ന എഴുത്തുവഴക്കം തുടങ്ങിയ നോവലിനുവേണ്ടുന്ന സംഭവങ്ങൾ നിഴൽപ്പോരിലുണ്ട്. കമ്മാരനും ചാത്തുവും കേളുവും ചിരൂണ്ടനും ഉമ്മച്ചയും ദേവകിയും ലക്ഷ്മിയും കല്യാണിയും ബാലനും ചെറിയക്കുട്ടിയും പാമ്പുകളും ഭഗവതികളും തെയ്യങ്ങളും കൂടിക്കുഴയുന്ന ചാലോടൻ ഗ്രാമത്തിന്റെ ഇതിഹാസമാണ് ഈ നോവൽ. മഹാഖ്യായികകൾ മാറ്റി വെച് നമ്മുടെ ചെറു ഭാഷാസാഹിത്യത്തിലൂടെ നൂഴുമ്പോൾ,, ചില മുത്തുകളൊക്കെ കണ്ടു കിട്ടാറുണ്ട്. എന്നാലും ബുദ്ധിമുട്ടി വായിക്കേണ്ട ചില നോവലുകളുണ്ട്. വെറുതെ വായിച്ചു പോകാവുന്ന നോവലുകളുണ്ട്. ചരിത്രം മാത്രം പറയുന്ന നോവലുകളുണ്ട്. ഭാഷയെ പരിചരിപ്പിക്കുന്ന നോവലുകളുണ്ട്. വിവരങ്ങൾ നൽകുന്ന നോവലുകളുണ്ട്. എല്ലാം വേണ്ടപോലെ സംയോജിപ്പിക്കുകയും വായനയിൽ ആഹ്ളാദം തോന്നിപ്പിക്കുകയും ചെയ്യുന്ന നോവലുകൾ വളരെ കുറവായാണ് തോന്നിയുള്ളത്. നിഴൽപ്പോര് ആഹ്ളാദിപ്പിക്കുന്ന നോവലാണെന്ന് പറയട്ടെ! അഞ്ച് മണിക്കൂർ വായന. 176-16-150 പേജ്.
വില: 220 രൂപ.
മനോഹരൻ വി പേരകം.

Njan Khandanar Kelan - Novel - Upendran Madikkai

Oda - Jinsha Ganga

Perumkaliyattam - Essay / Studies - Payyannur Kunjiraman
പയ്യന്നൂർ കുഞ്ഞിരാമൻ പഠനം ഉത്തരകേരളത്തിലെ പ്രമുഖ ദൃശ്യകലാരൂപമായ തെയ്യത്തിന്റെ ഉള്ളറകളിലേക്കുള്ള അന്വേഷണമാണ് പയ്യന്നൂർ കുഞ്ഞിരാമന്റെ ഈ ഗ്രന്ഥം. തെയ്യത്തെക്കുറിച്ചുള്ള സൂക്ഷ്മവും ശ്രദ്ധേയവുമായ വിവരങ്ങൾ, തെയ്യങ്ങൾക്കു പുറകിലെ ആകർഷകമായ പുരാവൃത്തങ്ങൾ, തെയ്യത്തെക്കുറിച്ച് ഇതുവരെയുണ്ടായ പഠനങ്ങൾ, സാഹിത്യത്തിൽ അതിന്റെ സ്വാധീനം. ഇങ്ങനെ വൈവിധ്യപൂർണമായ ഉള്ളടക്കവും പെരുങ്കളിയാട്ടത്തെ ശ്രദ്ധേയമാക്കുന്നു

Pottanattam - M.V. Vishnu Namboothiri
ഡോ എം വി വിഷ്ണുനമ്പൂതിരി
Book Name in English : Pottanattom
Publisher :Poorna Publications
ISBN : 9788130010533
Language :Malayalam
Page(s) : 75
Condition : New
തെയ്യാട്ടത്തിലെ ഒരു മുഖ്യദേവതയാണ് പൊട്ടന്‍ദൈവം. മനീഷാ പഞ്ചകത്തില്‍ സൂചിപ്പിക്കപ്പെട്ട പുരാവൃത്തത്തിന്റെ പശ്ചാത്തലമാണ് പൊട്ടനാട്ടത്തിനുള്ളത്. സാമൂഹിക പരിവര്ത്തറനക്ഷമമായ ഒരു സന്ദേശം ഉള്ക്കൊചള്ളുന്നതാണ് പൊട്ടന്തെതയ്യവും പൊട്ടന്തെയ്യത്തോറ്റവും. ജാതിവൈകൃതത്തിന്റെ നിരര്ത്ഥൊകതയെ അതില്‍ ചോദ്യം ചെയ്യുന്നുണ്ട്. പൊട്ടന്തെതയ്യത്തോറ്റത്തിന്റെ ദാര്ശിനികമൂല്യവും വിലപ്പെട്ടതാണ്. പൊട്ടനാട്ടം, പൊട്ടന്തെതയ്യത്തേറ്റം എന്നിവയെ ക്കുറിച്ചുള്ള പഠനവും പൊട്ടന്തൈെയ്യത്തോറ്റ (പാഠ)വും അടങ്ങുന്നതാണ് ഈ ഗ്രന്ഥം

Pottiyammatheyyam - Theyyam - Ambikasuthan Mangad
Paperback – Import, 1 January 2022
Malayalam Edition by Ambikasuthan Mangad (Author)
Publisher : Kairali Books Private Ltd (1 January 2022)
Language : Malayalam
Paperback : 178 pages
ISBN-10 : 9386197111
ISBN-13 : 978-9386197115
Item Weight : 234 g
Dimensions : 13.97 x 1.04 x 21.59 cm
Country of Origin : India
Price : Rs. 237/-

Sree Muthappan Ithihyavum Charithravum - Dr. M.K.Jayanesh
Special price ₹285 (₹320) 10% off - Flipkart
Language :Malayalam

Theepothi Novel - R. Unnimadhavan
തെയ്യത്തിന്റെ ജീവിതവ്യഖ്യാനങ്ങളെ മനുഷ്യാവസ്ഥയുടെ വര്‍ത്തമാന കാലാന്തര ങ്ങളുമായി ചേര്‍ത്തു വച്ചു വായിക്കുന്ന ശ്രദ്ധേയമായ നോവല്‍.
Publisher :NBS (National Book Stall)
ISBN : 9789386562951
Language :Malayalam
Edition : 2020
Page(s) : 60
Rs 80.00

Theyyam Thira Kathakal - Sajeevan Mokeri
By: Sajeevan Mokeri
• Publisher: Blue Pea Publications
• Price: Rs. 1099/-
A comprehensive book on Theyyam, the ritual dance forms performed in northern Kerala, penned by Sajeevan Mokeri. 'Theyyam Thira Kathakal' narrates 67 various 'Theyyams' and closely interlaces the history and myth of each rituals. This edition is also notable for the collection of vibrant colour illustrations by Monoj Mathasseril.
BLURB: ചെമ്പകംപൂത്ത് ഗന്ധംപരത്തുന്ന കാവുകളിൽ ഉലർന്നു കത്തുന്ന ഓലച്ചൂട്ടിന്റെ ചിതറിവീഴുന്ന ചെങ്കലുകളിലൂടെ ഉറഞ്ഞാടി രാവറുതിയോളം ആടിത്തിമിർക്കുന്ന തെയ്യങ്ങൾ, പ്രാക്തനകാലം മുതലേ വടക്കൻ കേരളത്തിൽ തുടർന്നുപോന്ന മനുഷ്യജീവിതത്തിന്റെ വിശ്വാസ പ്രമാണങ്ങളുടെ ശക്തിയും ചൈതന്യവുമാണ് സംക്രമിപ്പിക്കുന്നത്. ഒപ്പം, കടന്നുപോന്ന സംസ്കൃതിയുടെ ചരിത്രം അടയാളപ്പെടുത്തുകയും ചെയ്യുന്നു. കാലദേശങ്ങൾക്കനുസരിച്ച് പുരാവൃത്തങ്ങളിലും ഉടയാടകളിലും രൂപസൗന്ദര്യത്തിലുമെല്ലാം വൈജാത്യങ്ങൾ പുലർത്തുന്ന തെയ്യങ്ങൾ, ദൈവപ്രതിരൂപമായതുകൊണ്ടുതന്നെ അമാനുഷിക രൂപങ്ങളാണ്. കരിന്തിരിഗന്ധവും കാൽച്ചിലമ്പൊലിയും കാവുകളിൽ കനൽ പടർന്നുണരുമ്പോൾ കുലമഹിമയുടേയും ആണധികാരത്തിന്റെയും അധഃസ്ഥിതിയുടെയുമൊക്കെ പേരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട രക്തസാക്ഷികളാകാം ദൈവക്കോലമായി ഉറഞ്ഞാടുന്നത്. അല്ലെങ്കിൽ പോരിൽ വീര ചരമം വരിച്ച ധീര യോദ്ധാക്കളാവാം. മന്ത്രമൂർത്തികളോ നാഗദേവതകളോ ഗന്ധർവ കന്യകളോ ആവാം. ചതിക്കപ്പെട്ടവരോ വീരാംഗനകളോ ആയ അമ്മ ദൈവങ്ങളാകാം. മാപ്പിള തെയ്യങ്ങളും കുലപൂർവികരും രൗദ്രമൂർത്തികളും പുലിതെയ്യങ്ങളും നായാട്ടുദൈവങ്ങളുമെല്ലാം ചേരുമ്പോൾ ദൃശ്യവൈവിധ്യത്തിന്റെ അനന്യസാധാരണമായ ഭാവവിസ്മയങ്ങളാണ് കളിയാട്ടക്കാലങ്ങളിൽ പൊലിഞ്ഞുണരുന്നത്. അറുപത്തിയേഴ് വൈവിധ്യപൂർണമായ തെയ്യങ്ങളുടെ പുരാവൃത്തങ്ങൾ ഗ്രാമ്യമധുരമായി ആവിഷ്കരിച്ചിരിക്കുന്ന ഈ പുസ്തകം വായനക്കാർക്ക് ഏറെ ആസ്വാദ്യകരമാവും.
Malayalam Title: തെയ്യം തിറ കഥകള്‍
Pages: 364
Size: Crown 1/4
Binding: Paperback
Edition: 2022

Theeyyattilekk Orethinottam - Dr. Anilkumar Valiya Veettil
കേരളത്തിന്റെ സംസ്കാരവും അതിനോടനുബന്ധിച്ചുള്ളകലകളും പ്രാചീനകാലം മുതല്ക്കേ അമ്പലങ്ങളുംകാവുകളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവയാണ്. സര്വ്വാഭീഷ്ടദായകവും സര്വ്വൈശ്വര്യങ്ങള്ക്കുംനിദാനവുമായി നൂറ്റാണ്ടുകളായി വിശ്വാസികള്നടത്തിച്ചുവരുന്ന ദേവീപ്രീതിക്കായുള്ള ഒരുത്തമവഴിപാടാണ് തീയാട്ട്. ഭദ്രകാളീപ്രീതിക്ക് ഉതകുന്ന ഇതുപോലൊരു അനുഷ്ഠാനവും വഴിപാടും മറ്റൊന്നില്ല.
Publisher :Poorna Publications
ISBN : 9788130015040
Language :Malayalam
Page(s) : 68
Rs 50.00

Theyyam - Dr. M.V. Vishnu Namboothiri
ITEM CODE: NZT175
AUTHOR: DR. M. V. VISHNU NAMBOODIRI
PUBLISHER: THE STATE INSTITUTE OF LANGUAGES, KERALA
Language :Malayalam
EDITION: 2015
ISBN: 9789385313493
PAGES: 296 (10 COLOR ILLUSTRATIONS)
COVER: HARDCOVER
OTHER DETAILS 8.50 X 5.50 INCH
WEIGHT 340 GM

Theyyangalum Anushttanangalum - Dr. Y.V. Kannan
AUTHOR: Y.V. KANNAN
PUBLISHER: THE STATE INSTITUTE OF LANGUAGES, KERALA
Language :Malayalam
EDITION: 2019
ISBN: 9788120047563
PAGES: 225 (THROUGHOUT B/W ILLUSTRATIONS)
COVER: PAPERBACK
OTHER DETAILS 8.50 X 5.50 INCH
WEIGHT 270 GM

Theyyam Thira Thottangal oru Padanam - Dr. M.V. Vishnu Namboothiri

Theyyam Kadhakal - T. Ajeesh
Malayalam Edition by T. Ajeesh (Author)
Manorama Books
Rs. 60/-

Theyyavum Thirayum - M.V. Vishnu Namboothiri
ഡോ എം വി വിഷ്ണുനമ്പൂതിരി
Book Name in English : Theyyavum Thirayum
Publisher :Bala Sahitya Institute
ISBN : 9788184941944
Language :Malayalam
Page(s) : 110
Condition : New
കേരളത്തിന്റെ തനതു കലാരൂപങ്ങളായ തെയ്യംതിറകളെപ്പറ്റി സംഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

Theyya Prapacham - Dr. R.C. Karippath
By Dr. R.C. Karippath
A complete book on Theyyam, the popular ritual form of worship in North Malabar, prepared by Dr R C Karippath. ‘Theyyaprapancham’ is an encyclopedia of Theyyam and the author succeeds in covering the length and breadth of the topic with the complete information about the origin, history, and customs followed in this art form. It also has a Theyyam calendar and a great collection of related photographs to support the corresponding facts and figures. A great contribution to folklore studies in Malayalam.
401 pages
Paperback First published December 1, 2012

Theyyathile Jaathivazhakkam - Dr. Sanjeevan Azheekode
Book : THEYYATHILE JATHIVAZAKKAM
Author: DR SANJEEVAN AZHEEKODE
Category : Folklore
ISBN : 9788120000000
Binding : Normal
Publishing Date : 01-06-15
Publisher : CURRENT BOOKS
Edition : 1
Number of pages : 512
Language :Malayalam
Publisher: CURRENT BOOKS
Price: ₹207.00 ₹230.00 10% off

Thiruvarkkatt Bhagavathi Padanam - Santhosh Narayan

Thottangal Theyyangal - Keecheri Raghavan
സാമൂഹിക മനസ്സിന്റെ സൃഷ്ടിയാണ് തെയ്യം അടിച്ചമര്‍ത്തപ്പെട്ടവന്റെ രോഷവും പ്രതികാരവും തെയ്യമായി പുനര്‍ജനിക്കുന്നു. തെയ്യങ്ങളെ അതിന്റെ സാമൂഹിക പരിസരത്തു നിര്‍ത്തി പരിശോധിക്കുന്ന ഈ പുസ്തകം വായനയുടെ പുതു വഴികള്‍ വെട്ടിത്തുറക്കുന്നു. Publisher :Kerala Bhasha Institute
ISBN : 9788120042407
Language :Malayalam
Edition : 2017
Page(s) : 150
Rs 80.00

Urvarathayude Samskruthiyum Nattarivum - M.V. Vishnu Namboothiri
Price Rs. 130/-
Kairali Books

Vayanattukulavan - Irinchayam Ravi
Price ₹224.00 പുതുതലമുറയ്ക്ക് തീർത്തും അപരിചിതമായ ഒരു കാലഘട്ടത്തിൽ അടിമകളെപ്പോലെ ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. പെരുവണ്ണാൻ കണ്ണൻ പരമ്പരാഗതമായി തെയ്യം കെട്ടുന്നതിനാലും അത്യദ്ധ്വാനത്തിലൂടെയും വണ്ണാത്തി മാണിക്യത്തോടൊപ്പം അല്ലലില്ലാതെ ജീവിക്കുന്നു. അതിനിടയിൽ മേലാളന്മാരുടെ ക്രൂരതയാൽ ജീവിതം കീഴ്മേൽ മറിയുന്നു. അടിമക്കച്ചവടക്കാരുടെ പിടിയിൽപെട്ട തന്റെ മക്കളെ വീണ്ടെടുക്കാൻകഴിയാതെ നെട്ടോട്ടമോടുന്ന കണ്ണനെ അന്നത്തെ സാമൂഹികവ്യവസ്ഥിതിയിൽ സഹായിക്കാൻ കഴിയാത്ത നിസ്സഹായരായ സുമനസ്സുകളുടെയും കഥ.അടിസ്ഥാന ആവശ്യങ്ങൾപോലും നിഷേധിക്കപ്പെട്ട തെയ്യക്കെട്ടിൽ ഒരു ദിവസം മാത്രം ലഭിക്കുന്ന ദൈവികപരിവേഷത്തിൽ ഈശ്വരനിയോഗംപോലെനടത്തപ്പെടുന്ന മേലാളനോടുള്ള പ്രതികാരത്തിന്റെ ഭയാനകമായ പര്യവസാനം.

Utharakeralathile Velarum Theyyangalum I Vineesh K.N.
Read this Article: https://www.samakalikamalayalam.com/malayalam-vaarika/essays/2022/Dec/16/article-about-popular-ritual-art-theyyam-166228.html

Vellan Daivam - Mundiady Damodharan
Mundiady Damodharan
₹225.00 ₹192.00
തീക്കനലുകൾ കടഞ്ഞെടുത്ത വെള്ളൻ ദൈവം എന്ന തെയ്യത്തിന്റെ ചരിത്രഗാഥ. തീണ്ടൽപ്പാടുകൾ മറികടന്ന് ചരിത്രപുരുഷനായി മാറിയ വെള്ളൻ എന്ന പുലയന്റെ കഥ. ഒരു നാടോടിപ്പാട്ടിന്റെ ഈണത്തിൽ എഴുതപെട്ട സങ്കടപുസ്തകം.

Vayanattu Kulavan - Ambikasuthan Mangad
Paperback – 1 December 2016
Malayalam Edition by Ambikasuthan Mangad (Author)
Publisher : Kairali Books, Kannur (1 December 2016)
Language :Malayalam
Paperback : 168 pages
ISBN-10 : 9386197405
ISBN-13 : 978-9386197405
Item Weight : 225 g
Dimensions : 13.97 x 0.99 x 21.59 cm
Country of Origin : India

Vettachekon Enna Theyyam - Ambikasuthan Mangad
Paperback – 1 January 2020
Malayalam Edition by Ambika Suthan Mangadu (Author)
Price : Rs. 125/-

Vettakkorumakan Enna Heroyum Mattu Theyyangalum - Suresh Kumar V.
Author: SURESH KUMAR V
Category: FOLKLORE STORIES
Language: MALAYALAM
Price: Rs. 108/-
Mathrubhoomi Books
About the Book
വി. സുരേഷ് കുമാർ തെയ്യം കഴിഞ്ഞു തിരിച്ചു ഞങ്ങൾ യാത്ര ചെയ്യുമ്പോൾ കുഞ്ചു പറഞ്ഞു. ‘ഉഗ്രൻ തെയ്യം അച്ഛാ, താങ്ക്സ്…’ ‘നമ്മുടെ നാട്ടിൽ എത്രയാണ് ഹീറോസ് അല്ലേ… നമ്മള് കുട്ടികൾ ആരും ഇതൊന്നും കാണുകയോ ആരും നമുക്ക് പറഞ്ഞു തരികയോ ചെയ്യുന്നില്ല. ഇപ്പോഴത്തെ ന്യൂജെൻ അച്ഛനമ്മമാർ ഭയങ്കര ബോറന്മാരാണ്. അവർക്ക് ഒന്നിനും സമയമില്ല. മൊബൈലും കുറെ ചോക്ലേറ്റും തന്നു നമ്മളെ മണ്ടന്മാരാക്കുകയാണ്… ‘ മലയാളത്തിലെ പുതുനിര കഥാകൃത്തുക്കളിൽ ശദ്ധേയനായ വി. സുരേഷ് കുമാറിന്റെ ഫിക്ഷനോട് തൊട്ടു നിൽക്കുന്ന തെയ്യം കഥകളുടെ വ്യത്യസ്തമായ ആവിഷ്കാരം.

Vishnumurthi Aithihyapperuam - Ramakrishnan Monacha
രാമകൃഷ്ണൻ മോനാച്ചയുടെ വിഷ്ണുമൂർത്തി-ഐതിഹ്യപ്പെരുമ എന്ന പുസ്തകം വിഷ്ണുമൂർത്തിയുടെ ജനകീയാഖ്യാനത്തിന്റെ വഴിയും പൊരുളും നമ്മുടെ മുന്നിൽ ഏതാണ്ട് സമഗ്രമായിത്തന്നെ വരച്ചിടുന്നു. ഗ്രന്ഥകർത്താവിന് നാടോടിവിജ്ഞാനത്തോടുള്ളത് അക്കാദമീയമായ താൽപര്യമല്ല. അതൊരു താൽക്കാലിക ഭ്രമവുമല്ല. മണ്ണിനോടും ചുറ്റുമുള്ള മനുഷ്യരോടുമുള്ള സ്വാഭാവിക ബന്ധംപോലെ വളരെ ജൈവികമായ ഒരുൾച്ചേരലാണത്. ഉത്തരകേരളത്തിന്റെ ജനപദ ജീവിതവും ആചാരവിശ്വാസങ്ങളുമെല്ലാം ഈ കൃതിയുടെ കടാക്ഷപരിധിയിൽപ്പെടും. വിഷ്ണുമൂർത്തിയുടെ തോറ്റം, വാചാലുകൾ, കെട്ടിയാടുന്ന സമുദായത്തിന്റെ ആചാരമര്യാദകൾ, നാട്ടുചൊല്ലുകൾ എന്നിവയുടെ വലിയൊരു ജ്ഞാനശേഖരം രാമകൃഷ്ണൻ വായനക്കാരനു മുന്നിൽ തുറന്നുവെക്കുന്നുണ്ട്. വരും കാലത്തിന് പലവിധ പഠനസാധ്യതകൾ വാഗ്ദാനം ചെയ്യുന്ന ഈ കൃതി വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നു. -മണികണ്ഠദാസ് കെ.വി
₹260.00

Vyaja Theyyangalum Theyyathe Ottu Kodukkunnavarum
Read this article