
Theyyacharithram
മൃഗ ദേവതകള്‍:
മൃഗ ദൈവങ്ങളില് പുലി ദൈവങ്ങള്ക്കാണ് പ്രാമുഖ്യം.പാര്വതീ പരമേശ്വരന്മാരുടെയും അവരുടെ സന്തതികളുടെയും സങ്കല്പ്പത്തിലുള്ളതാണ് ഈ പുലി തെയ്യങ്ങള്.പുലിക്കണ്ടന് തെയ്യം ശിവനും, പുള്ളികരിങ്കാളി പാര്വതിയുമാണ്. (പുലിയൂര് കാളി പുള്ളികരിങ്കാളിയുടെ മകള് ആണെന്നാണ് പരക്കെ അറിയപ്പെടുന്നത്. എന്നാല് പാര്വതിയുടെ മകളായതു കൊണ്ട് ചിലര് ഈ തെയ്യത്തെ പാര്വതിയായും കണക്കാക്കുന്നുണ്ട്). യഥാര്ത്ഥത്തില് പുലിക്കണ്ടനും പുള്ളികരിങ്കാളിക്കും (ശിവനും പാര്വതിക്കും)ഉണ്ടായ മക്കളാണ് ഐവര് പുലിതെയ്യങ്ങള്.
കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതന്‍, കാളപ്പുലി, പുലിയൂരുകണ്ണന്‍ എന്നീ ഐവര് പുലിക്കിടാങ്ങളായ ദേവതകള് അവരുടെ സന്തതികളാണ്. പുലിയൂര് കാളി ഏക പെണ്പുലിയായ മകളും.ഇവിടെ അഞ്ചു ആണ് പുലി തെയ്യങ്ങളും ഒരു പെണ്പുലി തെയ്യവുമാണ് ഉള്ളത് (എന്നാല് ഇത് ശരിയല്ലെന്നും ഇതില് നാല് പേര് ആണ് പുലി തെയ്യങ്ങളും പുലിയൂര് കാളി പെണ്പുലി തെയ്യവുമാണ് എന്നാണു പരക്കെയുള്ള വിശ്വാസം അങ്ങിനെയാണ് ഐവര് പുലി തെയ്യങ്ങള് എന്ന് ഇവര് അറിയപ്പെടുന്നത്). ഈ പുലിദൈവങ്ങളോടോപ്പം കെട്ടിയാടുന്ന തെയ്യമാണ് കരിന്തിരി നായര്.
ഹനുമാന് സങ്കല്പ്പത്തില് കെട്ടിയാടുന്ന തെയ്യമാണ് ബപ്പിരിയന് അഥവാ ബപ്പൂരാന്‍. മാവിലര്‍ കെട്ടിയാടുന്ന വരാഹ സങ്കല്പ്പത്തിലുള്ള തെയ്യമാണ് മനിപ്പനതെയ്യം.പഞ്ചുരുളിയും ഇതേ വിഭാഗത്തില് പെടുന്നു. ഉറഞ്ഞാട്ടത്തിന്റെ ഒരു ഘട്ടത്തില് പന്നിമുഖം വെച്ച് ആടുന്ന തെയ്യങ്ങളാണ് ചാമുണ്ഡി തെയ്യങ്ങളായ മടയില് ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കരിമണല്‍ ചാമുണ്ഡി, ചാമുണ്ഡി (വിഷ്ണുമൂര്ത്തി) എന്നിവയൊക്കെ.