Babbarya Theyyam (Tulu Theyyam)

Description
ബബ്ബരിയൻ തെയ്യം
തുളു സങ്കൽപ്പത്തിൽ കടൽ യുദ്ധ മദ്ധ്യേ വീര ചരമം പ്രാപിച്ച മുസ്ലിം കടൽ വ്യാപാരിയാണ് ബബ്ബരിയൻ തെയ്യം. ഉത്തരകേരളത്തിൽ ചില കാവുകളിൽ കെട്ടിയാടിച്ചു വരുന്ന ബപ്പൂരാൻ (ബപ്പിരിയൻ തെയ്യം) തന്നെയാണ് ഈ തെയ്യം. അപൂർവം കാവുകളിൽ തുളു സങ്കൽപ്പത്തിൽ നിന്ന് വ്യത്യസ്തമായി ഹനുമാൻ സങ്കല്പമുണ്ട്. എന്നാൽ കാപ്പിത്തൻ പദവിയാണ് മിക്ക കാവുകളിലും.
സുലിക്കല്ലു മുറവയ്ക്ക് ബീട്ടി പാത്തുമ്മയിലുണ്ടായ ഏഴുമക്കളിൽ ഒരുവനാണിയാൾ. കടൽ തീരത്തു പലചരക്ക് കച്ചവടമാണിവർക്കു. കടൽ വഴി കച്ചവടം നടത്താൻ അവർ കപ്പൽ പണികഴിപ്പിച്ചു പായ, തുണി, ആട്, ചൂടി തുടങ്ങി അനേകം ചരക്കുകൾ ശേഖരിച്ചു ഒന്നരക്കൊല്ലത്തോളം വ്യാപാരം നടത്തി സ്വർണ്ണം, മുത്ത്, മാണിക്യം എന്നിവയുമായി തിരികെ മടങ്ങവേ കൊള്ളക്കാരെത്തി.
കപ്പലും തകർന്നു. പലരും പ്രാണൻ വെടിഞ്ഞുവെങ്കിലും ധീരമായി പോരാടിയ ബബ്ബരിയൻ ബിറുമേരു എന്ന ദേവന്റെ ബാധയേറ്റു നാട്ടിൽ സാന്നിധ്യമറിയിച്ചു. അയാൾ ബബ്ബരിയൻ തെയ്യമായി.
കിഴക്കേ മല മുതൽ പടിഞ്ഞാറേ കടൽ വരെ വടക്ക് അങ്കോള മുതൽ തെക്കു മഞ്ചേശ്വരം വരെ ബിറുമേരു (ബ്രഹ്മർ) ദേവനോടൊപ്പം മാഡകളിലും സാണോങ്ങളിലും ബബ്ബരിയൻ തെയ്യം ആരാധനാരൂപമായി. മലയർ, പറവർ, പമ്പദർ, നല്കകദ്ദായർ തുടങ്ങിയവരാണ് തുളു തെയ്യം കെട്ടിയാടുന്നവർ.
Kavu where this Theyyam is performed
Theyyam on Meenam 22-25 (April 05-08, 2025)
Theyyam on Medam 28-29 (April 11-12, 2024)
Theyyam on (April 25-27, 2025)