Kaniyal Bhagavathi Theyyam

Description
കണിയാൽ ഭഗവതി
ഐതീഹ്യം:-
മുച്ചിലോട്ട് ഭഗവതി യുടെ അതേ രൂപവും ചടങ്ങുകളും ഉള്ള മറ്റൊരു തെയ്യമാണ് കണിയാൽ ഭഗവതി. കരിവെള്ളൂരിനടുത്തു കുണിയനിലെ പുതിയോടൻ തറവാട്ടിലാണ് ഈ തെയ്യം കെട്ടിയാടുന്നത്. പണ്ട് ഈ തറവാട്ടിലെ കുറച്ചു സ്ത്രീകൾ കൂടി മുച്ചിലോട്ടെ പെരുങ്കളിയാട്ടം കാണാൻ ചെന്നു. തിരക്ക് കാരണം ഇവർക്ക് ഭുവനി മാതാവായ മുച്ചിലോട്ടമ്മയെ ശരിക്കും ദർശിക്കാൻ സാധിച്ചില്ല.വളരെ വിഷാദത്തോടെ അവിടെ നിന്നു മടങ്ങിയ ഇവരുടെ കൂടെ മുച്ചിലോട്ട് ഭഗവതിയും ഈ തറവാടിലേക്ക് എഴുന്നള്ളിഎന്നാണ് കേട്ടറിവ്. അന്ന് തൊട്ടു ഇവിടെ കണിയാൽ ഭഗവതി എന്ന പേരിൽ ആരാധിച്ചു വരുന്നു. മുച്ചിലോട്ട് ഭഗവതി യുടെ നർത്തനം തന്നെ ആണ് ഈ തെയ്യത്തിനും.. മണിക്കിണർ ദർശനം, കുളി,കുറി, തേവാരം തുടങ്ങി എല്ലാ ചടങ്ങുകളും ഉണ്ട്
Kave where this theyyam performed:
- Kannur Karivellur Kuniyan Puthiyodan Tharavadu
Theyyam on Kumbam 21-24 (March 05-08, 2024)
Kannur Chengal Sree Puthiya Bhagavathi Kshetram (Kundathin Kavu)
- Kannur Karivellur Kuniyan Puthiyodan Tharavadu