Nagarajav Theyyam / Nagakandan Theyyam

Nagarajav Theyyam / Nagakandan Theyyam

Description

Nagarajav Theyyam / Nagakandan Theyyam

 

NAGARAJAV നാഗരാജന്

നാഗാരാധനയുടെ ഭാഗമായുള്ള തെയ്യങ്ങളില്‍ പ്രസിദ്ധമായ തെയ്യങ്ങളാണ്‌ നാഗകന്നി,  നാഗരാജന്‍, നാഗത്താന്‍,  നാഗപ്പോതി മുതലായവ.  മിക്കവാറും എല്ലാ കാവുകളിലും സര്‍പ്പക്കാവുകള്‍ ഉള്ളതായി കാണാന്‍ കഴിയും. കയ്യത്ത് നാഗം,  മുയ്യത്ത് നാഗം,  ഏറുമ്പാല നാഗം, കരിപ്പാല്‍ നാഗം, എടാട്ട് നാഗം എന്നീ പ്രസിദ്ധങ്ങളായ നാഗ  സങ്കേതങ്ങളിലും  ചില ഗൃഹങ്ങളിലുമാണ്  നാഗ ദേവതകളെ കെട്ടിയാടിക്കുന്നത്. പാല്ക്കടലിന്റെ നടുവിലുള്ള വെള്ളിമാന്‍ കല്ലിന്റെ അരികിലുള്ള  മണിനാഗ മണിപ്പവിഴത്തിന്റെ സമീപത്തെ മണിനാഗപ്പുറ്റില്‍ നിന്നാണത്രെ ഈ ദേവതമാര്‍ ഉണ്ടായത്.

നാഗകണ്ടനെയും നാഗ കന്നിയെയും കെട്ടുന്നത് വണ്ണാന്‍മാരാണെങ്കില്‍ പാണന്‍മാരും മുന്നൂറ്റാന്‍മാരും കെട്ടിയാടുന്ന നാഗ  ദേവതകളാണ് നാഗക്കാളിയും നാഗഭഗവതിയും. ഇത് കൂടാതെ രാമവില്യം കഴകത്തില്‍ ‘നാഗത്തിന്‍ ദൈവം’ എന്നൊരു നാഗ ദേവതയെ വണ്ണാന്‍മാര്‍ കെട്ടിവരുന്നു. കുറുന്തിനി പാട്ടിനു കെട്ടിയാടാറുള്ള  കുറുന്തിരി ഭഗവതിയും  കുറുന്തിനിക്കാമനും (നാഗക്കാമന്‍) നാഗ ദേവതകളാണ്. തെയ്യം നടക്കുന്ന ദിവസങ്ങളില്‍ സര്‍പ്പബലിയും നടക്കും. സന്താന വരദായിനിയും രോഗ വിനാശിനിയുമാണത്രേ ഈ നാഗ ദേവതകള്‍.

തെയ്യങ്ങളുടെ ചമയങ്ങളില്‍ നാഗരൂപങ്ങള്‍ക്ക് നല്ല പ്രാധാന്യം ഉണ്ട്. നാഗപ്പോതിയുടെ മുടിക്ക് തന്നെ പേര് നാഗമുടി എന്നാണു. മറ്റ് തെയ്യങ്ങളുടെ പല ആഭരണങ്ങളിലും നാഗ രൂപാലങ്കാരങ്ങള്‍ കാണാം. കുരുത്തോടികളിലും  മുഖപ്പാളികളിലും  നാഗങ്ങളെ വരച്ചു വയ്ക്കുന്ന പതിവുണ്ട്. നാഗം താത്തെഴുത്ത് എന്ന പേരില്‍ ഒരു മുഖത്തെഴുത്ത് തന്നെയുണ്ടത്രേ.

നാഗരാജനും നാഗക്കന്നിയും വീഡിയോ കാണാന്‍:
http://www.youtube.com/watch?v=HnsWL7H09-4
Source: theyyam ritual (vengara.com)

 

NAGARAJAV 

Nagakanni, Nagarajan, Nagathan, Nagapothi, etc. are the famous Theiyams that are part of Naga worship. It can be seen that almost all cavies have serpentine claws. Naga deities are enshrined in famous Naga sanctuaries and some houses like Kayyat Nagam, Muiyat Nagam, Erumbala Nagam, Karipal Nagam and Etat Nagam. These deities originated from Maninagaput near the Maninaga Manipavizham near the Velliman stone in the middle of the Lake of Milk.

While Nagakandan and Naga Kanni are tied by Vannans, Nagakali and Nagabhagavati are Naga deities who are tied by Panans and Munnutans. Apart from this, the Vannans have built a Naga deity called ‘Snake God’ in Ramavilyam Kazhakam. Kurunthiri Bhagavathy and Kurunthinikaman (Nagakaman) are the Naga deities who sway to Kurunthini song. Serpabali will also be performed on the days of Theyam. These naga deities are the guardians of children and destroyers of diseases.

Naga forms have great significance in the decoration of the Theiyas. The hair of Nagapothi itself is called Nagamudi. Naga motifs are found in many ornaments of other Theiyas. There is a custom of drawing nagas on the kuruthodis and faceplates. There is a face writing called Nagam Thathezhuth.

Watch Nagaraja and Nagakanni video:

http://www.youtube.com/watch?v=HnsWL7H09-4

Source: theyyam ritual (vengara.com)

Kavu where this Theyyam is performed

Theyyam on Meenam 21-25 (April 03-07, 2024)

Theyyam on Dhanu 17-19 (January 02-04, 2024)

Theyyam on Kumbam 01-07 (February 14-20, 2024)

Theyyam on Kumbam 13-15 (February 26-28, 2024)

Theyyam on Kumbam 08-10 (February 21-23, 2024)

Theyyam on Kumbam 26-Meenam 02 (March 10-15, 2024)

Theyyam on Kumbam 16-19 (February 29-March 03, 2024)

Theyyam on Makaram 23-25 (February 06-08, 2024)

Theyyam on Dhanu 27-Makaram 01 (January 12-15, 2024)

Theyyam on Meenam 25-28 (April 07-10, 2024)

Theyyam on Kumbam 22-24 (March 06-08, 2025)

Theyyam on Medam 10-11 (April 23-24, 2024)

Theyyam on Kumbam 12-19 (February 25-March 03, 2024)

Theyyam on (March 10-11, 2017)

Theyyam on Dhanu 14-16 (December 30-31, 2023 – January 01, 2024)

Theyyam on Makaram 19-21 (February 02-04, 2024)

Theyyam on Medam 03-05 (April 16-18, 2024)

Theyyam on Kumbam 10 (February 23, 2024)

Theyyam on Kumbam 7-12 (February 20-25, 2024)

Theyyam on Kumbam 20-25 (March 04-09, 2025)

Theyyam on Kumbam 25 – Meenam 3 (March 09-16, 2024)

Theyyam on Kumbam 12-13 (February 25-26, 2024)

Theyyam on Kumbam 21-28 (March 05-12, 2025)

Scroll to Top