Nambolan Theyyam / Nambolan Porott

Nambolan Theyyam / Nambolan Porott

Description

Nambolan Theyyam / Nambolan Porott

നമ്പോലൻ തെയ്യം

പന്തീരായിരം പറ നെല്ല് കൊയ്യുന്ന വിശാലമായ വയൽ നിലത്തിനു ഉടമകളായിരുന്നു കണ്ണോത്ത് ചേണിച്ചേരി തറവാട്ടുകാർ. കൃഷിപ്പണിയെല്ലാം നോക്കി നടത്താൻ ചേണിച്ചേരി കാരണവർ വിലക്ക് വാങ്ങിയ വയലടിയാത്തിയായിരുന്നു കല്ലേൻ വെള്ളച്ചി. വെള്ളച്ചിക്കുണ്ടായ പൊൻമകനാണ് നമ്പോലൻ. നോക്കിലും വാക്കിലും നേരും  നെറിയുമുള്ള നമ്പോലൻ  ചേണിച്ചേരിക്കാർക്ക്  പ്രിയപ്പെട്ടവനായി. താവം കളരിയിൽ പയറ്റി തെളിയാൻ കൂടെ നിന്നതും ചേണിച്ചേരിക്കാർ തന്നെ. ആൺ ചന്തവും  ആയോധനവീര്യവുമുള്ള നമ്പോലൻ അങ്ങിനെ തറവാട്ട് സംരക്ഷകനായി മാറി.

ഒരിക്കൽ ചേണിച്ചേരി കാരണവർ മകനെയും മരുമകളെയും തറവാട്ട് സ്വത്തുക്കളും നമ്പോലനെ  ഏല്പിച്ചു കൊട്ടിയൂർകാവിൽ  തൊഴാൻ പോയി. നേരം സന്ധ്യയാവും മുമ്പേ ഏതോ വെളിപാട് വന്നു കൊട്ടിലകത്തെ  മൂന്നു ചെമ്പു നിറച്ച സ്വർണ്ണം  മോലോത്തു വളപ്പിലേക്ക് മാറ്റി കുഴിച്ചിട്ടു. അരനാഴിക കഴിയുമ്പോഴേക്കും  ചോനോപ്പട തറവാട് കയറി കൊള്ള തുടങ്ങി.  വീരനായ നമ്പോലൻ അവരുമായി ഘോരമായ  യുദ്ധം നടത്തി നെഞ്ചിൽ മുറിവേറ്റു വീണ നമ്പോലൻ മരിക്കുന്നതിന്  മുന്നായി പൊന്നിന്കുടം കുഴിച്ചിട്ട  കാര്യം ചേണിച്ചേരി കാരണവർക്ക് മാത്രം ഉപദേശിച്ചു മരിച്ചു വീണു. വീര യോദ്ധാവായ  നമ്പോലനെ  കണ്ണോത്ത് ചേണിച്ചേരി തറവാട്ടുകാർ തെയ്യക്കോലമായി ആരാധിക്കുവാൻ തുടങ്ങി. 

ഫെബ്രുവരി 17 മുതൽ ഫെബ്രുവരി 22 വരെ കണ്ണൂർ പറശ്ശിനിക്കടവ് നണിച്ചേരി കോടല്ലൂർ  ശ്രീഭഗവതി ക്ഷേത്രത്തിൽ  ഈ തെയ്യം  ദർശിക്കാം.

https://www.facebook.com/watch/?v=641547317047329

https://fb.watch/n9yeelwqjk/

Nambolan Theiyam

It is a tale of a person who lived in this region and the story is based on folklore.

The story of Nambolan Theiyat is the deity who helps the region and a family becomes deities or saints through his selfless action. A shrine is given to the person and theyam is tied annually in his memory.

Nambolan Theiyam is a peaceful Theiyam. It has a unique headdress and appearance.

This Theyam can be seen from February 17 to February 22 at Kannur Parasshinikatav Nanicheri Kotallur Sri Bhagavathy Temple.

https://www.facebook.com/watch/?v=641547317047329

https://fb.watch/n9yeelwqjk/

Kavu where this Theyyam is performed

Theyyam on Kumbam 15-19 (February 28-29-March 01-03, 2024)

Theyyam on Kumbam 19-22 (March 03-06, 2024)

Theyyyam on Medam 15-21 (April 28-May 04, 2025)

Theyyam on Thulam 15-16 (November 01-02, 2023)

Theyyam on Makaram 02-03 (January 16-17, 2024)

Theyyam on Kumbam 18-21 (March 02-05, 2024)

Theyyam on Dhanu 17-20 (January 02-05, 2024)

Theyyam on Kumbam 17-22 (March 01-06, 2024)

Theyyam on Kumbam 05-10 (February 17-22, 2017)

Scroll to Top