Padamadakki Thampuratti Theyyam

Padamadakki Thampuratti Theyyam

Description

Padamadakki Thampuratti Theyyam

കര്‍ണ്ണാടകയില്‍ നിന്നുള്ള ആക്രമണം ഭയന്ന്‍ ഒരിക്കല്‍ നീലേശ്വരം രാജാവും കൂട്ടരും കോറോത്തെ നാഗ ഭഗവതി, കുട്ടിച്ചാത്തന്‍, ഭൈരവന്‍ എന്നിവരെ വിളിച്ചു പ്രാര്‍ഥിച്ചു. പ്രാര്‍ത്ഥനയില്‍ സംപ്രീതരായ ദേവന്മാര്‍ തങ്ങളുടെ ഭക്തരുടെ രക്ഷക്കായി  പടമടക്കി ഭഗവതിയെ അയച്ചു. ആക്രമണകാരികള്‍ ബോധരഹിതരായി നിലംപതിക്കുകയും ശത്രുക്കള്‍ പിന്മാറുകയും ചെയ്തു. ഈ സംഭവത്തെ ഓര്‍മ്മിച്ചു കൊണ്ടാണ് കോറോത്ത് ക്ഷേത്രത്തില്‍ പടമടക്കി ഭഗവതി തെയ്യം എല്ലാ വര്‍ഷവും കെട്ടിയാടുന്നത്‌. വേറൊരു കഥ ഇപ്രകാരമാണ്:

കോലത്തിരി തമ്പുരാന് എതിരെ കുതിച്ചു വന്ന മായപ്പട നാടും നാട്ടങ്ങാടികളും കീഴടക്കി മുന്നേറിയപ്പോള്‍ കല്ലന്താറ്റ് തണ്ടപ്പുലയന്‍ തന്റെ ഉപാസാന മൂര്‍ത്തിയ തോറ്റിയുണർത്തി  ആ ഉഗ്രസ്വരൂപിണി പടനടുവിലേക്ക് കൊടുങ്കാറ്റായി  പാഞ്ഞു വീണു  ശത്രുക്കളെ കൊന്നു തള്ളി.  ശേഷിച്ചവര്‍ ജീവനും കൊണ്ടോടി. പട ജയിച്ച ദേവി പടമടക്കി തമ്പുരാട്ടി എന്നറിയപ്പെട്ടു. പുലയരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.

Kavu where this Theyyam is performed

Theyyam on Medam 05-06 (April 18-19, 2025)

Theyyam on Dhanu 15-16 (December 31 – January 01, 2024)

Theyyam on Makaram 20-21 (February 03-04, 2024)

Theyyam on Kumbam 02-04 (February 14-16, 2017)

Scroll to Top