Blog Details

theyyam
Theyyacharithram
  • Feb. 12, 2024

THEYYA CHARITHRAM-15

Description

 

മാപ്പിളത്തെയ്യം:

കാസര്‍ഗോഡ്‌ ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടത് കൊണ്ടാണ് ഇവയെ മാപ്പിള തെയ്യങ്ങള്‍ എന്ന് വിളിക്കുന്നത്‌. ഈ തെയ്യങ്ങള്‍ സാധാരണ മുസ്ലിമിന്റെ പ്രേതക്കോലങ്ങളായിട്ടാണ് കാണുന്നത്. വിവിധ പേരുകളില്‍ അറിയപ്പെടുന ചാമുണ്ഡി തെയ്യവുമായി ബന്ധപ്പെട്ട കഥയാണ് മാവിലന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യങ്ങള്‍ക്കുള്ളത്. കോപ്പാളരും മാപ്പിള തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്.

കാസര്‍ഗോഡ്‌ ജില്ലയില്‍ കുമ്പള ആരിക്കാടി കാവിലും, നര്‍ക്കിലക്കാട് കാവിലും, കമ്പല്ലൂര്‍ കോട്ടയില്‍ ദേവസ്ഥാനത്തും പുലിക്കുന്നു ഐവര്‍ പരദേവതാ കാവിലും മൌവ്വേനി കൂലോത്തും, തൃക്കരിപ്പൂര്‍ പേക്കടംകാവിലും മാലോത്ത്‌ കൂലോകം ദേവസ്ഥാനത്തും, നീലേശ്വരം കക്കാട്ട് കാവിലുമാണ് മാപ്പിള തെയ്യങ്ങള്‍ ഉള്ളത്.

പ്രധാന മാപ്പിള തെയ്യങ്ങള്‍ താഴെപ്പറയുന്നവയാണ്:
ആലി തെയ്യം (ആലിചാമുണ്ടി തെയ്യം)
ഉമ്മച്ചി തെയ്യം
ബപ്പിരിയന്‍ തെയ്യം
മുക്രി പോക്കര്‍ തെയ്യം (പോക്കര്‍ തെയ്യം)
കോയിക്കല്‍ മമ്മദ് തെയ്യം (കലന്തര്‍ മുക്രി)

Description

Mappilameyam:

The Theiyams in the eastern parts of Kasaragod district are called Mapila Theiyams because of their association with the Muslim community.

These Theiyas are seen as the ghosts of the common Muslim. There is a story related to Chamundi Theiyam, known by various names, for these Theiyams woven by the Mavilan community. Kopals also tie mappila theyas.

In Kasaragod district, there are Mapila Theyas in Kumbala Arikadi Kavil, Narkilakad Kavil, Kampallur Kota at Devasthanam, Pulinuma Ivar Paradevata Kavil and Mauvveni Kooloth, Thrikaripur Pekadamkaov and Maloth Koolokam Devasthanam, and Nileswaram Kakat Kaval.

The main Mapila Theyas are as follows:

Ali Theyam (Alichamundi Theyam)

Ummachi Teyam

Bapirian Theiyam

Mukri Poker Theyam (Poker Theyam)

Koical Mammad Theyam (Kalantar Mukri)