Kavu Details

Kannur Aroli Koyakkatt Tharavadu Kshethram

Theyyam on Dhanu 17 (January 02)
Contact no :
9495375325 / 8547359497

Description

നിടിയേങ്ങയില്‍ നിന്ന് പുതിയഭഗവതി  തെയ്യം കണ്ട കൊയക്കാട്ടു കാരണവര്‍ കരിം ചാമുണ്ഡി കാണാന്‍ അവിടെയുള്ള സോമേശ്വരി ക്ഷേത്രത്തില്‍ എത്തി .

കരിം ചാമുണ്ഡിയെ കണ്ടു പ്രസാദം വാങ്ങി, എന്റെ അരോളി തറവാട്ടിലും ഇതുപോലെ തെയ്യം ഉണ്ടായിരുന്നെങ്ങില്‍ എന്ന് പ്രാര്‍ത്ഥിച്ചു. അവിടെ തന്നെ ഉള്ള ചുഴലി ഭഗവതിയെ കണ്ടു, എന്റെ ആരോളിയിലും ഇതുപോലെ ക്ഷേത്രം ഉണ്ടായിരുന്നു എങ്കില്‍ നല്ലതായേനെ എന്ന് പ്രാര്‍ത്ഥിച്ചു .

അതിനു ശേഷം ആരോളിയിലേക്ക് പുറപ്പെട്ടു, കുറച്ചു നടന്നപ്പോള്‍ ഓലക്കുടക്ക് നല്ല ഭാരം തോന്നി, മയ്യില്‍ വഴി അരോളി ചാമുണ്ഡി തറ ക്ക് സമീപം എത്തി. അവിടെ ഇരുന്നു ഓലക്കുട അവിടെ  വച്ച്  ക്ഷീണം മാറ്റി, വീണ്ടും നടന്നു  അരോളിയിലെ തറവാട്ടില്‍ എത്തി, ഓലക്കുടയുടെ ഭാരം കാരണം നല്ല വണ്ണം ക്ഷീണിച്ചു, കാരണവര്‍ക്ക് മനസ്സില്‍ എന്തോ തോന്നി, വീട്ടുകാരോട് കാര്യം പറഞ്ഞു, അടുത്ത ദിവസം പ്രശ്നക്കാരനെ വിളിച്ചു പ്രശ്നം വെപ്പിച്ചു.

പ്രശ്നത്തില്‍ കണ്ടത്  നിടിയേങ്ങ സോമേശ്വരി ക്ഷേത്രത്തില്‍ നിന്ന് അവിടുത്തെ പ്രധാന ദേവിയായ കരിം ചാമുണ്ഡിയുടെ മറ്റൊരു രൂപം ആയ ശക്തിയായ പരവ ചമുണ്ടിയും, വിഷ്ണുമൂര്‍ത്തിയും, ചുഴലി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ചുഴലി ഭഗവതിയും  കാരണവരുടെ ഓലക്കുട യുടെ കൂടെ ആരോളിയില്‍ എത്തിയിട്ടുണ്ട് എന്നും, ദൈവങ്ങള്‍ക്ക് തറവാട്ടില്‍ ക്ഷേത്രം  പണിയണമെന്നും പറഞ്ഞു കാരണവരുടെ ഭക്തിയും ദൈവങ്ങളെ പരിപാലിക്കാന്‍ കഴിയും എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ദൈവങ്ങള്‍ ആരോളിയില്‍ എത്തിയത് എന്നും പ്രശ്നത്തില്‍ കണ്ടു. അതുപ്രകാരം തറവാട്ടില്‍ ധനു  17നു രാത്രി  പരവ ചാമുണ്ഡി യെയും വിഷ്ണുമൂര്‍ത്തിയെയും കെട്ടിയാടുന്നു

മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ പരവചാമുണ്ഡി കെട്ടുന്നത് മലയ സമുദായക്കാരാണ്.