Kavu Details

Kannur Azheekkode Moonnunirath Sree Pacha Tharavadu Vayanattu Kulavan Kshetram

Theyyam on Meenam 19-20 (April 02-03, 2025)
Contact no :
9740788822 /9895485832 / 7012970871 / 974078818

Description

Kaliyattam Every Year

വയനാട്ടു കുലവൻ, കണ്ടനാർ കേളൻ, പുലിയൂർ കണ്ണൻ എന്നീ മൂർത്തികളെ ഒരുമിച്ചു പ്രതിഷ്ഠ  ചെയ്ത് ആരാധിക്കുന്ന അപൂർവം ചില തറവാട് ആണ് അഴീക്കോട്‌ മൂന്നു നിരത്തിലെ പച്ച തറവാട്, ഈ തറവാട്ടിൽ കുടി വീരൻ,ഇളയടുത്തു ഭഗവതി, വിഷ്ണു മൂർത്തി  ഗുളികൻ എന്നീ മൂർത്തികളെയും ആരാധിച്ചു വരുന്നു. വളപട്ടണം പുഴക്കരയിൽ നിന്നും വെറും 3km ദൂരത്തായുള്ള ഈ പച്ച തറവാട്ടു കാവിൽ ഉത്സവം ഏപ്രിൽ 2നും 3നും പ്രഔഡ  ഗംഭീര മായി ആഘോഷിക്കാൻ ഒരുങ്ങി, ഏപ്രിൽ 2നു ഉച്ചക്ക് ശേഷം കാവിൽ കയറുംവൈകീട്ട് 5മണി മുതൽ തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾ രാത്രി 7മണി മുതൽ പ്രസാദസദ്യ, കണ്ടനാർ കേളന്റെ തീ കനൽ  രാത്രി 7 മണിക്ക്.

ഏപ്രിൽ 3നു വ്യാഴാഴ്ച പുലർച്ചെ മുതൽ തെയ്യങ്ങളുടെ തിരുമുടിയും 5 മണിക്ക് കനലാട്ടവും  രാവിലെ 10 മണിക്ക് കൂടിയാട്ടത്തോടെ ഉത്സവംസമാപനം.

കോലധാരികൾ:

വയനാട്ടു കുലവൻ 

വിപിൻ ( ചെറുകുന്നു)

കോമരം :ചന്ദ്രമോഹൻ (കിഴുത്തള്ളി)

ഭോനക്കാരൻ :അനുവിന്ദ് (തറവാട്)

പുലിയൂർ കണ്ണൻ :

ഷൈജു (കീച്ചേരി)

കോമരം:കന്യലാൽ(താണ )

വിഷ്ണു മൂർത്തി :

മനു അഴീക്കോട്‌

ഗുളികൻ:

 ഹരീഷ് പണിക്കർ അഴീക്കോട്‌ ജെ

കോമരം:പ്രജിൽ, കൊറ്റാളികാവ്

കുടി വീരൻ : ശരത് (പള്ളിക്കുന്ന് )

ഭഗവതി :പ്രസൂൺ

അഴീക്കോട്

കണ്ടനാർ കേളൻ:

അശ്വന്ത്:കോൾ തുരുത്തു

കോമരം :കന്യലാൽ താണ

Location