Kavu Details

Kannur Cherupuzha Choorappadavu Vishnumurthi Kshetram

Theyyam on Kumbam 01-02 (February 14-15)

Description

കരവിരുതിന്റെ കമനീയതയില്‍ ഭണ്ഡാരമൊരുക്കി ചുരപ്പടവ് ശ്രീ വിഷ്ണു മൂര്‍ത്തി ക്ഷേത്രം. ശില്പ നിര്‍മ്മിതിയില്‍ ദൃശ്യഭംഗിയും ആകര്‍ഷണീയതയും കൈവരുത്തി ദേവപ്രഭയില്‍, ചൈതന്യം തുളുമ്പുന്ന രൂപത്തിലാണ് ചൂരപ്പടവ് ശ്രീ വിഷ്ണു മൂര്‍ത്തി ക്ഷേത്ര മുറ്റത്ത് ശില്പി പി. രാജേന്ദ്രന്‍ കമനീയമായ ഭണ്ഡാരമൊരുക്കിയിരിക്കുന്നത്​ വാസ്തു ശാസ്ത്രവിധി പ്രകാരം 10 അടി ഉയരത്തിലും 6 അടി വീതിയിലുമാണ് ക്ഷേത്ര മുറ്റത്ത് വിഷ്ണുമൂര്‍ത്തിയുടെ ദൈവക്കോലം ഉള്‍പ്പെടുത്തി ഭണ്ഡാരം പണിതീര്‍ത്തത്. താന്‍ നിര്‍മ്മിതി പൂര്‍ത്തിയാക്കി ഭണ്ഡാരങ്ങളില്‍ ഏറ്റവും വലിയതും അപൂര്‍വ്വവുമാണ് ഇതെന്ന് കഴിഞ്ഞ 20 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശില്പി രാജേന്ദ്രന്‍ പറഞ്ഞു.

ഇതിനായി ആര്‍ട്ട് വര്‍ക്ക് ചെയ്തത് സജു മാത്തിലാണ്. ഈ രംഗത്തോടുള്ള താത്പര്യം തൊഴിലായി മാറ്റിയ ഈ കലാകാരന്‍, എരമം രാമപുരം ശ്രീ പുലിയൂര്‍ കാളി ക്ഷേത്രം, ചെറുവത്തൂര്‍ മുചിലോട് ക്ഷേത്രം, പെരുമ്പടവ്തിമിരി ശ്രീ ശിവക്ഷേത്രം, മാട്ടൂല്‍ ശ്രീ കൂര്‍മ്പ ഭഗവതീ ക്ഷേത്രം, എന്നിവിടങ്ങളിലെല്ലാം ശില്പ നിര്‍മ്മിതിയില്‍ ക്ഷേത്രഗോപുരo തീര്‍ത്തിട്ടുണ്ട്. കേരളത്തിന് പുറത്തും ക്ഷേത്രഗോപുരം നിര്‍മ്മിച്ചിട്ടുണ്ടെന്നും തൊഴിലില്‍ ജനങ്ങള്‍ തരുന്ന അംഗീകാരമാണ് ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കഴിയുന്നതെന്നും രാജേന്ദ്രന്‍ പറഞ്ഞു.

വ്യാളീ മുഖത്തില്‍ വിഷ്ണുമൂര്‍ത്തിയെ ആലേഖനം ചെയ്ത് ഇരുഭാഗത്തും മകരത്തലയോടെ, രാധാ- കൃഷ്​ണ , ശില്‍പ്പവും ഉള്‍ക്കൊള്ളുന്ന അപൂര്‍വ്വ ഭണ്ഡാര ശില്‍പ്പത്തിന് 2 ലക്ഷത്തോളം രൂപയാണ് നിര്‍മ്മാണ ചിലവ്.

Location