Kavu Details

Kannur Edakkad Oorpazhachi Kavu

Description

കണ്ണൂർ എടക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ചിരപുരാതനമായ ഒരു കാവാണ് എടക്കാട് ഊർപ്പഴച്ചി കാവ്. 

കണ്ണൂർ എടക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ചിരപുരാതനമായ ഒരു കാവാണ് എടക്കാട് ഊർപ്പഴച്ചി കാവ്.  ഇവിടെ പ്രധാന ദേവതയായ ഊർപ്പഴച്ചി ദൈവത്തെയും ദൈവത്താർ എന്നാണ് പറഞ്ഞു വരുന്നത്. രാമാവതാരമോ മൽസ്യാവതാരമോ അല്ലാത്ത ഊർപ്പഴച്ചി ദൈവത്തെയും ഗ്രാമീണർ ദൈവത്താർ എന്ന് കൂട്ടിച്ചേർത്തു വിളിക്കുന്നത് ഭക്തിനിര്ഭരത ഒന്ന് കൊണ്ടുമാത്രമാണ്.  

വേട്ടക്കൊരുമകന്റെ ശൗര്യ വീര്യ കോപാധികൾ ഇവിടെ വെച്ചാണത്രെ ഊർപ്പഴച്ചി ദൈവത്താർ ശമിപ്പിച്ചത്.  തെയ്യമ്പാടി നമ്പ്യാന്മാർ ഊർപ്പഴച്ചിക്കും വേട്ടക്കൊരുമകനും ഇവിടെ കളമെഴുത്തും പാട്ടും നടത്തുന്ന പതിവുണ്ട്.  

ദൈവത്താർ കാവായ മാവിലായി കാവിലും വേട്ടക്കൊരുമകൻ ദേവന് കളമെഴുത്തും പാട്ടുമുണ്ട്.