Kavu Details

Kannur Elambara Sree Kizhakkedath Kshetram

Theyyam on (December 23-25)

Description

കിഴക്കേടത്ത് ക്ഷേത്രം എളമ്പാറ

കണ്ണൂർ മട്ടന്നൂർ റൂട്ടിൽ നാഗവളവിൽ നിന്നും ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക് 300 മീറ്റർ ദൂരം

ഇപ്പോൾ തുലാം 10 നു കലശം മാത്രം

പണ്ട് വളരെ ഗംഭീരമായ രീതിയിൽ തെയ്യം നടത്തിയിരുന്നു. 13 തെയ്യങ്ങൾ ആയിരുന്നു വെള്ളാട്ടവും തോറ്റവും അടക്കം 39 കോലങ്ങൾ കാണും. തീച്ചാമുണ്ഡി വളരെ പ്രശസ്തമായിരുന്നു ഏകദേശം 70 കൊല്ലങ്ങൾക്കു മുൻപ് നടന്ന ഒരു കാര്യം സംഭവം പഴമക്കാരുടെ ഓർമ്മയിൽ നിന്നും കോലക്കാരനോട് അസൂയ മൂത്ത ചിലർ മേലേരി വളരെ ഉയരത്തിലാക്കി. തീച്ചാമുണ്ഡി കെട്ടുന്ന ആൾക്ക് ഗുരുതരമായ പൊള്ളൽ ഉറപ്പായി. എന്നാൽ സമയമായപ്പോൾ പെട്ടെന്ന് എത്തിയ പേമാരി കാരണം തീ അണഞ്ഞു പോയി പുതിയതായി കൂട്ടിയ മേലേരി കൊണ്ട് അപകടം ഒന്നും ഉണ്ടായില്ല. ക്ഷേത്രം ഇപ്പോൾ ജീർണാവസ്ഥയിൽ ആണ്.

Location