Kavu Details

Kannur Eramam Ramapuram Padinjattayil Tharavadu

Theyyam on Makaram 19-20 (February 02-03)

Description

എരമം  മണ്ണുമ്മൽ പടിഞ്ഞാറ്റയാണ് ബാലിയുടെ ആരൂഢം.  പിന്നീട് കുഞ്ഞിമംഗലത്തെ മൂശാരിക്കൊവ്വലിനടുത്തുള്ള വടക്കൻ കൊവ്വലിലെത്തി. എന്നാൽ മുന്പുസ്ഥാന പ്രകാരം എരമം കഴിഞ്ഞാൽ മൊറാഴയും കുറുന്താഴയുമാണ് തെയ്യസ്ഥനങ്ങളായി വരുന്നത്. കുഞ്ഞിമംഗലത്തെയും പരിയാരത്തേയും കനലാടിമാർ ആണ് ബാലിയുടെ തോറ്റം പാട്ടുകൾ എന്ന രാമായണപ്പാട്ടുകൾ കെട്ടിയുണ്ടാക്കിയതെന്നു പറയപ്പെടുന്നു. 

എരമവും കുഞ്ഞിമംഗലവും ഉത്തരമലബാറിന്റെ മാത്രമായ രാമായണം നിർമിതിയിൽ പ്രധാന ദേശങ്ങളാണ്.  എരമത്തെ മേലാശാരി ബാലിയെ കണ്ടെടുത്തു കുഞ്ഞിമംഗലത്തെ കുറുവാട്ട്‌ പെരുവണ്ണാന്മാർ ബാലിക്ക് ആട്ടവും പാട്ടുമുണ്ടാക്കി. പിന്നീട് പരിയാരത്തും കണ്ണപുരത്തും പല പല ദേശങ്ങളിലായി ബാലി രാമായണപ്പടർച്ചകളുണ്ടായി. പയ്യന്നൂരിനടുത്ത് എരമത്താണ് ആദ്യമായി ബാലിയെ കെട്ടിയാടിക്കുന്നത്.