Kavu Details

Kannur Ezhome Kannom Sree Vadakkathi Bhagavathi Kshetram (Anakottam)

Theyyam on Vrischikam 18-20 (December 04-06, 2024)
Contact no :
9605543121

Description

To watch out:

https://youtu.be/-1kOwk-GiCc?si=f-hIgNMb8aEiQwJx

കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം)

വിശ്വകര്‍മജരുടെ കുലദൈവമായ ബാലിയെ ധര്‍മ്മദൈവമായി ആരാധിച്ചുവരുന്ന ഒരു നായര്‍ കുടുംബമാണ് തളിപ്പറമ്പ് പഴയങ്ങാടിക്കടുത്ത് കണ്ണോത്ത് ആനയം വീട്ടുകാര്‍.

ക്ഷേത്ര ഉത്ഭവ കഥഃ

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഈ കുടുംബത്തിലെ ഒരംഗം കുഞ്ഞിമംഗലത്തുള്ള വീരചാമുണ്ഡി ക്ഷേത്രത്തില്‍ ഉത്സവം കാണുവാന്‍ പോയി, എഴുന്നള്ളിപ്പിനുണ്ടായ ആനവിരണ്ടപ്പോള്‍ ആള്‍ക്കാര്‍പല ഭാഗങ്ങളിലേക്കും പ്രാണനും കൊണ്ടോടി ഇദ്ദേഹം അതിനടുത്തുള്ള മൂശാരികളുടെ വടക്കന്‍ കോവില്‍ ക്ഷേത്രത്തിലാണ് അഭയം പ്രാപിച്ചത്‌. വിരണ്ട ആനയെ തനിക്ക് തളക്കാന്‍ കഴിഞ്ഞാല്‍ ഇവിടെയുള്ള പ്രധാന ദേവനെ തന്റെ ധര്‍മ്മദൈവമായി ആരാധിക്കുമെന്ന് പ്രാര്‍ഥിച്ചപ്പോള്‍ വടക്കന്‍ കോവിലില്‍ കുടികൊള്ളുന്ന ബാലി ആ പ്രാര്‍ഥനം കേട്ടു.

മദം പൊട്ടി ഓടിയ ആന തിരിച്ച് ക്ഷേത്രത്തിലെ അരയാലിന്‍ ചുവട്ടില്‍ വന്നു നിന്നു. അരയാലിന്റെ കൊമ്പുകള്‍ പൊട്ടിച്ച് ഇലകള്‍ തിന്നുകയും ചെയ്തു. വിവരം ക്ഷേത്രംഉടമയായ ചിറക്കല്‍ രാജാവറിയുകയും ഇദ്ദേഹത്തേ വിളിപ്പിച്ച് ‘ആന’ എന്ന ബഹുമതി പേര് നല്‍കി ആദരിച്ചയക്കുകയും ചെയ്തു. അന്നു തൊട്ടാണത്രേ അടമ്പന്‍ വീട്ടുകാരായ ഇവര്‍ ആനയംവീടെന്നറിയപ്പെടാന്‍ തുടങ്ങിയത്.

അങ്ങനെയാണ് ആനേംവീട്ടുകാര്‍ വടക്കത്തി ഭഗവതിയെയും ബാലിയേയും തങ്ങളുെ തറവാട്ടില്‍ കുടിയിരുത്തിയത്. അന്ന ഒരു കാഞ്ഞിരമായിരുന്നു സങ്കല്‍പം പിന്നീട് ക്ഷേത്രം പണിതെങ്കിലും അഞ്ഞൂറിലധികം പഴക്കമുള്ള കാഞ്ഞിരം ഇന്നും യുവചൈതന്യത്തോടെ ക്ഷേത്രത്തെ തൊട്ടൊരുമ്മി നില്‍ക്കുന്നു. പൂരോത്‌സവത്തില്‍ വീരചാമുണ്ഡിക്ഷേത്രത്തില്‍ ആനയെ കൊണ്ടുവന്നാല്‍ വടക്കത്തി ഭഗവതി ക്ഷേത്രത്തില്‍ കൊണ്ടുവരികയും അരയാലിന്റെ കൊമ്പു പൊട്ടിക്കുകയും ചെയ്യാറുണ്ട്.

ആണ്ടുതോറും വൃശ്ചികം 18,19,20 എന്നീ തിയതികളില്‍ ഇന്നും മുടങ്ങതെ കളിയാട്ടം നടത്തിവരുന്നു.ആനക്കോട്ടത്ത ബാലി കെട്ടാനുള്ള അവകാശം ഇന്നും കുഞ്ഞിമംഗലത്തെ കുറുവാട്ട് പെരുവണ്ണാന്‍മാര്‍ക്കാണ്.

കടപ്പാട്  ചിലമ്പൊലി FB page

Location