Kavu Details

Kannur Ezhome Peringil Aryakkara Bhagavathi Kshetram

Description

ഏകദേശം 57 വർഷത്തിനു മുൻപാണ് ഈ കാവിൽ അവസാനമായി തെയ്യം കളിയാട്ടം നടന്നത്.  പത്താമുദയത്തിനു മുൻപ് തുലാം 4 ആം തീയതി ആണ് ഇവിടത്തെ കളിയാട്ടാരംഭം.  ഏകദേശം 10 ഓളം തെയ്യങ്ങൾ ഇവിടെ കെട്ടിയാടിയിരുന്നു.  

കൊട്ടില അടിപ്പാലം ബസ് സ്റ്റോപ്പിൽ നിന്നും 2 km ഉള്ളിലായി പെരിങ്ങിൽ എന്ന സ്ഥലത്താണ് ഈ കാവ് സ്ഥിതി ചെയ്യുന്നത്. ശക്തിയായിഒഴുകുന്ന കുപ്പം പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഈ കാവിൻറെ രണ്ടു മീറ്റർ അകലം വരെ പുഴ കൊണ്ടു പോയ അവസ്ഥയിൽ ആണ്. 

പുലയ സമുദായത്തിൽപ്പെട്ട മാടൻ തറവാടുകാരുടെതാണ് ഈ കാവ്. അവസാനമായി കളിയാട്ടം നടന്ന സമയത്തു ഏകദേശം അമ്പതോളം പുലയ സമുദായ വീടുകൾ ഈഭാഗത്തു ഉണ്ടായിരുന്നു. മാടൻ തറവാട്ടുകാർ വെങ്ങര മാട്ടൂൽ ഭാഗങ്ങളിലേക്ക് പോയതിനു ശേഷം  ബാക്കിയുള്ളത്  10 ഓളം കുടുംബങ്ങൾ ആണ്. കുറെ കാലങ്ങളായി അവരാണ് ഈ കാവ് സംരക്ഷിച്ചത്. പിന്നീട് പുഴ കരയോട് അടുത്ത് വരുകയും, കാവിൻറെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആയ സമയത്തു ആണ് ഈ കാവ് തീർത്തും അനാഥമായത്.

നിലവിൽ മാടൻ തറവാട്ടുകാർ ആഴ്ചയിൽ രണ്ടു തവണ ഇവിടെ വന്നു വിളക്ക് വെക്കുന്നതായി  അറിയാൻ കഴിഞ്ഞു. 

തെയ്യ കാഴ്ചകൾ വാട്സ് ആപ്പ് ഗ്രൂപ്പിൻറെ സഹകരണത്തോടെ ഈ കാവിൻറെ പുനർനിർമ്മാണം ആരംഭിച്ചിട്ടുണ്ട്.    ഇപ്പോൾ ഒരു ജനകീയ കമ്മിറ്റി നിലവിൽ വരികയും കാവിന്റെ പുനർനിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.  എത്രയും, പെട്ടെന്ന് പണി പൂർത്തിയാക്കി കളിയാട്ടം ആരംഭിക്കാൻ ആണ് കമ്മിറ്റി ആഗ്രഹിക്കുന്നത്.

Location