Kavu Details

Kannur Iriveri Kakkoth Sree Kakkunnath Bhagavathi Kshetram

Theyyam on Meenam 21-23 (April 04-06, 2025)
Contact no :
9846929395 / 9961105060 / 8281336700 / 9633497769 (Whatsapp)

Description

Kaliyattam Every Year

Thula Puthari November 15 (Thulam 29) Every Year

ചെമ്പിലോട് പഞ്ചായത്തിൽ ഇരിവേരി അംശം കക്കോത്ത് ദേശത്ത് സ്ഥിതി ചെയുന്ന ഏകദേശം 1300 വർഷം പുരാതനമായ കക്കോത്ത് തറവാട് വക ദേവീക്ഷേത്രമാണ് ശ്രീകക്കുന്നത്ത് ഭഗവതി ക്ഷേത്രം. വലിയ തിരുമുടി വെക്കുന്ന കറുത്ത മുഖത്തെഴുത്തുള്ള അപൂർവ്വ തെയ്യക്കോലമാണ് ശ്രീ കക്കുന്നത്ത് ഭഗവതി

ഭഗവതിയെ കൂടാതെ പൊൻ മകൻ, എടലാപുരത്ത് ചാമുണ്ഡി, തൂവ്വകാളി, അങ്കക്കാരൻ, അപ്പക്കള്ളൻ എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടുന്നു. കക്കോത്ത് തറവാട് മുതിർന്ന കാരണവർ (അദ്ദേഹത്തിന് കഴിയാതെ വന്നാൽ അടുത്ത അവകാശി) എമ്പ്രാൻ സ്ഥാനംഅലങ്കരിച്ച് ക്ഷേത്ര കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നു അദ്ദേഹത്തേ കുടാതെ മറ്റ് എഴു നോറ്റുക്കാരും ക്ഷേത്രചടങ്ങുകളിൽ അത്യന്താപേക്ഷിതമാണ് അതുപോലേ ദേശത്തിലേ പതിമൂന്ന് തറവാട് കാരണവൻമാർ ക്ഷേത്രോത്സവത്തിന് മേൽനോട്ടം വഹിക്കുന്നു,

മേലായി, മേൽക്കോഴ്മ സ്ഥാനം: നമ്പ്യാർ, ജ്യോതിഷ്യർ. കുട വരവ്:കണിശൻ ഗുരുക്കൾ, വിളക്ക്: കുറുപ്പ് (കാതിയൻ) തിരുമുടി:വിശ്വകർമ്മാവ്, തിരുവായുധം:പെരുംകൊല്ലൻ, ഇളനീർവെയ്പ്പ്: തീയ്യനൊണക്കൻ. തിരുവാഭരണം: സറാപ്പ്, വെള്ളക്കെട്ട് ചാലിയർ. എണ്ണ: നമ്പ്യാർ. തുടങ്ങിയ മുഴുവൻ സമുദായങ്ങൾക്കും കൂടാതെ പത്തകാലൻമാർ എന്ന മുസ്ലിം തറവാടിനും സ്ഥാനം നൽകി സമത്വത്തിന്റെയും സഹോദര്യത്തിന്റെയും വിളംബരം കൂടിയാണ്
ശ്രീ കക്കുന്നത്ത് ക്ഷേത്ര മഹോത്സവം.

പ്രധാന ദേവീദേവൻമാരെ കെട്ടിയാടാനുള്ള അവകാശം പലേരി, മാമ്പ തറവാട്ടുകാർക്കും ക്ഷേത്ര വാദ്യമേളത്തിന്റെ അവകാശം മടലോടൻ പണിക്കർക്കുമാണ് വളരെ വ്യത്യസ്തവും ഗംഭീരവുമാണ് ഇവിടുത്തെ വാദ്യമേളം. ഏകദേശം ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവ ചടങ്ങുകൾ ഉത്സവംശേഷം അഞ്ചാം നാൾ നടക്കുന്ന പ്രധാന ഉപദേവതാ (ദൂതഗണം) സ്ഥാനമായ കൂറുവ കുണ്ടിൽ നടക്കുന്ന കുറവകൂടുക്കൽ ചടങ്ങോടു കൂടിയാണ് അവസാനിക്കുന്നത്.

ക്ഷേത്ര ശ്രീകോവിലിന് അകത്തു തന്നെ വെച്ചു നിവേദ്യമുള്ള അത്യപൂർവ്വ ക്ഷേത്രമാണ് ശ്രീ കക്കുന്നത്ത് ഭഗവതി ക്ഷേത്രം. ദേശത്തുനിന്നു ശേഖരിക്കുന്ന കസ്തൂരി മഞ്ഞൾ ഉണക്കിപൊടിച്ചുനൽക്കുന്ന മഞ്ഞൾ പ്രസാദം സർവ്വരോഗസംഹാരിയാണ്. വാഴപഴം ഉത്സവസമയത്തെ പ്രധാന പ്രസാദമാണ് ഉത്സവം തുടക്കം മുതൽ അവസാനിക്കുന്നതു വരെ ഇടവേളകളില്ലാതെ അന്നദാനം ഇവിടുത്തെ പ്രത്യേകതയാണ്. പതിനായിരങ്ങൾ അന്നദാനത്തിൽ പങ്കാളികളായി സംപ്രീതരാകുന്നത്. 

2017 മുതൽ ക്ഷേത്ര ഉത്സവമടക്കമുള്ള മുഴുവൻ കാര്യങ്ങളും പൂർവ്വാധികം ഭംഗിയായുംആചാര അനുഷ്ടാനങ്ങൾ പാലിച്ചും സുതാര്യമായും ദേശവാസികളായ ഭക്തരുടെയും നാട്ടുകാരുടെയുംപൂർണ്ണ സഹകരണത്തോടെയുംചെയ്തു വരുന്നത് ശ്രീ കക്കുന്നത്ത് ഭഗവതി ക്ഷേത്രം ട്രസ്റ്റ് എന്ന പേരിൽ 40 / 2017 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്ത കുടുംബട്രസ്‌റ്റാണ്. 

To watch out:

https://youtu.be/nvaUpOidaRQ?si=3lNDJKfCf_wd1YjA

https://youtu.be/bi2IMnbdofQ?si=OILc01pPQgMsMIzo

 

Location