Kavu Details

Kannur Kadachira Karippachal Tharavadu Vayanattukulavan Kshetram

Theyyam on Makaram 03-05 (January 17-19, 2025)

Description

കണ്ണൂർ കാടാച്ചിറ കരിപ്പാച്ചാൽ തറവാട് വയനാട്ടുകുലവൻ കാവിൽ  പുന:പ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യത്തെ മഹോത്സവത്തിനു തെയ്യം കുറിച്ചു. 2025ജനുവരി 18:19തീയതികളിൽ.

വയനാട്ടുകുലവൻ:ജയാനന്ദൻ പെരുവണ്ണാൻ(മുണ്ടയാട് )

പൊന്മലക്കാരി  അബി (മാച്ചേരി)

എളയെടുത്തു ഭഗവതി,അക്ഷയ് മുണ്ടയാട് 

ഗുളികൻനജീഷ്പണിക്കർ കാടാച്ചിറ) എന്നിവർ തെയ്യങ്ങളുടെ തിരുമുടിയണിയാൻ 

നിയോഗിതരായി, 

കോമരങ്ങളായി കന്യലാൽതാണ (വയനാട്ടുകുലവൻ )

 ധനേഷ്കാടാച്ചിറ 

(ഭോനക്കാരൻ)

അരുൺ കാടാച്ചിറ എന്നിവരെയും ദേവ പ്രശ്നവിധിയിൽ തെളിഞ്ഞു.

=========================================================

കണ്ണൂർ കാടാച്ചിറ കരിപ്പാച്ചാൽ തറവാട്  വയനാട്ടുകുലവൻ കാവിൽ പുന:പ്രതിഷ്ഠയും ഉത്സവമഹോത്സവവും മാർച്ച്‌ 19മുതൽ 23വരെ ആഘോഷിക്കപ്പെടുമ്പോൾ ഈ  ദിവ്യ സന്നിധിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു, മാർച്ച്‌ 19നു ചൊവ്വാഴ്ച വൈകീട്ട് 4മണിക്ക് കലവറ നിറക്കൽ,20നു ബുധനാഴ്ചരാവിലെ 10മണിക്ക് കാവ് നിർമാണശില്പികളെ ആദരിക്കൽ, വൈകുന്നേരം പ്രതിഷ്ഠ കലശ മഹോത്സവആരംഭം,

21നു വ്യാഴാഴ്ച രാവിലെ ഗണപതി  ഹോമം, വൈകിട്ടു ഭഗവതി  സേവ, 22നു വെള്ളിയാഴ്ച രാവിലെ ഗണപതി  ഹോമം, 9:39നും 10:36നും ഇടയിലെ  ധന്യ  ശ്രേഷ്ഠ മുഹൂർത്തത്തിൽ ദേവ പ്രതിഷ്ഠ,  തുടർന്ന്  പ്രതിഷ്ഠസദ്യ :::1030നും 12:30നുംഇടയിൽ തെയ്യമഹോത്സവത്തിനു ആരംഭമുഹൂർത്തം, വൈകുന്നേരം 6മണിക്ക് ധർമദൈവം വെള്ളാട്ടം,, :::::::7മണിക്കു ഗുളികൻ വെള്ളാട്ടം,,,,,,,, 8മണിക്കു വയനാട്ടു കുലവൻ  വെള്ളാട്ടം 10മണിക്ക് പൊൻ മലക്കാരി,,, ഭഗവതി  തോറ്റം,,23നു ശനിയാഴ്ച അർദ്ധ രാത്രി പൊന്മലക്കാരി തിരുമുടി,,,പുലർച്ചെ 3മണിക്ക് പുറംകാലൻ തിരുമുടി,,,,5മണിക്ക് വയനാട്ടുകുലവൻ  കോമരത്തിന്റെയും തെയ്യത്തിന്റെയും കനലാട്ടം, ശേഷം തിരുമുടിയോടെ  ചൂട്ടയാട്ടം,, രാവിലെ 8മണിക്ക് എളയടുത്തുഭഗവതി തിരുമുടി,, 9മണിക്ക് ധർമദൈവം  തിരുമുടിയും തിരുമുറ്റത്തെത്തിയാൽ 10മണിക്ക് എല്ലാ തെയ്യങ്ങളുടെയും കൂടിയാട്ടവും കാണുമ്പോൾ 12മണിക്ക് ഉത്സവപ്രസാദസദ്യ സമയമാകും. 

ഏത്  നേരവും മഞ്ഞക്കുറി പ്രസാദവും   സ്വീകരിക്കാം,,, എല്ലാതെയ്യങ്ങളുടെയും തിരുമുടി അഴിച്ചതിന്  ശേഷം ഒരു പ്രത്യേക ചടങ്ങിന്  കൂടി  സാക്ഷ്യം വഹിക്കാൻ ക്ഷണിക്കുകയാണ്,  പാരമ്പര്യതലമുറകൾ  കൈമാറി ഈ  കാവിലെ തെയ്യചടങ്ങുകൾക്ക് ആധികാരിക സ്ഥാനമുള്ള പെരുമലയനെയും, യൗവ്വന കാലം മുതൽ പുന:പ്രതിഷ്ട്ട കാലം  വരെ ഈ  കാവിൽ വയനാട്ടു കുലവൻകോലം ധരിച്ചു ഉറഞ്ഞാടിയ കോലധാരി  ജയാനന്ദൻ പെരുവണ്ണനെയും(മുണ്ടയാട്)പട്ടും വളയും നൽകി ആദരിക്കുന്നു, 
(കന്യലാൽകോമരം)

Location