Kaliyattam Every Year
ശ്രീ പാലത്തായികുന്നു ഭഗവതി ക്ഷേത്രം
ചിരപുരാതനമായ ആചാരാനുഷ്ട്ടാനങ്ങളാലും ഉത്തര മലബാറില്‍ അത്യപൂര്‍വ്വമായി മാത്രം കെട്ടിയാടുന്ന തെയ്യങ്ങളാലും പ്രശസ്തമായ ഒരു പുരാതന ക്ഷേത്രമാണ് ശ്രീ പലത്തായിക്കുന്നു ഭഗവതി ക്ഷേത്രം...
41 വര്‍ഷങ്ങളായി പൂജയും കർമ്മങ്ങളും എല്ലാം മുടങ്ങി കിടന്ന ക്ഷേത്രത്തില്‍ നാട്ടുകാരും ക്ഷേത്ര കുടുംബക്കാരും നടത്തിയ പ്രശ്നം വെപ്പില്‍ ക്ഷേത്രം വീണ്ടും പൂജകളാലും തെയ്യങ്ങളും കെട്ടിയാടണമെന്നും ഇല്ലേല്‍ അത് നാടിനും നാട്ടുകാർക്കും അനര്ഥങ്ങള്ക്ക് ഇടയാകുമെന്നും തെളിഞ്ഞു....
ശ്രീ ഭഗവതിയും നാഗ ദേവതകളും കുടിയിരിക്കുന്ന മഹാ ക്ഷേത്രം 2010 വീണ്ടും പുതുക്കി പണിഞ്ഞു ആ വര്ഷം തന്നെ അവടെ എല്ലാ തെയ്യങ്ങളും കെട്ടിയാടി.. ഉത്തര മലബാറില്‍ തന്നെ അത്യപൂർവമായ ഭഗവതി, നാഗ ഭഗവതി, കരിയാത്തനും കാര്യസ്ഥനും, പയ്യംവെള്ളി ചന്ദു, പൂക്കുട്ടിച്ചാത്തൻ, ഗുളികന്‍, ഘണ്ടാകര്ണന്‍, കുട്ടിച്ചാത്തൻ ശ്രീ മുത്തപ്പന്‍,എന്നിങ്ങനെ 10 ൽ കൂടുതല്‍ തെയ്യ കോലങ്ങൾ ക്ഷേത്രത്തില്‍ കെട്ടിയാടുന്നു.
പയ്യംവെള്ളി ചന്ദു എന്ന തെയ്യക്കോലം ഉത്തര കേരളത്തില്‍ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രം കാണപ്പെടുന്നതാണ്. 3 ദിവസങ്ങളിലായി നടത്തപ്പെടുന്ന ഉത്സവം മാര്‍ച്ച് മാസത്തിലാണ് നടക്കുന്നത്... ഒന്നാം ദിവസം കലവറ നിറക്കല്‍ ഘോഷയാത്രയും രണ്ടാം ദിവസം എല്ലാ തെയ്യങ്ങളുടെയും വെള്ളാട്ടവും നടക്കും... മൂന്നാം ദിവസം ഭഗവതിയുടെയും നാഗ ഭഗവതിയുടെയും തിരുമുടി ഉയരും...
എല്ലാ മലയാള മാസം ഒന്നാം തീയതി ക്ഷേത്രത്തില്‍ പൂജ ഉണ്ടായിരിക്കുന്നതാണ്...