Kaliyattam Every Year
അണ്ടലൂർ കാവിലുള്ള മിക്ക തെയ്യങ്ങളും അതെ പോലെ കെട്ടിയാടുന്നു എന്ന ഒരു പ്രത്യേകത ഉണ്ട് ഇവിടെ കളിയാട്ടത്തിന്.
രാമായണ കഥയെ ആസ്പദമാക്കി ശ്രീരാമൻ, സീതയും മക്കളും, ലക്ഷ്മണൻ, ഹനുമാൻ, ബാലി, സുഗ്രീവൻ എന്നീ ദേവന്മാർ തെയ്യങ്ങളായി കെട്ടിയാടുന്നത് അണ്ടലൂരും, കാനത്തൂരും മാത്രമാണ്.
അണ്ടലൂർ കാവിലെ കുട വരവുമായി ബന്ധപ്പെട്ടിട്ടുള്ള കുറുവെക്കണ്ടി തറവാടുകാരുടെ കാവായ കാക്കാനം കോട്ടം ദൈവ സങ്കേതത്തിൽ പക്ഷെ അണ്ടലൂർ ദൈവവത്താറീശ്വരനും അങ്കക്കാരനും ബപ്പൂരനും മാത്രമേയുള്ളൂ. ഇവിടെ മറ്റു രാമായണ കഥാപാത്രങ്ങളായ തെയ്യങ്ങൾ ഇല്ല.