Kavu Details

Kannur Kannapuram Mottammal Parambath Karoth Bhagavathi Kshetram

Theyyam on Makaram 24-26 (February 07-09)

Description

തെയ്യാനുഷ്ഠാനത്തില്‍ ഇസ്ലാം മതപരമായ ചടങ്ങിന്റെ സ്വാധീനം വിളിച്ചറിയിച്ച് കണ്ണപുരം പറമ്പത്ത് കരോത്ത് ഭഗവതി ക്ഷേത്രത്തില്‍ ബപ്പൂരാന്‍ തെയ്യവും മാപ്പിള പൊറാട്ടും കെട്ടിയാടി. ബപ്പൂരാന്‍ തെയ്യത്തിന്റെ കൂടെ കോല്‍ക്കളിയും ഹാസ്യവും സമൂഹ വിമര്‍ശനവുമായി മാപ്പിളപ്പൊറാട്ട് കൂടി അരങ്ങിലെത്തമ്പോള്‍ ഹിന്ദു-മുസ്ലിം മതമൈത്രി ഐക്യപ്പെടുന്നതായി കാണാം.

ആര്യവങ്ങാട്ടുനിന്ന് മരക്കലമേറി (കപ്പല്‍) കോലത്തുനാട്ടില്‍ വന്നവരാണ് പ്രധാന തായ്പരദേവതകള്‍ എന്നാണ് ഐതിഹ്യം. മരക്കലത്തിന്റെ കപ്പിത്താനായി ദേവിക്ക് സഹായിയായി വന്ന ചൈതന്യമാണ് ബപ്പൂരാന്‍ എന്നാണ് പറയപ്പെടുന്നത്.

Location