Description
കുണിയൻ പുഴക്കര പെരുമുടിക്കാവ് ഭഗവതിക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായി ചെമ്മങ്ങാട്ട് തറവാട്ടിൽ നിന്നും കൊണ്ടുവന്ന പന്നിച്ചൂട്ട് (പുഴക്കരചൂട്ട്) കൗതുകമായി.
24 മടൽ തെങ്ങോല ഉപയോഗിച്ചാണ് എട്ട് മീറ്ററോളം നീളത്തിലുള്ള ചൂട്ട് ഉണ്ടാക്കുന്നത്. ചെമ്മങ്ങാട്ട് തറവാട്ടിൽനിന്ന് കൊണ്ടുവരുന്ന കലശത്തിന് അകമ്പടിയായാണ്
വാദ്യഘോഷങ്ങളോടൊപ്പം ചൂട്ടും കൊണ്ടുവരുന്നത്.