Kavu Details

Kannur Karivellur Sree Muchilot Bhagavathi Kavu Perumkaliyattam-2017

Theyyam on Makaram 22-27 (January 07-12)

Description

ആദ്യ ആരൂഢം. (ഓണക്കുന്നു, കരിവെള്ളൂർ)  ഇവിടെ വെച്ചാണ് ദേവകന്യാവ് അഗ്നിയിൽ ചാടുകയും ദേവതയായി മുച്ചിലോടകന് ദർശനം നൽകുകയും ചെയ്തത്. 

watch out:

https://www.youtube.com/live/w-39QpTp_fA?si=bdPpMvDxDEMICL8j

 

ആദി മുച്ചിലോട്

കരിവെള്ളൂർ ഓണക്കുന്നിലെ മുച്ചിലോട്ടു ഭഗവതി ക്ഷേത്രമാണ് ആദി മുച്ചിലോട് എന്നറിയപ്പെടുന്നത്. കാസർഗോട് ജില്ലയിലെ പെരുതണ മുതൽ വടകര വൈക്കലശ്ശേരി വരെയുള്ള 113 ഓളം മുച്ചിലോട്ടു കാവുകളിൽ പ്രഥമ സ്ഥാനം കരിവെള്ളൂരിനാണു. വാണിയ സമുദായത്തിന്റെ കുല ദേവതയായ മുച്ചിലോട്ടു ഭഗവതിയുടെ ആരൂഡ സ്ഥാനമാണിത് ഐതീഹ്യവും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരുപാട് ശേഷിപ്പുകൾ ഇവിടെ കാണാം.

മുച്ചിലോട്ടു വാണിയന്റെ ഭാര്യക്ക് ആദ്യ ദർശനം നൽകിയെന്ന് പറയപ്പെടുന്ന മണിക്കിണർ ക്ഷേത്രത്തിന്റെ കന്നി രാശിയിലാണ് ഉള്ളത്.

ക്ഷേത്രത്തിനു സമീപമാണ് ഭണ്ഡാരപ്പുര ചിതയിലേക്ക് എണ്ണ നൽകിയ മുച്ചിലോടൻ പടനായരായ തൊണ്ടച്ചന്റെ ആരൂഡമാണിത്. തൊണ്ടച്ചന്റെ ഭാര്യയെ അച്ചി എന്നാണ് വിളിക്കുക. ഇവരുടെ തറവാട് രണ്ടാം മുച്ചിലോട് എന്നറിയപ്പെടുന്ന തൃക്കരിപ്പൂരാണ്. കരിവെള്ളൂർ മുച്ചിലോട്ടു മാത്രമാണ് കോമരത്തിന് വലിയച്ചൻ എന്ന സ്ഥാന പേരുള്ളത് .

ദേവി ഒരു തൊട്ടിലിൽ ഇരുന്ന് ആടുന്ന പോലെയാണ് ഇവിടുത്തെ പ്രതിഷ്ഠ മറ്റു സ്ഥലങ്ങളിൽ (കൊട്ടില ഒഴികെ) പീട പ്രതിഷ്ഠയാണ്. മറ്റു മുച്ചിലോട്ടുകളിൽ വെളിച്ചെണ്ണയിലാണ് നിവേദ്യം ഇവിടെ നെയ്യിലാണ്. ക്ഷേത്രത്തിനു അധികം ദൂരെയല്ലാത്ത തീക്കുഴിച്ചാൽ, രയരമംഗലം ക്ഷേത്രം എന്നിവയും പുരാവൃത്തവുമായി ഏറെ ബന്ധമുള്ളതാണ്. മറ്റെല്ലാ മുച്ചിലോട്ടും ഭഗവതിയുടെ ആറാടിക്കൽ വടക്കേപ്പുര രയരമംഗലമായി സങ്കല്പ്പിച്ചാണ് ഇവിടെ നടയിലാണ് ആറാടിക്കൽ.

Location