Kavu Details

Kannur Kunnathurpadi Sree Muthappan Devasthanam

Theyyam on Dhanu 2-Makaram-2 (December 18-January 16)

Description

Puthari Vellattam - Kanni 14-15 (October 01-02)

കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന ഉത്സവം ചൊവ്വാഴ്ച പുലർച്ചയോടെ (January 16)  സമാപിക്കും. തിങ്കളാഴ്ച വൈകീട്ട് ആറിന് ഊട്ടും വെള്ളാട്ടവും രാത്രി 10-ന് തിരുവപ്പനയും കെട്ടിയാടും. രാത്രിയോടെ തിരുവപ്പനയുടെ സമാപന ചടങ്ങുകൾ തുടങ്ങും.
തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോൽ കരക്കാട്ടിടം വാണവരെ ഏൽപ്പിക്കും. ശുദ്ധികർമത്തിന് ശേഷം വാണവരുടെ അനുവാദം വാങ്ങി മുടിയഴിക്കും. മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. തുടർന്ന് ഭക്തജനങ്ങളും വാണവരും പാടിയിൽ നിന്ന് പടിയിറങ്ങും.
അഞ്ഞൂറ്റാനും അടിയന്തിരക്കാരും പങ്കെടുക്കുന്ന കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢ പൂജകളും നടക്കും. തുടർന്ന് ചൊവ്വാഴ്ച രാവിലെ അഞ്ഞൂറ്റാൻ ഉൾപ്പെടെ ഉള്ളവർ മലയിറങ്ങും. തുടർന്ന് മുത്തപ്പനെ മലകയറ്റൽ ചടങ്ങുമുണ്ടാവും.
ഉത്സവം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ചന്തൻ നടത്തുന്ന കരിയടിക്കലോടെ ഈ വർഷത്തെ തിരുവപ്പന മഹോത്സവ ചടങ്ങുകൾ പൂർത്തിയാകും. കഴിഞ്ഞ മാസം 18-ന് ആരംഭിച്ച ഉത്സവത്തിന് ഇതുവരെ പത്ത് ലക്ഷത്തിലധികം ഭക്തർ എത്തിയെന്ന് പാരമ്പര്യ ട്രസ്റ്റി എസ് കെ കുഞ്ഞിരാമൻ നായനാർ അറിയിച്ചു.

കുന്നത്തൂർപാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനം തിരുവപ്പന മഹോത്സവം2023 ഡിസംബർ 18 മുതൽ 2024 ജനുവരി 16 രാവിലെ വരെ എല്ലാ ദിവസവും വൈകീട്ട് 4 മണിക്ക് പൈങ്കുറ്റി ഊട്ടും വെള്ളാട്ടം രാത്രി 9 മണിക്ക് തിരുവപ്പന തിരുവപ്പനക്ക് ശേഷം മുത്തപ്പൻ ആവശ്യപ്പെടുന്ന ദിനങ്ങളിൽ മൂലംപെററ ഭഗവതി തുടർന്ന് വെള്ളാട്ടം ഭക്തജനങ്ങൾക്ക് 24 മണിക്കൂറും ദർശനത്തിനും വഴിപാട് കഴിക്കാനുമുള്ള സൗകര്യം ഉണ്ട്. അന്നദാനം താഴെ മടപ്പുരക്ക് സമീപമുള്ള ഊട്ടുപുരയിൽ ഉച്ചക്ക് 12 മണി മുതലും വൈകീട്ട് 7 മണി മുതലും

കുന്നത്തൂർപാടി ശ്രീമുത്തപ്പൻ ദേവസ്ഥാനത്ത് തിരുവപ്പന മഹോൽസവം തുടങ്ങിയാൽ പറശ്ശിനി ശ്രീമുത്തപ്പൻ മടപ്പുരയിൽ കെട്ടിയാടുന്ന തിരുവപ്പനയും  വെള്ളാട്ടവും, കുട്ടികൾക്കുള്ള ചോറൂൺ, ഭക്ത ജനങ്ങൾക്കുള്ള അന്നധാനം ഉൾപ്പെടെ  ദിവസവും നടന്നു വരുന്ന  ഒരു ചടങ്ങിനും ഒരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല ..........

To watch out:

https://youtu.be/uPUuXUmH7dk?si=VbO22yA1xPbAbMdi

 

Location