Kavu Details

Kannur Mavilayi Sree Mavilakkavu Kshetram

Theyyam on Meenam 30 - Medam 06 (April 13-19)
Contact no :
9074849419 / 9496187207 / 8547452270

Description

Both Sree Kovils are Renovating (Daivathareeswaran Sree Kovil & Vettakkorumakan Sree Kovils)

ശ്രീരാമദേവന്റെ അവതാരസങ്കൽപ്പത്തിലാണ് ദൈവത്താർ കോലം കെട്ടിയാടുന്നത്. മാവിലായി, കാപ്പാട്, അണ്ടലൂർ, പടുവിലായി എന്നിവിടങ്ങൾ ആണ് പ്രധാന ദൈവത്താർ കാവുകൾ. ഓരോ കാവിലും  അതതിന്റെ  സവിശേഷ ആചാരാനുഷ്ടാനങ്ങളുണ്ട്. അണ്ടലൂരിൽ മുടിക്കും മാവിലയിൽ അടിക്കും കാപ്പാട്ടു വെടിക്കും  പടുവിലയിൽ വില്ലാട്ടത്തിനും പ്രാധാന്യം കല്പിക്കപെടുന്നു.

മേടം ഒന്ന് മുതൽ ആര് വരെയാണ് മാവിലയിക്കാവിൽ ഉത്സവം. ഇത് പ്രദേശത്തെ എട്ടു സ്ഥലത്തായാണ് അരങ്ങേറുക. കുന്നോത്തിടം, പാറോത്തിടം, കുനിമ്മലിടം, കരിമ്പിലാട്ടിടം, ചിരുണ്ടോത്തിടം, പഴയിടം, മണിയേരിടം, തനിച്ചേരിയിടം, കച്ചേരിക്കാവ് . ദൈവത്താറീശ്വരന്റെ മുടിയേറ്റൽ ചടങ്ങ് കുന്നോത്ത്, പാറോത്ത്, കുനിമ്മൽ എന്നീ ഇടങ്ങളിൽ ആണ് നടക്കുക. 

മാരാന്മാരുടെ ചെണ്ടമേള താളത്തിൽ ആടിയുറയുന്ന ദൈവത്താറെ അവതരിപ്പിക്കുന്നത് മാവിലായി പെരുവണ്ണാൻ എന്ന പദവി നേടിയ വണ്ണാൻ സമുദായക്കാരനാണ്. അകമ്പടിയായി കൈപിടിച്ചു നടക്കാൻ അവകാശി നമ്പ്യാർക്കാണ്. സത്യക്കുട എന്താൻ ഊരാളി നായരും ഉണ്ടാകും.  

ഇവിടെ കെട്ടിയാടുന്ന ദൈവത്താറീശ്വരൻ തെയ്യം ഒറ്റ വാക്ക് പോലും ഉരിയാടുകയില്ല.  സഹോദരനായ കാപ്പാട്ടു ദൈവത്താറാണത്രേ മാവിലായി ദൈവത്താറിന്റെ  നാവു പിഴുതെടുത്ത് ആ ദേവനെ മൂകനാക്കിയത്.  യാത്രാമധ്യേ മലിനജലം കുടിക്കുന്നത് വിലക്കിയത് കൊണ്ടാണത്രേ ക്ഷിപ്രകോപിയായ കാപ്പാട്ട് ദൈവത്താർ ആ സാഹസം ചെയ്തത്.

ക്ഷേത്രാചാരങ്ങളും അനുഷ്‌ഠാനങ്ങളും മുറതെറ്റാതെ നടത്തുകയും ദൈവ ത്താറീശ്വരന്റെ കോലം കെട്ടിയാടുകയും ചെയ്യുന്ന പ്രത്യേക ആചാരങ്ങൾ നട ക്കുന്ന നിത്യ പൂജയോടുകൂടിയ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ മാവിലാ ക്കാവ് ക്ഷേത്രം.

മാവിലായി നാടിന്റെ ഐശ്വര്യമായി വിളങ്ങുന്ന ക്ഷേത്രം പൂർവ്വകാലംതൊട്ടെ വളരെ പ്രൗഢിയോടെ മലബാറിലാകെ പേരെടുത്തിരുന്നു. വില്ല്യം ലോഗന്റെ മല ബാൽ മാന്വലിൽ പലയിടത്തായി മാവിലാക്കാവിനെയും അടിയുത്സവ ത്തെയുംകുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അടിയുത്സവം കൊണ്ട് ലോകശ്രദ്ധപിടിച്ചു പറ്റുകയും ജനബാഹുല്യം കൊണ്ട് സമ്പന്നവുമാണ് ക്ഷേത്ര ഉത്സവങ്ങൾ

അതിപുരാതന കാലത്ത് അധഃസ്ഥിതരായിരുന്നവർ ആരാധിച്ചിരുന്ന ഭഗവതി സങ്കൽപ്പങ്ങൾ രക്തഗുരുസിപോലുള്ള കർമ്മങ്ങൾ നടത്തിയിരുന്നു. അത്തരം പൂജാ കർമ്മങ്ങൾ നടന്നിരുന്ന കുറത്തിപ്പാല ഭഗവതി സങ്കൽപ്പസ്ഥാനമാണ് ഇന്ന് മാവിലാ ക്കാവ് സ്ഥിതിചെയ്യുന്നത്.

പെരളശ്ശേരി കോവിലകത്തില്ലത്ത് തങ്ങൾ മാവില വംശത്തിലെ യുവതിയെ പരിഗ്രഹിക്കുകയും കാടാച്ചിറക്ക് അടുത്ത കച്ചേരി ഇല്ലത്ത് താമസമാക്കുകയും ചെയ്യവെ തനിക്കും തൻ്റെ മക്കൾക്കും ആരാധിക്കുന്നതിനായി ദൈവത്താർ വിഗ്രഹം പണികഴിപ്പിച്ച് ഇല്ലത്തെ തെക്കിനി മുറിയിൽ സൂക്ഷിക്കുകയും, മുറ ജപത്തിനായി പോയി തിരികെ വന്ന തങ്ങൾ വിഗ്രഹം കാണാതെ പരിഭ്രമിച്ചു. പ്രശ്‌ന ചിന്തയിൽ മാവിലായിയിലെ കുന്നോത്ത് പച്ചയിൽ വിഗ്രഹമുണ്ടെന്നും അവിടെ ക്ഷേത്രം പണി യണമെന്നും അറിവായി. ഇന്നത്തെ കുന്നോത്തിടത്തിൽ ആദ്യത്തെ മാവിലാക്കാവ് അങ്ങനെ സ്ഥാപിതമായി. കാലാന്തരത്തിൽ ക്ഷേത്രം വിപുലീകരിച്ച് നിർമ്മിക്കുന്ന തിനായി തേനമ്പറ്റ മലയിൽ നിർമ്മാണ സാമഗ്രികൾ സ്വരുക്കൂട്ടുകയും നിർമ്മാണ ത്തിനായി എത്തിയപ്പോൾ സാധന സാമഗ്രികൾ ഒന്നും തന്നെ അവിടെ കാണാതാ യി. തുടർന്ന് പ്രശ്‌നചിന്തയിൽ സാധനസാമഗ്രികളെല്ലാം ഇന്ന് മാവിലാക്കാവ് സ്ഥിതിചെയ്യുന്ന സ്ഥലത്തുണ്ടെന്നും അവിടെ ക്ഷേത്രം പണിയുന്നതാണ് കുറത്തി പ്പാല ഭഗവതിക്ക് താല്‌പര്യമെന്ന് കാണുകയും ക്ഷേത്രം ഇന്നുകാണുന്ന സ്ഥലത്ത് നിർമ്മിച്ച് പ്രതിഷ്‌ഠ നടത്തുകയുണ്ടായി.

വൈഷ്‌ണവ ചൈതന്യമുള്ള ശാസ്‌താപൂജയോടുകൂടിയ ശ്രീ ദൈവത്താറും, ശിവചൈതന്യമുള്ള ശ്രീ വേട്ടക്കൊരുമകനുമായിരുന്നു ആദ്യപ്രത്ഷ്ഠകൾ. 2003ൽ ശ്രീ ഗണപതിക്ക് ശ്രീ കോവിൽ നിർമ്മിച്ച് പ്രതിഷ്‌ഠ നടത്തുകയുണ്ടായി.

മാവിലായി വില്ലേജിൻ്റെ ഒത്തമദ്ധ്യഭാഗത്ത് ചെറിയകുന്നിൽ ഭംഗിയേറിയ കുളവും 54 പടവുകൾക്ക് മുകളിൽ ശ്രീ ദൈവത്താറീശ്വരനും, ശ്രീ വേട്ടക്കൊരുമ കനും ശ്രീ ഗണപതിയും മതിലിന് പുറത്ത് തെക്ക് കിഴക്ക് ഭാഗത്തായി ഉഗ മൂർത്തിയും ശാന്തമൂർത്തികളുമായി ശ്രീ കുറത്തിപ്പാല ഭഗവതിമാരും അനുഗ്രഹം ചൊരിഞ്ഞ് സ്ഥിതി ചെയ്യുന്നു.

105 വർഷങ്ങൾക്ക് മുമ്പെ ഇന്ന് നാം കാണുന്ന ശ്രീകോവിലും ചുറ്റമ്പലവും നിർമ്മിക്കുകയും ക്ഷേത്രസംരക്ഷണ സമിതി നിലവിൽവന്ന ശേഷം ഗോപുരം, തിരു നട, അഗ്രശാല, നടപ്പന്തൽ, ഊട്ടുപുര, ചുറ്റുമതിൽ തുടങ്ങിയവയും നിർമ്മിക്കുകയു ണ്ടായി. ഉദാരമതികളായ ഭക്തജനങ്ങളുടെയും ക്ഷേത്ര ഊരാളന്മാരുടെയും അകമ ഴിഞ്ഞ സഹായസഹകരണങ്ങളാലാണ് വളരെയധികം നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നത്തെ രീതിയിൽ പൂർത്തീകരിച്ചത്.

ദൈവത്താർ കാവായ മാവിലായി കാവിലും വേട്ടക്കൊരുമകൻ ദേവന് കളമെഴുത്തും പാട്ടുമുണ്ട്. 

ഊരാളന്മാരും ഉപക്ഷേത്രങ്ങളും

ഉപക്ഷേത്രങ്ങൾ: എട്ടിടങ്ങൾ, മഠം, കുന്നോത്തിടം എന്നിവയാണ് ശ്രീ മാവിലാക്കാ വിൻ്റെ ഉപക്ഷേത്രങ്ങൾ.

1. ക്ഷേത്രത്തിന്റെ ആവിർഭാവത്തിന് കാരണമായ കച്ചേരി ഇല്ലം (മഠം) ഇന്നത്തെ കച്ചേരിക്കാവ്, ആദ്യക്ഷേത്ര പ്രതിഷ്ഠ നടത്തിയ കുന്നോത്ത് ഇടം, മൂത്ത കൂർവാടിലെ ഇടങ്ങളായ കുനിമ്മൽ, പാറേത്ത്, പഴയിടം, ചിരുകണ്ടോത്ത്, കൈയ്യന്നേരി, മനിയേരി, കരിമ്പിലാട്ട് ഇടങ്ങൾ.

2. ഉത്സവത്തോടനുബന്ധിച്ച് ഇപ്പോൽ ദൈവത്താർ പോകാറില്ലാത്ത കോട്ടം ഇടം എന്നിങ്ങനെയാണ് ഉപക്ഷേത്രങ്ങൾ. ഇതിൽ കച്ചേരിക്കാവ് പ്രത്യേക പ്രാധാന്യം കൽപ്പിക്കപ്പെടുന്നു. ഇന്നത്തെ കടമ്പൂർ, മക്രേരി, മാവിലായി വില്ലേ ജുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ കിലോമീറ്ററുകളോളം ദൂരത്തിലാണ് ഇട ങ്ങൾ സ്ഥിതിചെയ്യുന്നത്.

ക്ഷേത്ര ഊരാളന്മാർ

ശ്രീ മാവിലാക്കാവിൽ 8 ഊരാളന്മാരണ് ഉള്ളതെന്നാണ് അറിവ്. 1958ൽ ക്ഷേത്രവും സ്വത്തുക്കളും സർക്കാർ ഏറ്റെടുക്കുന്നതിന് മുമ്പുവരെ ഊരായ്മ തറവാ ട്ടുകാരുടെ അധഃപതനവും നാട്ടിലെ സാമ്പത്തിക വിഷമതകളും എല്ലാ ക്ഷേത്രങ്ങ ളെയും പോലെ ശ്രീ മാവിലാക്കാവിനെയും ബാധിക്കുകയുണ്ടായി. 

വൃശ്ചികം 1 മുതൽ 10 വരെ ശ്രീ വേട്ടക്കൊരുമകൻ പാട്ടുത്സവം, കളത്തിലരിയും പാട്ടും, തേങ്ങമുട്ട്, ഭാഗവത സപ്‌താഹം, തിടമ്പുനൃത്തം, ചുറ്റുവിളക്ക്, നിറമാല എന്നിവ മണ്ഡലകാലത്ത് നടത്തുന്നു.

ശ്രീമാവിലാക്കാവിലെ ഉത്സവങ്ങൾ, വിശേഷ ദിവസങ്ങൾ

1. പ്രതിഷ്‌ഠാദിനം മകരം 12 ( ജനുവരി 26) : ദൈവത്താറീശ്വരനും ഉപദൈവ ങ്ങൾക്കും വിശേഷാൽ പൂജ

2. കുറത്തിപ്പാല പ്രതിഷ്‌ഠാദിം മീനം 8 (മാർച്ച് 22) : വിശേഷാൽ ഗുരുസി, പൂജ കൾ

3. വിഷു ഉത്സവം മേട സംക്രമം മുതൽ മേടം 6 വരെ : ദൈവത്താറീശ്വരന്റെ കോലം തിരുമുടിധരിച്ച് അഞ്ച് ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ വില്ലാട്ടം, തിക്കൽ, അടി, എന്നിചടങ്ങുകളും ആറാട്ട് ഉത്സവാഘേഷവും ചുറ്റുവിളക്കും മേടം 10 ഓടുകൂടി കൈക്കോളന്മാരുടെ പായസത്തോടുകൂടി ഉത്സവത്തിന്റെ സമാപനം കുറിക്കുന്നു.

4. മേലേവീട്ടിൽ അച്ഛൻ്റെ ശ്രാദ്ധം : കർക്കിടകമാസത്തിലെ കാർത്തിക നക്ഷത്രം ക്ഷേത്രത്തിൽ അന്നദാനവും, പായസദാനവും.

5. കർക്കിടക മാസ വിശേഷാൽ അഷ്ടദ്രവ്യ ഗണപതി ഹോമം : കർക്കിടകം ഒന്ന് മുതൽ ചിങ്ങ സംക്രമം വരെ

6. നിറപുത്തരി : ചിങ്ങമാസത്തിലെ ഉത്രാടം നാളിൽ

7. നവരാത്രി : ഗ്രന്ഥംവെപ്പ്, വിജയദശമി വിദ്യാരംഭം

8. മണ്ഡ‌ല ഉത്സവം വൃശ്ചികം 1 മുതൽ ധനു 10 വരെ

വിഷുഉത്സവം

വിഷു ഉത്സവത്തിന് ദൈവത്താറീശ്വരനെ അനുഗമിക്കുന്ന കൈക്കോളന്മാരായി അടിക്ക്‌കുളിക്കുന്ന മാവിലാ വംശത്തിൽ പിറന്നവരൊ മക്കളായവരോ ആണ്. ദൈവത്താറീശ്വരൻ്റെ കോലധാരികലായി തിരുമുടി വെക്കുന്നതു മാവിലായി പെരുവണ്ണാൻമാരാണ്. തെയ്യംമ്പാടി നമ്പ്യാർ കളത്തിലരിയും പാട്ടും തേങ്ങമുട്ടും നടത്തുന്നു. മാരാൻമാർ വാദ്യവും മേൽശാന്തി ഉപക്ഷേത്രങ്ങളായ ‘ഇട’ ങ്ങളിൽ പൂജയും നടത്തുന്നു.

വിഷുഉത്സവാഘോഷങ്ങളുടെ ആരംഭമായി സംക്രമദിവസം വൈകിട്ട് കോല ധാരികളായ പെരുവണ്ണാൻമാർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ‘കാവിൽ കയറൽ’ അതിന് ശേഷം പെരുവണ്ണാൻമാർ എല്ലാ ഇടങ്ങളിലും ഇടംപൊലി നടത്തുന്നു. അന്ന് വൈകിട്ട് എല്ലാ പഴയ തറവാടുകളിലും വിഷു ഉത്സവത്തെ എതിരേൽക്കുന്ന തിനായി മുറ്റത്ത് കളം വരച്ച് അരിയിടുന്ന ചടങ്ങ് നടത്തുന്നു.

മേടം 1ന് പുലർച്ചെ ക്ഷേത്രത്തിനകത്ത് ഈശ്വരന് കണിവെക്കുന്നു. കണിവെ ക്കാനുള്ള സാധനങ്ങൾ നിടുമ്പ്രത്ത് തറവാട്ടിൽ നിന്നും അവകാശപ്പെട്ട തിയ്യപ മാണി കാവിലെത്തിക്കുന്നു. കുടകൾ കണിശനും തിരുവായുധങ്ങളും വില്ലുകളും കൊല്ലനും സംക്രമ ദിവസം എത്തിക്കുന്നു. ആവശ്യമായ മരസാമഗ്രികളുടെ അറ്റ കുറ്റപ്പണികൾ മാവിലായി ജന്മാശാരി നേരിട്ട് നിർവ്വഹിക്കുന്നു. മേടം ഒന്നിന് ഒന്നിട വിട്ട വർഷങ്ങളിൽ കുനിമ്മൽ, പാറേത്ത് ഇടങ്ങളിൽ മുടിവെക്കുന്നു. ശേഷം കോട്ടം ഇടം ഒഴികെയുള്ള എല്ലാ ഇടങ്ങളിലും ഈശ്വരൻ എത്തുന്നു. കുന്നോത്തിടം വഴി രാത്രി വൈകി ക്ഷേത്രത്തിലെത്തി വില്ലാട്ടം കഴിഞ്ഞ് മുടി അഴിക്കുന്നു. ശേഷം ക്ഷേത്രത്തിൽ അത്താഴപൂജകൾ നടക്കും.

ഒന്നാം തിയ്യതി അടിക്കുകുളിക്കുന്ന കൈക്കോന്മാർ വലിയവീട്ടിൽ അടുക്കള യിൽ വെച്ച് ഉണക്ക ചെമ്മീൻകറിയോടുകൂടിയ സദ്യ നല്‌കി കൊട്ടിലകത്ത് വിളിച്ചു കയറ്റി വലിയവീട്ടിൽ കാരണവർ മുണ്ട് നൽകി ഇളയകുർവാട് മൂത്തകുർവാട് എന്ന് പങ്കാളികളെ ജോഡിതിരിച്ച് കൂച്ച് തിരിച്ച് അയക്കുന്നു. ഇരുഭാഗത്തും തുല്ല്യ എണ്ണം കൈക്കോന്മാരെയാണ് നിശ്ചയിക്കുന്നത്. പങ്കാളിയെ തിരിച്ചതിൽ അപാകതയു ണ്ടെങ്കിൽ രണ്ടാം തിയ്യതി വലിയവീട്ടിൽ വെത്തില വെച്ച ശേഷം കാരണവർ ആവ ശ്യമായ മാറ്റം വരുത്തുന്നു.

രണ്ടാം ദിവസത്തെ തിരുമുടി എല്ലാവർഷവും കുന്നോത്തിടത്തിലാണ്. വില്ലാട്ടം കഴിഞ്ഞ് പോളപിടുത്തം എന്ന രസകരമായ ചടങ്ങ് കൈക്കോന്മാർ നടത്തുന്നു. തടർന്ന് ദൈവത്താർ പരിവാരങ്ങളോടെ കച്ചേരിക്കാവിലേക്ക് പുറപ്പെടുന്നു. വഴി നീളെ ഭക്തജനങ്ങൾ അരിത്തറ ഒരുക്കി ദൈവത്താറീശ്വരനെ എതിരേൽക്കുന്നു. കൈക്കോന്മാർക്ക് നേർച്ചയായി പാനകം നൽകുന്നു. ഒരു നല്ല ഔഷധകൂട്ടാണ് ഈ പാനീയം. ഇടക്കിടെ യാത്രാവഴിയിൽ ‘തിക്കൽ’ (കൈക്കോന്മാർതോളോടു തോൾ ചേർന്നു നടത്തുന്ന ബലപരീക്ഷണ പ്രദർശനം) ചടങ്ങും നടത്തുന്നു.

ഇളവന അരി ത്തറവഴി കാടാച്ചിറയിലും അവിടെ നിന്ന് ഒരികര പടിഞ്ഞാറെകര വഴി കച്ചേരിക്കാ വിൽ എത്തും. കച്ചേരിക്കാവിൽ വില്ലാട്ടം കഴിഞ്ഞ് വണ്ണാത്തിക്കണ്ടി തറവാട്ടുകാർ സമർപ്പിച്ച അവിൽക്കൂട് കോവിലകത്ത് ഇല്ലത്ത് തങ്ങൾ കൈക്കോന്മാർക്ക് നേരെ അടിക്കണ്ടത്തിലേക്ക് എറിഞ്ഞുകൊടുക്കുന്നു. ഈ അവിൽ കൂടിനായി ഭക്തജന ങ്ങൾ രണ്ട് ഭാഗങ്ങളായി പിരിഞ്ഞ് പിടിവലി നടത്തി അവിൽ കൂട് കൈവശപ്പെടു ത്തുന്നവർ വിജയികളാകുന്നു. അതിന് ശേഷം കൈക്കോന്മാരെ ചെറുപ്പക്കാർ ചുമ ലിലേറ്റി അടിയുത്സവം നടത്തുന്നു. അടി വാശിയേറി ഇരുവശത്തും തുടരുമ്പോൾ ദൈവത്താറീശ്വരൻ ഇടപെട്ട് ചടങ്ങ് അവസാനിപ്പിക്കും. തുടർന്ന് ഈശ്വരനും പരിവാരങ്ങളും മാവിലാക്കാവിലേക്ക് തിരിക്കുന്നു.

മേടം മൂന്നാം തിയ്യതി ഒന്നിടവിട്ട വർഷങ്ങളിൽ കുനിമ്മൽ ഇടത്തിലോ പാറേ ത്തിടത്തിലോ മുടിവെക്കുന്ന ചടങ്ങുകൾ കഴിഞ്ഞ്, മോച്ചേരി ഇടവഴി, വയൽ, ആറാ ട്ടുതറ, ചാത്തോട് ഇട എന്നിവിടങ്ങളിൽ ‘തിക്കൽ’ നടക്കുന്നു. നാലാം ദിവസം ‘അടി’ നടക്കുന്ന നിലാഞ്ചിറ വയലിൽ ‘അടിക്കണ്ടം ചുഴിയൽ’ എന്ന ചടങ്ങും ഇതി നിടയിൽ നടക്കും.

മേടം നാലിന് കുന്നോത്തിടത്തിലാണ് എല്ലാ വർഷവും തിരുമുടി. വില്ലാട്ടം കഴി ഞ്ഞതിന് ശേഷം ജനങ്ങളെ അനുഗ്രഹിച്ച് ക്ഷേത്രത്തിലേക്കു യാത്രയാകുന്ന ദൈവത്താർ ‘ക്ഷേത്ര നടപാഞ്ഞുകയറൽ’ എന്ന ഭക്തിനിർഭരമായ ചടങ്ങ് നടത്തു ന്നു. ക്ഷേത്രത്തിൽ മുടിയഴിച്ച ശേഷം കൈക്കോളന്മാർ ‘അടിപ്പണം’, വാങ്ങി വിശ്രമ കേന്ദ്രങ്ങളായ പന്നീങ്ങലും (മൂത്തകൂർവാടും) കാവുംതാഴെ (ഇളയകുർവാട്) എത്തി കച്ചമുറുക്കിയശേഷം നിലാഞ്ചിറ അടിക്കണ്ടത്തിലേക്ക് പോകും. പതിനായി രങ്ങളെ സാക്ഷിയാക്കി നിലാഞ്ചിറ വയലിൽ അടിയുത്സവം ചടങ്ങ് നടക്കുന്നു. ഇവിടെ അടിനിയന്ത്രിക്കുന്നത് വലിയവീട്ടിൽ കാരണവരാണ്.

മേടം അഞ്ചിന് ഒന്നിടവിട്ട വർഷങ്ങളിൽ കുനിമ്മൽ ഇടത്തിലും കുന്നോത്തിട ത്തിലും ആയിട്ടായിരിക്കും തിരുമുടി. അഞ്ചാം ദിവസത്തിലെ ചടങ്ങുകൾ വാർദ്ധക്യ ഭാവത്തിലുള്ളതായിരിക്കും. അഞ്ച് ദിവസത്തെയും മുഖത്തെഴുത്തിൽ ബാല്യ, കൗമാര, യൗവ്വന, മദ്ധ്യ ഭാവങ്ങൾ ദൈവത്താറീശ്വരൻ്റെ കെട്ടിയാടിക്കലിൽ പ്രകടമാ യിരിക്കും. കാവിലെ ചടങ്ങുകൾക്ക് ശേഷം മുടി അഴിച്ച് ‘മഞ്ഞക്കുറി എറിയൽ’ എന്ന ഭക്തിനിർഭരവും രസകരവുമായ ചടങ്ങ് നടക്കുന്നു. ഉത്സവദിവസങ്ങളിൽ തന്നോടൊപ്പം ഉണ്ടായിരുന്ന കൈക്കോന്മാരെ പിരിച്ചയക്കുന്ന ചടങ്ങാണിത്.

മേടം 6 പുലർച്ചെ ആറാട് ഉത്സവമാണ്. കാവിൽ നിന്നും വേട്ടക്കൊരുമകന്റെയും ദൈവത്താ റീശ്വരന്റെയും ഇരട്ടതിടമ്പുനൃത്തമായി വാദ്യഘോഷങ്ങളോടെ തീവെട്ടികളുമായി മൂന്നുപെരിയക്കടുത്ത ആറാട്ട് തറയിലേക്ക് പുറപ്പെടുന്നു. തീവട്ടി പന്തം പിടിക്കു ന്നത് കുലാല നായരും, സത്യാക്കുട പിടിക്കുന്നത് ഊരാളി നായരും, പള്ളിയ ന്തോളം പിടിക്കുന്നതും വിളക്കെണ്ണ കൊണ്ടുവരുന്നത് വാണിയ നായരുമാണ്. ആറാട്ട് തറയിലും തിരിച്ചെത്തി കാവിലും തിടമ്പു നൃത്തം നടത്തുന്നു. തുടർന്ന് ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ ക്ഷേത്ര കുളത്തിൽ ആറാട്ട് നടക്കുന്നു. ആറാട്ട് കഴിഞ്ഞ് അടി കൈക്കോളന്മാർ ഇളയകുർവാട് മുത്തകുർവാട് ക്ഷേത്ര ത്തിന്റെ കിഴക്ക് ഭാഗം വെച്ച് പ്രത്യേകം പ്രത്യേകം ചോറൂണ് നടത്തി വ്രതം മുറിക്കു ന്നു. ആറാം തിയ്യതി രാത്രി ചുറ്റുവിളക്ക് മേടം പത്തിന് കൈക്കോന്മാരുടെ വക യായി പായസം എന്നിവ നടക്കുന്നു.

അടിയുത്സവം

മേടം രണ്ടിന് കച്ചേരിക്കാവിലും മേടം നാലിന് മൂന്നാംപാലത്തിനു സമീപത്തുള്ള നിലാഞ്ചിറ വയലിലുമാണ് അടിയുടെ പൂരം അരങ്ങേറുന്നത്.

കച്ചേരിക്കാവില്‍ ബ്രാഹ്മണന്‍ ഈഴവപ്രമാണിയില്‍ നിന്നു അവില്‍പ്പൊതി വാങ്ങി തിങ്ങിനിറഞ്ഞ പുരുഷാരത്തിന് നടുവിലേക്ക് എറിഞ്ഞുകൊടുക്കുന്നു. അവില്‍ക്കൂടിനായി അടി തുടങ്ങുന്നു. 'മൂത്തകുര്‍വ്വാട്', 'ഇളയ കുര്‍വ്വാട്' എന്നിങ്ങനെ രണ്ടായി തിരിഞ്ഞാണ് അടി. കൈക്കോളന്‍മാര്‍ ആളുകളുടെ ചുമലില്‍ കയറി അന്യോന്യം പൊരുതുന്നു.

കച്ചേരിക്കാവിലും നിലാഞ്ചിറ വയലിലും അടി അരങ്ങേറുന്നതിനെപ്പറ്റി ഐതീഹ്യങ്ങളുണ്ട്. അതില്‍ ഒന്ന് ഇങ്ങനെ : ഇന്നത്തെ കടമ്പൂര്‍ അംശത്തിലെ 'ഒരികര' എന്ന പ്രദേശത്തെ കച്ചേരി ഇല്ലത്താണ്, ചെമ്പകശ്ശേരി കോവിലകത്ത് തമ്പുരാനും കുടുംബവും താമസിച്ചിരുന്നത്. ആചാരപ്രകാരം വിഷുപുലരിയില്‍ ഈഴവപ്രമാണിയായ 'വണ്ണാത്തിക്കണ്ടി തണ്ടയാന്‍' തമ്പുരാന് അവില്‍പ്പൊതി കാഴ്ചവെയ്ക്കുന്ന പതിവുണ്ടായിരുന്നു.

തണ്ടയാന്‍ കാഴ്ചവെച്ച അവില്‍പ്പൊതിക്കായി തമ്പുരാന്റെ രണ്ടു മക്കളും തമ്മില്‍ ഉന്തും തള്ളും അടിയുമായി. കളി കാര്യമായതു കണ്ട് തമ്പുരാന്‍ തന്റെ കുലദൈവമായ ദൈവത്താറെ വിളിച്ച് ധ്യാനിച്ചു. ദൈവത്താര്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, ദൈവത്തിന് കുട്ടികളുടെ ഈ വികൃതിയില്‍ കൗതുകം തോന്നുകയും അല്‍പ്പസമയം അത് കണ്ട് രസിക്കുകയും ചെയ്തു. തുടര്‍ന്ന് അടി അവസാനിപ്പിക്കാന്‍ പറഞ്ഞു. ദേവപ്രീതിക്കായി എല്ലാ വര്‍ഷവും അടിയുത്സവം നടത്താന്‍ അരുളിച്ചെയ്യുകയും ചെയ്തു.

മറ്റൊരു ഐതീഹ്യം : മാവിലാക്കാവിലെ ദൈവത്താര്‍ തന്റെ ഉപക്ഷേത്രമായ കച്ചേരിക്കാവിലും അതിനടുത്തുള്ള ഇല്ലത്തും നിത്യസന്ദര്‍ശകനായിരുന്നു. ഇല്ലത്തുവെച്ച് രണ്ട് നമ്പ്യാര്‍ സഹോദരങ്ങളുമായി സൗഹൃദം പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഒരുനാള്‍ ഇല്ലത്തെ നമ്പൂതിരിക്ക് കാഴ്ചയായി ഈഴവപ്രമാണി ഒരു അവില്‍പ്പൊതി കാഴ്ചവെച്ചു. അവില്‍പ്പൊതി നമ്പൂതിരി ആ നമ്പ്യാര്‍ സഹോദരങ്ങള്‍ക്ക് എറിഞ്ഞുകൊടുത്തു. അവില്‍പ്പൊതിക്കായി അവര്‍ ഇരുവരും ഉന്തും തള്ളും അടിയുമായി. കണ്ടുനിന്ന ദൈവത്താര്‍ ഇരുവരെയും പ്രോത്സാഹിപ്പിച്ചു. അടി കാര്യമായതോടെ അത് അവസാനിപ്പിക്കാന്‍ ദൈവത്താര്‍ ആവശ്യപ്പെട്ടു. ഒടുക്കം ഒരാള്‍ അവില്‍പ്പൊതി കൈക്കലാക്കി. ഇരുവരുടെയും മനസില്‍ പകയുണ്ടായിരുന്നു. മേടം നാലിന് നിലാഞ്ചിറ വയലില്‍ വെച്ച് ആദ്യ അടിയുടെ തുടര്‍ച്ച നടന്നു. ഈ ചടങ്ങില്‍ ദൈവത്താര്‍ ഉണ്ടാകാറില്ല.

പടുവിലായി:

https://www.keralatheyyam.com/kavu/kannur-paduvilayi-sree-daivathareeswaran-paduvilakkavu/

അണ്ടലൂർ:

https://www.keralatheyyam.com/kavu/kannur-dharmadam-sree-andallur-kavu/

കാപ്പാട്:

https://www.keralatheyyam.com/kavu/kannur-sree-daivathareeswaran-kappattu-kavu/

 

 

Location