മോറാഴ ശ്രീ എടമന ഇല്ലം
മോറാഴയിലെ പുരാതനമായൊരു ഇല്ലമാണ് എടമന ഇല്ലം.(എടമന ഭഗവതി ക്ഷേത്രം).
പുതിയ ഭഗവതിയെ ധർമ്മദൈവമായി ആരാധിക്കുന്ന രണ്ട് ഇല്ലങ്ങളിൽ ഒന്നാണ് എടമന ഇല്ലം.
തെയ്യപ്രപഞ്ചത്തിൽ രണ്ട് ഇല്ലങ്ങളിൽ മാത്രമേ പുതിയ ഭഗവതിയെ ധർമ്മദൈവമായി ആരാധിക്കുന്നുള്ളൂ.. ഒന്ന് കരിവെള്ളൂരിലെ ഇല്ലവും പിന്നെ എടമന ഇല്ലവുമാണ്.
കാലാന്തരത്തിൽ ഇല്ലത്തിൻ്റെ മറ്റു ഭാഗങ്ങൾ നശിച്ചെങ്കിലും ആരാധന നടത്തുന്ന ഇടങ്ങൾ ഇന്നും സംരക്ഷിച്ചു പോരുന്നു.
പുതിയ ഭഗവതിയെ കൂടാതെ മറ്റ് പത്തോളം തെയ്യക്കോലങ്ങളും ഇവിടെ കെട്ടിയാടുന്നു.
ശിവരാത്രി ദിവസം മോറാഴ ശിവക്ഷേത്രത്തിലെ മോറാഴയപ്പൻ്റെ ഗ്രാമപ്രദക്ഷിണ സമയത്ത് ഇവിടെ എതിരേല്പും അല്പ സമയത്തെ തിടമ്പ്നൃത്തവും നടക്കാറുണ്ട്..