Kaliyattam Every Year
ശ്രീ നീലിയത്ത് അകത്തൂട്ട് വയനാട്ട് കുലവൻ ക്ഷേത്ര തിറ മഹോത്സവം
കണ്ണ്വ മഹർഷിയാൽ പ്രാണപ്രതിഷ്ഠ നടത്തപ്പെട്ട ചരിത്രപ്രസിദ്ധമായ ‘ശ്രി ചൊവ്വ മഹാശിവക്ഷേത്ര’ത്തിനും ശ്രീ ഭരത പ്രതിഷ്ഠയുള്ള കേരളത്തിലെ വിരലിൽ എണ്ണാവുന്ന ക്ഷേത്രങ്ങളിൽ ഒന്നായ എളയാവുർ ഭഗവതി ക്ഷേത്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ശ്രീ എളയാവൂർ ഭഗവതിയുടെ ജേഷ്ഠത്തി നീലിയത്തകത്തൂട്ട് ഭഗവതിഅമ്മയുടെ ആരൂഢത്തിൽ കുടികൊള്ളുന്നതും അപൂർവത്തിൽ അപൂർവം ക്ഷേത്രത്തിൽ കാണപ്പെടുന്ന ക്ഷിപ്ര പ്രസാദിയും, സർവെെശ്വര്യ ദായകരുമായ, ഐശ്വര്യപ്രഭു ഊർപ്പഴശ്ശിയും അഭിമാനപ്രഭു വേട്ടകൊരുമകൻ ദേവൻമാരുടെയും സാന്നിദ്ധ്യം ഒരേ ശ്രീലകത്ത് ദർശിക്കാൻ കഴിയുന്ന നീലിയത്തകത്തൂട്ട് ആരുഢ ക്ഷേത്രമായ ശ്രീ നീലിയത്തകത്തൂട്ട് പെരിങ്ങോത്തംബലത്തിന്റെയും ചരിത്ര പ്രാധാന്യമുളള “ശ്രീ നീലിയത്ത് അകത്തൂട്ട് വയനാട്ട് കുലവൻ ക്ഷേത്ര തിറ മഹോത്സവം എല്ലാ വർഷവും മീന മാസത്തിലാണ് നടത്തുന്നത്.