Kavu Details

Kannur Pallikkunnu Edacheri Sree Kombrakkavu Vayanattu Kulavan Devasthanam

Theyyam on Makaram 19-21 (February 02-04)
Contact no :
8129198594 / 9895288666

Description

കൊമ്പ്ര കാവിൽ   ഉത്സവത്തിന് തിരി തെളിയും,, 


പള്ളിക്കുന്ന് ഇടച്ചേരി പ്രദേശത്തെ സർവ്വ അഭി വൃദ്ധിക്കും ഐശ്വര്യത്തിനും അധിപനായ ദൈവം  വയനാട്ടു  കുലവൻ ചൈതന്യതേജ്വസ്വടെ കുടിയിരിക്കുന്ന കൊമ്പ്രവയനാട്ടു കുലവൻ കാവിലെ തെയ്യം കെട്ടു മഹോത്സവത്തിന് ഇന്ന് തുടക്കം,,,, കുടിവീരൻ, പുല്ലൂർ കണ്ണൻ, ഇളയടുത്തു ഭഗവതി, ഗുളികൻ എന്നീ തെയ്യങ്ങൾ ഫെബ്രുവരി 2: 3: 4, വെള്ളി, ശനി, ഞായർ  ദിവസങ്ങളിൽതിരു മുറ്റത്തു ഉറഞ്ഞാടും,,, പ്രാർത്ഥിച്ചു ഫലം കിട്ടിയ ഭക്തരുടെപ്രാർത്ഥന യായി കുടി വീരൻ   വയനാട്ടു കുലവൻ,,, ഗുളികൻ എന്നീ നേർച്ച വെള്ളാട്ടം ഫെബ്രുവരി 2നു വെള്ളിയാഴ്ച്ച വൈകീട്ട് തുടങ്ങി രാത്രി 12മണിക്ക് അവസാനിക്കും,,,

നേർച്ച വെള്ളാട്ടം കോലധാരികൾ :
വയനാട്ടു കുലവൻ :അപ്പു, (മാച്ചേരി )
കുടിവീരൻ :ശരത് പള്ളിക്കുളം ::3നു

ശനിയാഴ്ച വൈകീട്ട് ഉത്സവമേളത്തോടെ കുടിവീരന്റെ  പയറ്റിൽ കൊമ്പ്രകാവിന്റെപരിസരവും തിരുമുറ്റവും ഭക്തരാൽ നിറഞ്ഞു കവിയും, പിന്നീട് എത്തുന്നതു ഗുളികൻ ദൈവത്തിന്റെവെള്ളാട്ട കലാ ശം :::8മണിക്ക് പുല്ലൂർ കണ്ണൻ സന്തതസഹ ചാരികളുടെ വരവേൽപ്പോടെ തിരുമുറ്റത്തു ആനന്ദത്തിൽ  ആറാടും,9മണിക്ക് സർവ്വസ്വരൂപൻ ദൈവം  വയനാട്ടു കുലവൻ വെള്ളാട്ട രൂപത്തിൽ നടയിലെത്തി കനലാട്ടം ചെയ്താൽ ഭഗവതിയുടെ വെള്ളാട്ടവും കാണാം, 4നു ഞായറാഴ്ച പുലർച്ചെ 2മണിക്ക് കുടിവീരന്റ തിരുമുടിയോടെ പുല്ലൂർ കണ്ണന്റെവരവും,,,,,തിളച്ച  എണ്ണയിൽ നിന്നും പുല്ലൂർ കണ്ണൻ കോമരത്തിന്റെഅപ്പം വാരലുംഒരേ സമയം  കാണാം,, 4മണിക്ക് ഗുളികൻ തെയ്യത്തിന്റെ തിരുമുടി,,,,,5മണിക്ക് വയനാട്ടു കുലവൻ ദൈവത്തിന്റെ കോമരംചൂട്ട ആട്ടത്തോടെ കനലാടിയാൽ വയനാട്ടുകുലവൻ  തെയ്യത്തിന്റെ ഗംഭീരകനലാട്ടവും ചൂട്ടയാട്ടവും ഭക്തിയോടെ  കണ്ടു നിൽക്കാം,സൂര്യോദയത്തിനു ശേഷം വരദായിനിയായ ഇളയടുത്തു ഭഗവതിയുടെ തിരുമുടി  അണിയുമ്പോൾ വയനാട്ടു കുലവൻ  ദേശാടനത്തിന്  പുറപ്പെടും, തിരികെയെത്തി സന്ധ്യയോടെ തിരുമുടി അഴിച്ചാൽ ഉത്സവത്തിനു സമാപനം കുറിക്കും, ഉത്സവത്തിന്എത്തി ചേരുന്നവർക്കുഅന്ന പ്രസാദവും  മഞ്ഞൾ പ്രസാദവും  സ്വീകരിക്കാം,


കോലധാരികൾ:
കുടിവീരൻ :സതീശൻ പറവൂർ ,,,,,
വയനാട്ടു കുലവൻ 
ജയാനന്ദൻ പെരുവണ്ണാൻ(മുണ്ടയാട് )
കോമരം :കന്യലാൽ  (കണ്ണൂർ താണ
ഭോനക്കാരൻ  :നിതിൻ :ഇടച്ചേരി 
പുല്ലൂർ കണ്ണൻ :സിദ്ധാർഥ്(ചൊവ്വ, കോമരം :ഗിരീശൻ, പുഴാതി
ഇളയടുത്തു  ഭഗവതി :അക്ഷയ് പെരുവണ്ണാൻ(മുണ്ടയാട് )ഗുളികൻ :രമേശൻ :ഇടച്ചേരി
കോമരം, ലക്ഷ്മണൻ, ചാലാട്

Location