Kavu Details

Kannur Payyannur Kandoth Sree Koormba Bhagavathi Kshetram

Theyyam on Dhanu 25-28 (January 09-12, 2025)
Contact no :
9496835522 / 9847801123

Description

Kaliyattam Every Year

Chamundi Thira Maholsavam - Medam 19-20 (May 02-03)

Koormba Bhagavathi, Puthiya Bhagavathi (Naduvile Mundya), Vishnumurthi, Madayil Chamundi, Raktha Chamundi & Kundor Chamundi Theyyam (Vadakke Mundya)

കണ്ണൂര് ജില്ലയില് പയ്യന്നുരിനടുത്ത് കണ്ടോത്ത് ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രം.

പണ്ട് എടത്തില് നായരെന്ന വീര യോദ്ധാവിനെ പോരില് പരാജിതനാക്കി മേലെ എടത്തില് താമസമാക്കിയ തലക്കൊടരും, ഇന്ന് കണ്ടോത്തെന്നു വിളിക്കുന്ന കണ്ടമംഗലത്തെ ദേശ വാസികളും പണികഴിപ്പിച്ച ക്ഷേത്രം. രാമന്തളി ദേശത്തെ പരക്കയെന്ന ഇല്ലത്തിലെ രണ്ടു തരുണികള് കാലദോഷങ്ങള് അകറ്റാനായി പയ്യന്നുരിലെത്തി പയ്യന്നൂര് പെരുമാളുടെ മുന്നില് ഭജനയിരുന്നു.

കാലദോഷങ്ങള് അകലാൻ കണ്ടമംഗലം ദേശത്തേക്കു പോകുവാൻ പെരുമാൾ പറഞ്ഞു. ഒരാളെ സഖിയായി കൂടെ അയക്കുകയും ചെയ്തു. കണ്ടമംഗലം ദേശത്തെത്തിയ അവരെ ദേശ പ്രമുഖൻ ആദരവോടെ സ്വീകരിച്ചു. കൂടെ വന്നത് ശ്രീ കുരുംബ ദേവിയാണെന്നും, കൂവമളക്കുവാനും പറഞ്ഞു ദേവി അപ്രത്യക്ഷയായി. ദൂരെ മാറിനിന്നു ചണ്ടാള രൂപിയാകും പരമശിവന് കാണുന്നുണ്ടായിരുന്നു. ചണ്ടാള രൂപത്തില് മാറി നിന്ന സ്ഥലമാണ് പിന്നീട് പൂലിന് കീഴിലെന്നു പ്രസിദ്ധമായത്.

കാലങ്ങളങ്ങിനെ കഴിയുന്ന സമയം ഒരു നാളില് തലക്കൊടർ പയ്യന്നൂര് പെരുമാളെ ഭജിക്കുന്നതിനായി പയ്യന്നുരിലേക്ക് പോകുന്ന വഴിയില് ദാഹിച്ചു വലഞ്ഞ രണ്ടു യുവാക്കളെ കണ്ടു. അവര്ക്ക് കുടിക്കുവാന് ഇളനീര് കൊടുക്കുവാന് വേണ്ടി അവരുടെ കൂടെ തിരികെ തറവാട്ടിലേക്കു വന്നു. ഇളനീര് പറിക്കുന്നതിനായി തലക്കൊടര് പോയി തിരിച്ചു വന്നപ്പോള് യുവാക്കളെ കണ്ടതില്ല.

യുവാക്കളെ തിരഞ്ഞു നടക്കുമ്പോള് തൊഴുത്തില് ഗര്ഭിണിയായ പശു രക്തം വാര്ന്നു മരിച്ചുകിടക്കുന്നു. കാരണമറിയുന്നതിനായി പ്രാശ്നീകനെ വിളിക്കാന് തീരുമാനിച്ചു. പ്രശ്ന വശാല് ദാഹമകറ്റാന് വന്നതു പുലിദൈവങ്ങളെന്നു തെളിഞ്ഞു. അങ്ങിനെ പുലി ദൈവങ്ങള്ക്കായി ക്ഷേത്രം പണിയാന് തീരുമാനിച്ചു. ക്ഷേത്രം പണിതു ശ്രീ കൂരുംബയെയും പ്രതിഷ്ടിച്ചു. കൂടെ ചണ്ടാള രൂപം പൂണ്ട ശിവനെ പൂലിന് കീഴി ലും പ്രതിഷ്ടിച്ച് ആരാധിച്ചു.

എല്ലാ വര്ഷവും ധനു 25 മുതല് 4 ദിവസങ്ങളിലായി ഉത്സവം കൊണ്ടാടുന്നു. ശ്രീ കൂരുംബ ദേവിക്കു കെട്ടിക്കൊലമില്ലെങ്കിലും ദേവിയുടെ തിടമ്പ് എഴുന്നള്ളിക്കുകയാണ് ചെയ്യുന്നത്. പുലിദൈവങ്ങളഞ്ചു പേരും കരിന്തിരിക്കണ്ണന് നായരുമാണ് പള്ളിയറയിലെകെട്ടിക്കൊലങ്ങള്. കൂടാതെ ചണ്ടാള രൂപിയായ പൂലിന് കീഴില് ദൈവവും കെട്ടിയാടുന്നുണ്ട്.

നാട്ടില് ശ്രീ കൂരുംബ വിതച്ച വസൂരിയാം മാരി മാറ്റാന് പരമശിവന് പുതിയഭഗവതിയെ അയച്ചു. അങ്ങിനെ പള്ളിയറയുടെ വടക്ക് ഭാഗത്തായി (നടുവിലെ മുണ്ട്യ) പുതിയ ഭഗവതി, വിഷ്ണുമൂര്ത്തി, മടയില് ചാമുണ്ടി, രക്ത ചാമുണ്ടി അതിനും വടക്ക്കു ഭാഗത്ത് കുണ്ടോറ ചാമുണ്ടി എന്നീ തെയ്യക്കോലങ്ങള് കെട്ടിയാടുന്നു.

 

Location