Kavu Details

Kannur Payyannur Kavvayi Sree Puthiya Bhagavathi Kshetram

Theyyam on Makaram 23-26 (February 06-09)

Description

Kaliyattam Every Three Years

കവ്വായി ശ്രീ പുതിയ ഭഗവതി ക്ഷേത്രം

കവ്വായില്‍ പുഴയോരത്ത് പണ്ടിഞ്ഞാറെ രണ്ടു ചേരിക്കല്ല് ആധാരമായി എണ്ണുറ്റി അമ്പത് കൊല്ലങ്ങള്‍ക്കപ്പുറം കവ്വായി ശ്രീ പുതിയ ഭഗവതി ക്ഷേത്രം ഉണ്ടായി.ചുറ്റും വെള്ളത്താല്‍ ഭഗവതി ക്ഷേത്രപ്രദിക്ഷണം വെയ്ക്കുന്നകുഞ്ഞോളങ്ങള്‍ കവ്വായിപ്പുഴ ദേവിക്കുവേണ്ടി തന്നെ ഒരുക്കിയാതണെന്നു തോന്നും.പണ്ട് ഇവിടെ താമസിച്ചിരുന്ന ബ്രാഹ്മണരുടെ വേദ പുരാണങ്ങള്‍ കൊണ്ട് പുളകിതമായ അര്‍ച്ചന ഭുമി,ഷണ്മുഖന്‍റെ കേളിരംഗം കൊണ്ട് പരിപാവനമായ കര്‍മ്മഭുമി,ദേവിക്കിരിപ്പിടത്തിനു അനുയോജിയമായ ഫലപുഷ്ടമായ ഭുമിയായി നിലയുറപ്പിക്കുകയും ഇവിടെ വിശ്വരൂപിണിയായി വാണരുളുകയും ചെയുന്നു.

പണ്ട് കാലത്ത് ഇവിടെയുണ്ടായിരുന്ന പുരാതന പള്ളിയറ കട്ട വെച്ച് ഓലകെട്ടി ഉണ്ടായതാണെന്നറിയുന്നു.പിന്നിട് കല്ലില്കെട്ടി മാരോടും വെച്ച് പള്ളിയറ ഉണ്ടാക്കി പിന്നിട് വീണ്ടും ചീര്‍പ്പോട് വെച്ച് മുന്നാമത് കെട്ടിയുണ്ടാക്കി.നാലാമത് കുറെ കഴിഞ്ഞപ്പോള്‍ 3-3-90ന് ചെമ്പടിച്ച് ശ്രീ ഭഗവതി ക്ഷേത്രവും ,ശ്രീ ഗുളികന്‍ മാടവും.മണിക്കിണറും നിര്‍മ്മിച്ചു.മുമ്പേ ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ തേങ്ങ ഉടയ്കുന്ന കല്ലും വടക്കേ വാതില്‍ വെക്കുന്ന കല്ലും ഉണ്ടായി.ഇതിന്‍റെ പുനര്‍ നിര്‍മ്മാണവും പ്രതിഷ്ഠാ കലശ മഹോത്സവവും ഇക്കാലം തന്നെ നടത്തുന്നു,

Location