Kaliyattam Every Year Thulam 01-02
തുലാം പത്തിനാണ് തെയ്യം ആരംഭിക്കാറെങ്കിലും പയ്യന്നൂര്‍ മമ്പലം തെക്കടവന്‍ തറവാട്ടില്‍ തുലാമാസം തുടക്കത്തില്‍ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. തറവാട്ടിലെ ആരാധനാ മൂര്‍ത്തിയായ കുണ്ടോര്‍ ചാമുണ്ഡിയാണ് പ്രധാന തെയ്യം. തുരക്കാരത്തി, ശിവപാര്‍വതി സങ്കല്‍പ്പങ്ങളായ പുള്ളിക്കുറത്തിയമ്മയും മോന്തിക്കോലവും കെട്ടിയാടും. കണ്ടങ്കാളിയിലെ വേലന്‍ രാമന്‍ എന്നയാളുടെ കുടുംബമാണ് വര്‍ഷങ്ങളായി ഇവിടെ തെയ്യം കെട്ടാറ്.
പയ്യന്നൂർ പെരുമാളുടെ തട്ടകത്തിൽ ചിലമ്പൊലി ഉയരുകയായി... വെള്ളിയാഴ്ച സന്ധ്യയോടെ പയ്യന്നൂർ തെക്കേ മമ്പലത്തിലെ തെക്കടവൻ തറവാട്ടിൽ ഒരു കളിയാട്ട കാലത്തിനു കൂടി തുടക്കം കുറിക്കുന്ന വാദ്യഘോഷങ്ങൾ മുഴങ്ങും. രാത്രിയോടെ മോന്തിക്കോലവും കുറത്തിയമ്മയും അരങ്ങിലെത്തും. ശനിയാഴ്ച രാവിലെ കുണ്ടോർചാമുണ്ഡിയമ്മയുടെയും കൂടെയുള്ളോരുടെയും തിരുപുറപ്പാട് ഉണ്ടാകും. തുലാം 10 വരെയുള്ള നാളുകളിൽ പയ്യന്നൂരിന് പരിസരത്തുള്ള തറവാടുകളിൽ കുണ്ടോർചാമുണ്ഡിയമ്മ നിറഞ്ഞാടും...