Kavu Details

Kannur Payyannur Vellur Chamakkavu Bhagavathi Kavu

Theyyam on Makaram 13-17 (January 27-31)

Description

അടിക്കാട് വെട്ടി ചാമ എന്ന ധാന്യം വിതക്കുമായിരുന്ന കാടായതിനാലാണത്രെ ഇതിനു ചാമക്കാവ് എന്ന പേര് ലഭിച്ചത്. ചാമക്കാവിലമ്മ കോലത്തിരി രാജാവിന്റെ കുലദേവതയായ തായിപ്പരദേവതയെണെന്നതിനാൽ രാജദേവത നാടിന്റെ മുഖ്യദേവതയായി മാറി. വെള്ളൂർ ഗ്രാമത്തിലെ കാവുകൾക്കെല്ലാം അധീശ ദേവത കൂടിയാണ് ചാമക്കാവിലമ്മ.  വിശാലമായ ഈ പ്രദേശത്തിന്റെ നാട്ടുടയാര് പെരിയോട്ടു നമ്പ്യാർ കാരണവരാണ് ക്ഷേത്രധികാരി. 

പയ്യന്നൂരിനടുത്ത വെള്ളൂർ എന്ന ഗ്രാമത്തിൽ ഏഴു ഏക്കറോളം പരന്നു കിടക്കുന്ന അതിവിശാലമായ വനത്തിനകത്താണ് ചാമക്കാവ്.  വൈദികരാധനാരീതി പിന്തുടരുന്ന ഈ കാവിനു ചുറ്റമ്പലം, ഗർഭഗൃഹം, പടിപ്പുര എന്നിവ യുള്ളതിനാൽ ഇത് ഒരു മഹാക്ഷേത്രം കൂടിയാണ്.  അത് പോലെ മതിൽക്കെട്ടിനകത്തു നടക്കുന്ന ഉത്സവം തിടമ്പ് നൃത്തം തുടങ്ങിയവും ഇവിടെയുണ്ട്.  ഈ ക്ഷേത്രത്തിന്റെ വടക്കേംഭാഗത്താണ് മകരം പതിമൂന്നു മുതൽ പതിനേഴു വരെ തെയ്യാട്ടം നടക്കുന്നത്. ചാമക്കാവ് ഭഗവതി, കേളംകുളങ്ങര ഭഗവതി, പഞ്ചുരുളി, പരവക്കാളി, വിഷ്ണുമൂർത്തി, വേട്ടക്കൊരുമകൻ, കാവിൽ തെയ്യം തുടങ്ങിയ കോലങ്ങൾ ഇവിടെ അരങ്ങേറുന്നുണ്ട്. 

Location