Kavu Details

Kannur Peringome Thavidisseri Kalarikkal Vellarkulangara Bhagavathi Kshetram

Theyyam on Karkidakam 21-22 (August 06-07)
Contact no :
8078389658 / 8281932683

Description

MAARI MAATTAL 

വല്ലാർ കുളങ്ങര ഭഗവതി ക്ഷേത്രം ( കളരിക്കാൽ ) കളിയാട്ടം തവിടിശ്ശേരി

വടക്കേ മലബാറിലെ പയ്യന്നൂർ താലൂക്കിലെ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിൽ പെടുന്ന തവിടിശ്ശേരി എന്ന സ്ഥലത്താണ് വല്ലാർകുളങ്ങര ഭഗവതി ക്ഷേത്രം ( കളരിക്കാൽ ) സ്ഥിതി ചെയ്യുന്നത്. വൃശ്ചിക മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണിവിടെ കളിയാട്ട മാരംഭിക്കുന്നത്.ആദ്യ ദിവസമായ ബുധനാഴ്ചയും തെയ്യം അവസാനിക്കുന്ന ദിവസവും മാത്രമെ പകൽ തെയ്യങ്ങൾ അരങ്ങിലെത്താറുള്ളൂ. മറ്റ് ദിവസങ്ങളിൽ രാത്രി 8 മണിക്ക് വല്ലാർകുളങ്ങര ഭഗവതിയുടെയും, വിഷ്ണു മൂർത്തിയുടെയും തോറ്റം പുറപ്പാടാണ്. രാത്രി 12 മണിക്ക് ശേഷം തെയ്യങ്ങൾ കെട്ടിയാടും.വിവിധ പ്രദേശങ്ങളിൽ നിന്ന് ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്തിച്ചേരാറുണ്ട്.

തുലാഭാരം ഇവിടുത്തെ പ്രധാന ചടങ്ങാണ്. വൃശ്ചികമാസം 27 വരെയാണ് തെയ്യം. ഈ പ്രാവശ്യം നവംബർ 22ന് ആരംഭിച്ച് ഡിസംബർ 13ന് അവസാനിക്കും.ഭക്തജനങ്ങളുടെ നേർച്ചകളിയാട്ടമാണ് നടക്കുന്നത്.ആദ്യ ദിനം കല്പനകളിയാട്ടം എന്ന നിലയിൽ കളരിക്കാൽ ഭഗവതി ക്ഷേത്രത്തിലെ കമ്മറ്റിയാണ് നടത്തുന്നത്. വർഷങ്ങളോളം കളിയാട്ടം ബുക്ക്സ് ആണ്. കേരളത്തിലെ തന്നെ പ്രശസ്തമായ തവിടിശ്ശേരികാവ് ഈ ക്ഷേത്രവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. 

Location