Kaliyattam Alternative Years
രാമന്തളി ശ്രീ തെക്കടവൻ തറവാട് ധർമ്മദൈവസ്ഥാനം
രാമന്തളി കുന്നത്തെരുവിലാണ് തെക്കടവൻ തറവാട്. കോലസ്വരൂപത്തിങ്കൽത്തായി ശ്രീ കൂവളംന്താറ്റിൽ ഭഗവതിയാണ് പ്രധാന ആരാധനാ മൂർത്തി. കൂവളംന്താറ്റിൽ ഭഗവതി, പുതിയ ഭഗവതി, വിഷ്ണു മൂർത്തി, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, പുലികണ്ഠൻ ദൈവം, ഭൂതത്താറീശ്വരൻ (വെളുത്തഭൂതം) എന്നീ ദേവസാന്നിദ്ധ്യങ്ങൾ കന്നികൊട്ടിലിനകത്തെ സ്തംഭത്തിൽ കുടികൊള്ളുന്നു. രാമന്തളി ശ്രീ താമരത്തുരുത്തി കണ്ണങ്ങാട്ടു ഭഗവതി ക്ഷേത്രത്തിലെ ഒന്നാം കാരണവർ സ്ഥാനവും അടിച്ചുതളി അന്തിത്തിരി അവകാശവും തെക്കടവൻ തറവാട്ടുകാർക്കാണ്. ഒന്നിടവിട്ട വർഷങ്ങളിൽ മകരം ആറ് ഏഴ് തീയതികളിലാണ് കളിയാട്ടം…