Kavu Details

Kannur Uruvachal Pazhassi Madam Sree Porkkali Bhagavathi Kshetram

Theyyam on Vrischikam 24-25 (December 10-11)

Description

പഴശ്ശി മംഠം ശ്രീ പോർക്കലി ദേവീക്ഷേത്രം
പഴശ്ശി, ഉരുവച്ചാൽ 670702, മട്ടന്നൂർ

കേരള വർമ്മ പഴശ്ശിയുടെ കോവിലകത്തിെൻ്റെ (ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇടിച്ച് തകർത്തേ കോവിലകം, ഇന്നത്ത  തലശ്ശേരി കുടക് അന്തർ സംസ്ഥാനപാത ) പടിഞ്ഞാറ് ഭാഗത്ത് വയലിന് അഭിമുഖമായി ദർശനമുള്ള കാവ്, പണ്ട് പഴശ്ശി കോവിലകത്തിെൻ്റെ അധീനതയിൽ ആയിരുന്നുഈ ക്ഷേത്രം ഇതിൻ്റെ നടത്തിപ്പ് മാളിക വീട്ടിൽ മാവിലത്തറവാടിനായിരുന്നു. പിന്നീട് വർഷങ്ങേളോളം ക്ഷേത്രം അന്യാധീനെപെട്ടു,ഊരായ്മ നാട് വിട്ടുപോയി പിന്നീട്1992 ൽ ഇന്നത്തെ കമ്മിറ്റിയുടെ പൂർവ്വികർ മൺമറഞ്ഞ് പോയ കുഞ്ഞികൃഷ്ണൻ മാസ്റ്റർ, തച്ചോളി രാഘവൻ മാസ്റ്റർ, പി.കെ ശങ്കര വർമ്മ രാജ പഴശ്ശി പടിഞ്ഞാറെ കോവിലകം, കെ.പി മോഹനൻ തുടങ്ങിയവയുടെയും തച്ചോളി വാസു ഡ്രൈവർ,വരിക്കോളി വിജയൻ, കുഞ്ഞാരമൻമേസ്ത്രി, എൻ ശ്രീനിവാസൻമാസ്റ്റർ തുടങ്ങിയവരുടെ കഠിനപരിശ്രമത്തിലാണ് ക്ഷേത്ര പുനരുദ്ധാരണം നടന്നത്.
          

കൂടാതെ ഇന്ന് കെ.പ്രസാദിൻ്റെ നേതൃത്വത്തിലുള്ള 25 അംഗ കമ്മിറ്റിയുമാണ് ക്ഷേത്രം.നടത്തിക്കൊണ്ട്വരുന്നത്. എല്ലാ വർഷവും തുലാം മാസം തിരു േവാണം നക്ഷത്രത്തിൽ പുത്തരി ഉത്സവം. വൃശ്ചികം 24, 25 തീയതികളിൽ കളിയാട്ട മഹോത്സവം, പുനപ്രതിഷഠ മഹോത്സവം  ഏപ്രിൽ,9 തീയതി നടത്തിവരുന്നു.

Location