After 15 years
watch out:
വാണിയസമുദായക്കാർ തങ്ങളുടെ കുലദേവതയായി ആരാധിക്കുന്നത് മുച്ചിലോട്ട് ഭഗവതിയെയാണ്. ഉത്തരകേരളത്തിലെ വാണിയസമുദായം ഒൻപതില്ലക്കാരാണ്. കാസർഗോഡ് മുതൽ പാനൂർ വരെ 18 പ്രധാന മുച്ചിലോട്ടുകാവുകൾ ഉണ്ട്. “ആദി മുച്ചിലോട്ട്” എന്ന നിലയിൽ ഏറ്റവും പ്രാധാന്യം കരിവെള്ളൂർ മുച്ചിലോട്ടിനാണ്. മുച്ചിലോട്ടുകാവുകളിലെ കളിയാട്ട സമയത്ത് അന്നദാനത്തിന് വളരെ പ്രാധാന്യമുണ്ട്. മുച്ചിലോട്ട് ഭഗവതിയൂടെ പ്രാചീന സങ്കേതങ്ങളായി തെയ്യം മുൻപു സ്ഥനവാചാലിൽ അനുസ്മരിക്കുന്ന ഏഴ് കാവുകൾ:- കരിവെള്ളൂർ – ഉത്ഭവസ്ഥാനം, തൃക്കരിപ്പൂർ, കോറോം -പയ്യന്നൂർ, കൊട്ടില – പഴയങ്ങാടി, കവിണിശ്ശേരി – ചെറുകുന്ന്, വളപട്ടണം – പുതിയതെരു, നമ്പ്രം – നണിയൂർ (മയ്യിൽ). കാസർകോട് ജില്ലയിലെ പെരുതണ മുതൽ വടകരയിലെ വൈക്കലശ്ശേരി വരെ 113ഓളം മുച്ചിലോട്ട് കാവുകളുണ്ട്.
To Watch out:
https://youtu.be/JbvUm1Kema8?si=d9zGskWxBEZ-nMuY
https://youtu.be/29hevsgff4Y?si=Z0LeDp4e3GaffFFy