Kavu Details

Kasaragod Adottu Pazhayadevasthanam Pullur Keloth Ekkal Tharavadu

Theyyam on Kumbam 24-28 (March 09-13, 2025)

Description

കൈവീത്

വടക്കേ മലബാറിലെ തീയ്യ സമുദായത്തിന്റെ കുലദേവനായ ശ്രീവയനാട്ടു കുലവനേയും പരിവാര ദേവതകളേയും പ്രീതിപ്പെടുത്താനായി ദേവസ്ഥാനങ്ങൾ ഉള്ള തറവാടുകളിൽ നടക്കുന്ന പ്രത്യേക നേർച്ചയാണ് കൈവീത്.

കൈവിഹിതം നേർച്ചയായി അർപ്പിക്കുന്ന സങ്കല്പത്തിൽ നിന്നാണ് "കൈവീത്" എന്ന വാക്കു പ്രചാരത്തിൽ വന്നത് എന്ന് വിശ്വസിക്കുന്നു

കൈവീത് നല്കുക എന്ന പ്രയോഗം ചുരുക്കി "കൈത് കൊടുക്കുക" എന്നും ഈ നേർച്ച സമ്പ്രദായം പൊതുവായി  അറിയപ്പെടുന്നു

കൈതിനോടൊപ്പം തന്നെ പ്രാധാന്യമുള്ള നേർച്ചയാണ്  പുത്തരി അഥവാ പുതിയോടുക്കൽ.

വർഷത്തിൽ ഒരിക്കൽ ഒരു പ്രത്യേക ദിവസത്തിലാണ് ദേവസ്ഥാനങ്ങളിൽ ഈ നേർച്ചകൾ  നടത്തുന്നത്.

തൊട്ടടുത്ത ദേവസ്ഥാനത്തിലെ ആചാരക്കാരനായ  വെളിച്ചപ്പാടിനെ വരുത്തി അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പുത്തരി അടിയന്തരം കഴിപ്പിക്കുക.

ആ ദിവസം തെയ്യക്കോലങ്ങൾ ഇല്ലെങ്കിലും തോറ്റംപാട്ടും കോഴിയറുക്കലും നടത്തും. 

താനത്തിനകത്ത് പുത്തരി കൊണ്ടുള്ള അപ്പവും (അട) അരിയും കരിക്കും മറ്റും ദേവന് നിവേദിക്കും. അതോടൊപ്പം മറ്റു ആചാരപരമായ ചടങ്ങുകൾ താനത്തിന് അകത്തും പുറത്തുമുണ്ടാവും

ദേവസ്ഥാനത്ത് എത്തുന്ന ഭക്തജനങ്ങളോട് കാര്യകാരണങ്ങൾ അന്വേഷിച്ച് വെളിച്ചപ്പാടുകൾ ഉരിയാടി  സംസാരിക്കും.

തറവാട്ട് അംഗങ്ങൾക്കോ മറ്റു ഭക്തജനങ്ങൾക്കോ എന്തെങ്കിലും പ്രശ്നങ്ങളോ വിഷമങ്ങളോ  ഉണ്ടായാൽ അവയെപറ്റി പരസ്പരം സംസാരിച്ച് തീർപ്പ് കൽപ്പിക്കലും ഇവിടങ്ങളിൽ നടക്കാറുണ്ട്

പൂർവീകരുടെ കാലം മുതൽ  വയനാട്ടുകുലവൻ ദേവസ്ഥാനങ്ങളിൽ നടന്നു വരാറുണ്ടായിരുന്ന പുത്തരിയും കൈതും  പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളോടെ ഈ കാലഘട്ടത്തിലും തറവാട് ദേവസ്ഥാനങ്ങളിലെ പിൻമുറക്കാർ ഏറ്റെടുത്തു നടത്തുന്നു.

കേളോത്ത് ഗ്രാമത്തിലെ പൗരാണികമായ എക്കാൽ ശ്രീ വയനാട്ട്കുലവൻ ദേവസ്ഥാനത്തും എല്ലാവർഷവും "കൈതും പുതിയോടുക്കൽ" ചടങ്ങുകളും  നടത്തി വരാറുണ്ട്

കേളോത്ത് എക്കാൽ തറവാട്ടിൽ 2025 മാർച്ച് മാസം നടക്കുന്ന ശ്രീവയനാട്ട് കുലവൻ തെയ്യംകെട്ടിൻ്റെ ഭാഗമായി 2025 മാർച്ച് മാസം 13ന് വ്യാഴാഴ്ച  ശ്രീവയനാട്ട് കുലവദേവൻ്റെ പുറപ്പാടിനും പരമപവിത്രമായ ചൂട്ടൊപ്പിക്കൽ ചടങ്ങിനും ശേഷം രാത്രി നടക്കുന്ന  മറപിളർക്കൽ ചടങ്ങും പിന്നീട്  "കൈവീത്" സമർപ്പണവും നടക്കും

 

സ്വരൂപം:-അള്ളടം

കഴകം:-ആടോട്ട് പഴയ ദേവസ്ഥാനം

തെയ്യം കെട്ട് നടക്കുന്ന തറവാട് :-പുല്ലൂർ കേളോത്ത് എക്കാൾ ശ്രീ വയനാട്ട് കുലവൻ തറവാട്

ദിവസം:- 2025 മാർച്ച് 9,10,11,12,13,(കുംഭം 24,25,26,27,28)
                                
കൂവം അളക്കൽ:-ഫെബ്രുവരി 10
                
കലവറ നിറക്കൽ:-മാർച്ച് 9
 
കോലധാരികൾ:- കണ്ടനാർ  കേളൻ :-ജിജു മോഹൻ കുളത്തൂർ
തൊണ്ടച്ചൻ :-ബാലൻ കൂടാനം

മറ്റ് തെയ്യങ്ങൾ:-  വിഷ്ണു മൂർത്തി , കോരച്ചൻ തെയ്യം, പൊട്ടൻ തെയ്യം 

കർമ്മികൾ:- വിഷ്ണു മൂർത്തി:(അപ്പു)-ഷിജിൻ രാജ് ബേത്തലം
തൊണ്ടച്ഛൻ:-വേണു അയ്യൻങ്കാവ്

ചൂട്ടൊപ്പിക്കുന്ന കാരണവർ:-ഗോപാലൻ കള്ളാർ

കലവറ:-കയ്യിൽ കരുണാകരൻ മണിയാണി

ഏറ്റുകാരൻ :ഉത്തമൻ വെള്ളിക്കോത്ത്  

Location