Kavu Details

Kasaragod Chanthera Padinjarekkara Kapothanillath Kaliyattam

Theyyam on Edavam 13-14 (May 27-28)

Description

ഇരുപത് വർഷങ്ങൾക്ക് ശേഷം ചന്തേര പടിഞ്ഞാറെക്കര കാപോതനില്ലത്ത് കളിയാട്ട മഹോത്സവം 2024 മെയ് 27,28 തീയതികളിൽ നടക്കും..

കവടിയംകാനനത്ത് രക്തേശ്വരി, കരിംകുട്ടിശാസ്തൻ, പൂക്കുട്ടിശാസ്തൻ, തീകുട്ടിശാസ്തൻ, ഭൈരവൻ, പരവകാളി, ഉചൂളികടവത്ത് ഭഗവതി, വളാൽ ഭഗവതീ,കൊക്കോട്ട് ഭഗവതി,രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, ഗുളികൻ, തുളുക്കോലം, ധൂമ്രം  എന്നീ തെയ്യങ്ങൾ കെട്ടിയാടും . അപൂർവമായി കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ ആണ് പലതും.

വടക്ക് വിന്ധ്യാചലത്തിൽ നിന്ന് പരശുരാമനാൽ കൊണ്ടുവന്ന്  കൽപ്പിക്കപ്പെട്ട   *രാജരാജേശ്വര ക്ഷേത്ര മേൽശാന്തി കുടുംബവും താന്ത്രിക മന്ത്രവാദ പാരമ്പര്യവുമുള്ള കാസർഗോഡ് ജില്ലയിലെ ചന്തേര പടിഞ്ഞാറേക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കപോതൻ ഇല്ലത്ത് 20 വർഷത്തിനു ശേഷം വീണ്ടും(മെയ് 27,28.എടവം13,14തീയതികളിൽ)കളിയാട്ട മഹോത്സവം നടക്കുകയാണ് .*കപോതന്നില്ലത്തെ ഉഗ്രമൂർത്തിയായ കരിംകുട്ടിച്ചാത്തനും, മന്ത്രമൂർത്തിയായ കവഡിയം കാനനത്തിൽ രക്‌തേശ്വരിയുമടക്കം 14 ഓളം തെയ്യകോലങ്ങൾ കെട്ടിയാടപ്പെടുന്നു, പൂക്കുട്ടിച്ചാത്തൻ, തീക്കുട്ടിചാത്തൻ,പരമക്കാളി,ഭൈരവൻ, രക്തചാമുണ്ഡി,വിഷ്ണുമൂർത്തി, അംഗക്കുളങ്ങര ഭഗവതി, ഉച്ചൂളികടവത്തു ഭഗവതി, കൊക്കോട്ടു ഭഗവതി, തുളുക്കോലം തുടങ്ങിയ തെയ്യക്കോലങ്ങളും കെട്ടിയാടപെടും, കളിയാട്ട ദിവസങ്ങളിൽ ദേവീപ്രസാദമായി ഭക്ത ജനങ്ങൾക്ക് അന്നദാനവുമുണ്ട്*

Location