Kavu Details

Kasaragod Chathamath Alayil Sree Padarkulangara Bhagavathi Kavu

Theyyam on Kumbam 7-12 (February 20-25)
Contact no :
7907878350

Description

ചാത്തമത്ത് ആലയിൽ ശ്രീ പാടാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് അഞ്ച് ദിവസങ്ങളിലായി കെട്ടിയാടുന്ന തെയ്യങ്ങൾ.  20 Feb ചൊവ്വാഴ്ച രാവിലെ മുതൽ വിവിധ ചടങ്ങുകൾ - ദിപം തിരി കൊണ്ട് വരൽ , ആന പന്തൽ ഉയർത്തൽ , പാടാർകുളം കാവിൽ നിന്ന് ദേവിയെ ആനയിച്ച് കൊണ്ട് വരൽ .        
                                                                     

ഒന്നാം കളിയാട്ടം :( 20 Feb ചൊവ്വാഴ്ച്ച മുതൽ -21 Feb ബുധനാഴ്ച്ച വൈകുന്നേരം വരെ)  ചെവ്വാഴ്ച്ച വൈകിട്ട് ദിപാരാധന - തുടർന്ന് വിവിധ തെയ്യങ്ങളുടെ തിടങ്ങലുകളും കൊടിയില വാങ്ങാലുകളും . തുടർന്ന് തുവക്കാരൻ വെള്ളാട്ടം , പുലിയൂർ കണ്ണൻ വെള്ളാട്ടം , പുമാരുതൻ വെള്ളാട്ടം . തുടർന്ന് ചെറളത്ത് ഭഗവതി തോറ്റം  - വിഷ്ണുമുർത്തി  തോറ്റം - രക്തചാമുണ്ഡി തോറ്റം - പാടാർകുളങ്ങര ഭഗവതിയുടെ തേറ്റവും  എഴുന്നള്ളത്തും .  തുടർന്ന് തുവക്കാരൻ ദൈവം , നാഗരാജൻ , നാഗകന്യ , പുലിയൂർ കണ്ണൻ , പൂമാരുതൻ , രക്തചാമുണ്ഡി, ചെറളത്ത് ഭഗവതി , വിഷ്ണുമൂർത്തി , പാടാർ കുളങ്ങര ഭഗവതി .                                                                                             

രണ്ടാം കളിയാട്ടം ( Feb 21 ബുധനാഴ്ച വൈകിട്ട് മുതൽ Feb 22  വ്യാഴാഴ്ച വൈകുന്നേരം വരെ ) 'ബുധനാഴ്ച്ച വൈകുന്നേരം - ദിപാരാധന , വിവിധ തെയ്യങ്ങളുടെ തിടങ്ങലുകളും കൊടിയില വാങ്ങലുകളും . തുടർന്ന് പുലിയൂർ കണ്ണൻ വെള്ളാട്ടം , പൂമാരുതൻ വെള്ളാട്ടം . തുടർന്ന് ചെറളത്ത് ഭഗവതി തോറ്റം , വിഷ്ണുമൂർത്തി തോറ്റം , രക്തചാമുണ്ഡി തോറ്റം , പാടാർകുളങ്ങര ഭഗവതിയുടെ തോറ്റവും എഴുന്നള്ളത്തും . തുടർന്ന് കളിക്കത്തിറകൾ , മരക്കാലൻ ദൈവം , പുലിയൂർ കണ്ണൻ , പൂമാരുതൻ , വിരാളി ഭഗവതി , രക്തചാമുണ്ഡി , ചെറളത്ത് ഭഗവതി , വിഷ്ണുമൂർത്തി , പാടാർകുളങ്ങര ഭഗവതി . 

മൂന്നാം കളിയാട്ടം : ( Feb 22 വ്യാഴാഴ്ച വൈകുന്നേരം മുതൽ Feb 23 വെള്ളിയാഴ്ച വൈകുന്നേരം വരെ ) . വ്യാഴാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വിവിധ തെയ്യങ്ങളുടെ തിടങ്ങലുകളും കൊടിയില വാങ്ങലും . തുടർന്ന് പുലിയൂർ കണ്ണൻ വെള്ളാട്ടം , പൂമാരുതൻ വെള്ളാട്ടം . തുടർന്ന് പുതിയ ഭഗവതി തോറ്റം , ചെറളത്ത് ഭഗവതി തോറ്റം , വിഷ്ണുമൂർത്തി തോറ്റം , രക്തചാമുണ്ഡി തോറ്റം, പാടാർകുളങ്ങര ഭഗവതിയുടെ തോറ്റവും എഴുന്നള്ളത്തും . തുടർന്ന് പുലിയൂർ കണ്ണൻ , പൂമാരുതൻ , പുതിയ ഭഗവതി , രക്തചാമുണ്ഡി , ചെറളത്ത് ഭഗവതി , വിഷ്ണുമൂർത്തി , പാടാർകുളങ്ങര ഭഗവതി.                          


നാലാം കളിയാട്ടം : ( Feb 23 വെള്ളിയാഴ്ച വൈകുന്നേരം മുതൽ Feb 24 ശനിയാഴ്ച്ച വൈകുന്നേരം വരെ ). വെള്ളിയാഴ്ച വൈകിട്ട് ദിപാരാധനയ്ക്ക് ശേഷം വിവിധ തെയ്യങ്ങളുടെ തിടങ്ങലുകളും കൊടിയില വാങ്ങലും . തുടർന്ന് പുലിയൂർ കണ്ണൻ വെള്ളാട്ടം , പൂമാരുതൻ വെള്ളാട്ടം . തുടർന്ന് ചെറളത്ത് ഭഗവതി തോറ്റം വിഷ്ണുമൂർത്തി തോറ്റം , രക്തചാമുണ്ഡി തോറ്റം , പാടാർകുളങ്ങര ഭഗവതിയുടെ തോറ്റവും എഴുന്നള്ളത്തും . തുടർന്ന് പുലിയൂർ കണ്ണൻ , പൂമാരുതൻ , മാഞ്ഞാളമ്മ , രക്തചാമുണ്ഡി , ചെറളത്ത് ഭഗവതി , വിഷ്ണുമൂർത്തി , പാടാർകുളങ്ങര ഭഗവതി , കൂത്ത് , ചങ്ങനും പൊങ്ങനും .                                 


അഞ്ചാം കളിയാട്ടം : ( Feb 24 ശനിയാഴ്ച്ച വൈകുന്നേരം മുതൽ Feb 25 ഞായറാഴ്ച രാത്രി വരെ ). ശനിയാഴ്ച വൈകിട്ട്  ദീപാരാധനക്ക് ശേഷം വിവിധ തെയ്യങ്ങളുടെ തിടങ്ങലുകളും കൊടിയില വാങ്ങലും. തുടർന്ന് പുലിയൂർ കണ്ണൻ വെള്ളാട്ടം  , പൂമാരുതൻ വെള്ളാട്ടം . തുടർന്ന് ചെറളത്ത് ഭഗവതി തോറ്റം , വിഷ്ണുമൂർത്തി തോറ്റം, രക്തചാമുണ്ഡി തോറ്റം , പാടാർകുളങ്ങര ഭഗവതിയുടെ തോറ്റവും എഴുന്നള്ളത്തും. വിരൻമാരുടെ തിടങ്ങൽ തോറ്റം , വിരൻമാരുടെ പുറപ്പാട് , തുടർന്ന് പുലിയൂർ കണ്ണൻ , പൂമാരുതൻ , നരമ്പിൽ ഭഗവതി , രക്തചാമുണ്ഡി , ചെറളത്ത് ഭഗവതി , വിഷ്ണുമൂർത്തി , പാടാർ കുളങ്ങര ഭഗവതിയുടെ പുറപ്പാട് -എഴുന്നള്ളത്ത് - മറ്റ് ചടങ്ങുകൾ - തേങ്ങയേറ് - വടക്കേൻവാതിൽ - മുടിയെടുക്കൽ -മറ്റ് ചടങ്ങുകൾ - സമാപനം