അള്ളടസ്വരൂപത്തിൽ അത്യപൂർവമായി കെട്ടിയാടി വരുന്ന മണികുണ്ടൻ ദൈവം, ചെർളത്ത് ഭഗവതി പാടാർകുളങ്ങര ഭഗവതി വിഷ് കമ്മാടത്ത് ചാമുണ്ഡി കമ്മാടത്ത് ഭഗവതി അന്തിയടങ്ങും ഭൂതം ചെറിയ ഭഗവതി കൂടെയുള്ളോർ തുടങ്ങിയ തെയ്യങ്ങൾ കളിയാട്ട ഭാഗമായി കെട്ടിയാടും.
കിണാവൂർ ശ്രീ തച്ചടം ചെറൂട്ടതറവാട്, മലപ്പച്ചേരി, ബിരിക്കുളം,അണ്ടോൾ ചെറൂട്ടതറവാട് കളുടെ മൂലാരൂഢ സ്ഥാനമാണ് കിണാവൂർ മടയിക്കാവ് ക്ഷേത്രം.
കുന്നുംകൈ കമ്മാടം ആരൂഢ സ്ഥാനത്തു നിന്നും ഭഗവതി ഒരു മടയുണ്ടാക്കി കിണാവൂരിലേക്ക് പുറപ്പെട്ടു അവിടെ കുടികൊള്ളുകയും ചെയ്തു എന്ന് പുരാവൃത്തം പറയുന്നു. അതുകൊണ്ട് തന്നെ കുന്നുംകൈ കമ്മാടത്തെ തെയ്യങ്ങൾ തന്നെയാണ് ഇവിടെയും കെട്ടിയാടുന്നത്.
കമ്മാടത്ത് ഭഗവതിയാണ് ധർമ്മദൈവം രണ്ട് വ്യാഴവട്ട ക്കാലത്തിനുശേഷം ജനുവരി 28 മുതൽ പുന :പ്രതിഷ്ഠാ കലശോത്സവം നടന്നിരുന്നു.
വർഷങ്ങൾക്കുശേഷമാണ് വീണ്ടും ഒരു കളിയാട്ടം നടക്കുന്നത് ക്ഷേത്രത്തിൽ.