Kavu Details

Kasaragod Cheruvathur Nellikkathuruthi Nilamangalath Bhagavathi Kshetram Kazhakam Thuruthi Perumkaliyattam 2014

Theyyam on Makaram 21-28 (February 04-11)

Theyyam on this Kavu

Description

ഇരുപത്തിയഞ്ചാണ്ടുകളുടെ കാത്തിരിപ്പിനൊടുവില് തുരുത്തി ജനതയ്ക്ക് ജന്മസാഫല്യം പോലെ വന്നെത്തിയ പെരുങ്കളിയാട്ടം നൂറ്റാണ്ടിന്റെ വിജയമാക്കാന് കൈകോര്ക്കുകയാണ് ഇവിടുത്തുകാര്. 2014 ആണ് അവസാനമായി പെരുംകളിയാട്ടം നടന്നത്.. അതിനു മുന്നേ 1989 ൽ 

വടക്കെമലബാറിലെ പെരുംങ്കളിയാട്ടങ്ങളിൽ ഏറ്റവും വലിയത്.. തുരുത്തി കളിയാട്ടം ആണ്..

പ്രധാന ആരാധനാ മൂർത്തികൾ നിലമംഗലത്ത് ഭഗവതി, പുന്നക്കാൽ ഭഗവതി എന്നീ ദേവതകളാണ്.  

കളിക്കതിറകളും കോലത്തിൽന്മേൽ കോലവും ഉൾപ്പടെ 167 ഓളം തെയ്യങ്ങൾ പെരുങ്കളിയാട്ടത്തിൽ കെട്ടിയാടുന്നു..

167 ഓളം തെയ്യം കെട്ടിയാടാൻ 11 ഓളം അവകാശിമാർ ഉണ്ട്

ഏറ്റവും കൂടുതൽ ആചാരസ്ഥാനികർ ഉള്ള ക്ഷേത്രം കൂടി ആണ് ഇവിടം 28 ഓളം ആചാരങ്ങൾ ഉണ്ട്, 30 ഓളം പ്രദേശങ്ങളായി കഴകം വ്യാപിച്ചു കിടക്കുന്നു 


തീയ്യറുടെ പ്രധാന 4 കഴകങ്ങളിൽ. ഏറ്റവും പ്രധാനപെട്ട ക്ഷേത്രം..

കഴകത്തിന് കീഴിൽ 100 നടുത്ത്  ക്ഷേത്രങ്ങളും തറവാട്കളും സ്ഥിതി ചെയ്യുന്നു..

 2025 ൽ പുനപ്രതിഷ്ഠ ബ്രഹ്മ കലശോൽത്സവത്തിന് ഒരുങ്ങുകയാണ് കഴകം

ചെമ്പിലോട്ടു ഭഗവതിയുടെ ജ്യേഷ്ഠത്തിയായി കണക്കാക്കുന്നത് നിലമംഗലത്തു ഭഗവതിയെയാണ്. 

167 തെയ്യങ്ങള് അരങ്ങിലെത്തും
ചെറുവത്തൂര് : പെരുങ്കളിയാട്ടം നടക്കുന്ന നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തില് കളിയാട്ട ദിനങ്ങളില് 167 തെയ്യങ്ങള് അരങ്ങിലെത്തും. പ്രധാന തെയ്യങ്ങളും, കോലത്തിന്മേല് കോലവും, കളിക്കത്തെയ്യങ്ങളും ഉള്പ്പടെയാണ് ഈ തെയ്യങ്ങളുടെ എണ്ണം. നിലമംഗലത്ത് ഭഗവതി, പുന്നാക്കാല് ഭഗവതി എന്നീ തെയ്യങ്ങളാണ്‌ പ്രധാന ആരാധനാമൂര്ത്തികള്. 11 ന് രാവിലെ 8.30 നും 8.45 നും ഇടയിൽ പ്രധാന ആരാധന മൂര്ത്തിയായ നിലമംഗലത്ത് ഭഗവതിയുടെ തിരുമുടിയുയരും. ഉച്ചൂളിക്കടവത്ത് ഭഗവതി, തൂവക്കാളി, നാഗപ്പോതി, നാഗരാജാവ്, വിഷ്ണുമൂര്ത്തി, കുട്ടിശാസ്തന് , ഭൈരവന്, പാടാര് കുളങ്ങര ഭഗവതി, കരക്കയില് തെയ്യം , കോതോളി ഭഗവതി തുടങ്ങിയവയാണ് തെയ്യങ്ങളില് ചിലത്.

നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീര് നിലമംഗലം പ്രകാശനംചെയ്തു. സുവനീര് നാടന് കലാഗവേഷകന് കെ.കെ.മാരാര് പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയര്മാന് പി.സി.രാമന് ഏറ്റുവാങ്ങി. ഡോ.ശ്രീധരന് സുവനീര് പരിചയപ്പെടുത്തി. 

നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടത്തോട നുബന്ധിച്ച് തയ്യാറാക്കിയ ഭക്തിഗാന സി.ഡി. 'തിരുമുടി' ചലച്ചിത്ര പിന്നണി ഗായകന് കാഞ്ഞങ്ങാട് രാമചന്ദ്രന് പ്രകാശനം ചെയ്തു. അരുണ് ഏളാട്ട് ഏറ്റുവാങ്ങി.
 
ചെറുവത്തൂര്: നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതിക്ഷേത്രത്തില് പുരുഷന്മാര്ക്കു മാത്രമല്ല സ്ത്രീക്കും ആചാരസ്ഥാനമുണ്ട്. 80 കഴിഞ്ഞ പി.പി.ചെമ്മരത്തിയമ്മ ക്ഷേത്രത്തിലെ 'അടിച്ചുതെളി' ആചാരസ്ഥാനികയാണ്. 45-ാം വയസ്സിലാണ് ചെമ്മരത്തി മാര്ച്ചട്ടയും മേല്ക്കുപ്പായവും ഉപേക്ഷിച്ച് മേല്മുണ്ടുകൊണ്ട് മാറുമറച്ച് ഭഗവതിദാസിയായത്.
തറവാട്ടാചാരമാണ് അടിച്ചുതെളി. പ്രായാധിക്യത്തിലും മുടക്കമില്ലാതെ കര്മനിരതയാണിവര്. കഴിഞ്ഞ രണ്ട് പെരുങ്കളിയാട്ടസ്മരണ ഉള്ളില് അയവിറക്കിയാണ് മറ്റ് ക്ഷേത്രേശ്വരന്മാര്ക്കൊപ്പം കളിയാട്ടം കല്പിച്ചതുമുതല് വ്രതാനുഷ്ഠാനത്തോടെ ചെമ്മരത്തിയമ്മയും കഴിയുന്നത്.
 
പെരുങ്കളിയാട്ടത്തിന് തുടക്കംകുറിച്ചതോടെ ചെമ്മരത്തിയമ്മയ്ക്ക് വ്രതാനുഷ്ഠാനത്തോടെ കഴിയുന്ന ഇളമുറക്കാരും കൂട്ടുണ്ട്. കളിയാട്ടസമാപനത്തില് അരങ്ങിലെത്തുന്ന അമ്മത്തമ്പുരാട്ടിമാര്ക്ക് അരിയും പൂവും ചാര്ത്താനാണ് മംഗലക്കുഞ്ഞുങ്ങള് വ്രതമിരിക്കുന്നത്. ക്ഷേത്രത്തിനുകീഴിലെ ഇരുകരകളില് നിന്നുള്ള ഏഴുകുട്ടികളാണ് വ്രതാനുഷ്ഠാനത്തോടെ കഴിയുന്നത്. നിലമംഗലത്ത് ഭഗവതിയുടെ തിരുമുടി ഉയരുമ്പോള് രക്ഷിതാക്കളുടെ ചുമലിലേറ്റിയാണ് ക്ഷേത്രത്തിനു വലംവെച്ചുകൊണ്ട് അരിചാര്ത്തുക.
 
നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തില് നടക്കുന്ന പെരുങ്കളിയാട്ട ആഘോഷ പരിപാടികള്ക്ക് വര്ണ്ണാഭമായ തുടക്കം. ശിവഗിരി മഠാധിപതി പ്രകാശാനന്ദ സ്വാമികള് ഭദ്രദീപം കൊളുത്തി ആഘോഷപരിപാടികള് ഉദ്ഘാടനം ചെയ്തു .ചലച്ചിത്രതാരം നെടുമുടി വേണു മുഖ്യാതിഥിയായിരിന്നു. പി സി രാമന് അധ്യക്ഷത വഹിച്ച ചടങ്ങില് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. ആഘോഷ പരിപാടികള്ക്ക് തുടക്കം കുറിച്ചുള്ള വര്ണ്ണശബളമായ ഘോഷയാത്ര കാടങ്കോട് നെല്ലിക്കാല് ഭഗവതി ക്ഷേത്രപരിസരത്തു നിന്നും ആരംഭിച്ചു . വാദ്യമേളം, താലപ്പൊലി, മുത്തുക്കുടകള്, കോല്ക്കളി, കാവടിയാട്ടം, ദഫ് മുട്ട് എന്നിവയെല്ലാം ഘോഷയാത്രയുടെ മാറ്റ് കൂട്ടി . ഘോഷയാത്ര നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്ര തിരുസന്നിധിയില് സമാപിച്ചു
 
നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം പെരുംകളിയാട്ടത്തിന്റെ അഞ്ചാം ദിനമായ 8ന് തൃക്കരിപ്പൂര് രാമവില്യം കഴകത്തില് നിന്നും തുരുത്തിയിലേക്ക് കലവറനിറക്കല് ഘോഷയാത്ര നടക്കും . രാവിലെ രാമവില്യം കഴകത്തിന്റെ കീഴ്ഘടക മുണ്ട്യകളും കാവുകളുമായ ഒളവറ മുണ്ട്യ , കൂലേരി മുണ്ട്യ , തടിയന് കൊവ്വല്മുണ്ട്യ, പേക്കടം കുറുവാപ്പള്ളി അറ എന്നിവിടങ്ങളില് നിന്നെത്തുന്ന ആചാര സ്ഥാനീകരും മൂവായിരത്തോളം സ്ത്രീ പുരുഷന്മാരും ഉള്പ്പെടുന്ന എടുത്ത് പിടിച്ചു പോകല് വിവിധ ക്ഷേത്ര പരിസരങ്ങളില് വിശ്രമിച്ച് 17 കിലോ മീറ്റര് സഞ്ചരിച്ച് വൈകീട്ടോടെയാണ് നെല്ലിക്കാതുരുത്തി കഴകത്തില് എത്തിച്ചേരും. വാദ്യ മേളങ്ങളും വിവിധ കലാരൂപങ്ങളും അകമ്പടിയായുണ്ടാവും.
 
രാവിലെ 9 ന് രാമവില്യം കഴകത്തില് നിന്നും ക്വിന്റല് കണക്കിന് അരിയും പച്ചക്കറികളും കൊണ്ടു പോകുന്നതിനൊപ്പം നെല്ലിക്കാത്തുരുത്തി നിലമംഗലത്ത് ഭഗവതിയുടെ ശ്രീകോവിലില് രാമവില്യം കഴകത്തിലെ അന്തിത്തിരിയന് ചാര്ത്തുന്ന സ്വര്ണ്ണ മോതിര മാലയും കലവറനിറക്കല് ഘോഷയാത്രയില് കൊണ്ട് പോകുമെന്ന് രാമവില്യം കഴകം ഭാരവാഹികള് പത്ര സമ്മേളനത്തില് അറിയിച്ചു. എടുത്തു പിടിച്ച് പോകലിന്റെ മുന്നിലായി നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തില് കളിയാട്ട ഭാഗമായി കെട്ടിയാടുന്ന പടക്കത്തി ഭഗവതിയുടെ കോലധാരി തെക്കുംകര ബാബു കര്ണ്ണമൂര്ത്തിയും ഉണ്ടാവും . തുരുത്തിയില് എത്തുന്ന രാമവില്യം കഴകത്തിലെ ആചാരസ്ഥാനീകര് അന്ന് അവിടെ താമസിച്ച് 9 ന് പടക്കത്തി ഭഗവതിയുടെ തിരുമുടി ഉയര്ന്ന ശേഷമാവും തിരിച്ചുവരിക . 
 
ഇരുപത്തിയഞ്ച് വര്ഷങ്ങള്ക്ക് ശേഷം പെരുങ്കകളിയാട്ടം നടക്കുന്ന നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലം ഭഗവതി ക്ഷേത്രത്തിലേക്ക് തെയ്യങ്ങളെ കാണാനും, പഠിക്കാനും എത്തുന്നത് നിരവധി വിദേശികള്. ഫ്രാന്സ്, ഡെന്മാര്ക്ക്, സ്വിറ്റ്സര് ലാന്റ് എന്നിവിടങ്ങളില് നിന്നെല്ലാമുള്ളവര് ഇവിടേക്ക് എത്തിയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി ദൈവങ്ങളെ നേരില്ക്കാണാന് സാധിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരും. തെയ്യ്ങ്ങളെ കാണാനും, ക്യാമറയില് പകര്ത്താനും മാത്രമല്ല തെയ്യങ്ങളില് നിന്ന് ഇവര് അനുഗ്രഹങ്ങള് ഏറ്റുവാങ്ങുകയും ചെയ്യുന്നുണ്ട്. കൊച്ചു കുട്ടികള് ഉള്പ്പെടെയുള്ളവര് ഇവരുടെ സംഘത്തില് ഉണ്ട്. ചിലര് രണ്ടുദിവസനത്തിനകം തിരിച്ചു പോകുന്നുണ്ടെങ്കിലും ചിലര് കളിയാട്ടം കഴിഞ്ഞു മാത്രമേ മടങ്ങുന്നുള്ളൂ.
 
ക്ഷേത്രത്തിലേക്കുള്ള തൊഴുത്‌ വരവിന് മുസ്ലീം സഹോദരങ്ങളുടെ വരവേല്പ്പ്
===========================
മത സാഹോദര്യത്തിന്റെ കണ്ണികള് ചേര്ത്ത് വച്ച് ചെറുവത്തൂര് തുരുത്തിയില്, ക്ഷേത്രത്തിലേക്കുള്ള തൊഴുത്‌ വരവിന് മുസ്ലീം സഹോദരങ്ങളുടെ വരവേല്പ്പ്. നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലേക്ക് പാട്ടുത്സവ ഭാഗമായി നടന്ന തൊഴുതുവരവിനെയാണ് ഇന്ത്യന് യൂണിയന് മുസ്ലീം ലീഗ് ,എം വൈ എല് , എസ് . ടി. യു ,എം എസ് എഫ് തുരുത്തി ശാഖാ കമ്മറ്റികളുടെ നേതൃത്വത്തില് വരവേറ്റത്.പയ്യന്നൂര് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില് നിന്നും ആരംഭിച്ച തൊഴുത്‌ വരവ് കാല്നടയായാണ് തുരുത്തിയിലേക്കെത്തിയത്. മതം സംഘര്ഷമല്ല സമാധാനമാണ് എന്ന സന്ദേശം ഉയര്ത്തിപ്പിടിച്ച്‌ യാത്രയില് പങ്കെടുത്തവര്ക്ക് മുസ്ലീം സഹോദരങ്ങള് ദാഹജലം വിതരണം ചെയ്തു.ഇവിടെ തുരുത്തി ജമാത്ത്‌ പള്ളിയും , നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രവും അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. എല്ലാവിഭാഗം ജനങ്ങളും സാഹോദര്യത്തോടെ കഴിയുന്ന പ്രദേശം കൂടിയാണ് ഇവിടം. മതത്തിന്റെ പേരില് പരസ്പരം കലഹിക്കുന്നവര്ക്ക് മുന്നിലേക്ക് എത്തിച്ച മതസാഹോദര്യത്തിന്റെ മഹത്തായ സന്ദേശമായി ഈ കാഴ്ച .

Location