Kavu Details

Kasaragod Chittarikkal Perumbatta Thazhethadam Padarkulangara Bhagavathi Kavu

Theyyam on (February 12-16, 2016)

Description

ചിറ്റാരിക്കാല്‍ പെരുമ്പട്ട താഴെത്തടം പാടാര്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കളിയാട്ട ഉത്സവത്തിന് 2017 Feb12 ഞായറാഴ്ച അരങ്ങുണരും …16 വരെ നീളുന്ന ഉത്സവത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച വൈകീട്ട് മൂന്നിന് ചെരുവപ്പാടി, പെരിങ്ങാര ക്ഷേത്രങ്ങളില്‍നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്രകള്‍ പുറപ്പെടും. 13-ന് രാവിലെ ഒന്‍പതിന് കമ്പല്ലൂര്‍ ഭഗവതീക്ഷേത്രത്തില്‍നിന്ന് ദീപവും തിരിയും എഴുന്നള്ളിച്ചുകൊണ്ടുവരും. രാത്രി എട്ടിന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. 8.30ന് പൂമാരുതന്‍ തെയ്യത്തിന്റെ തട്ടും വെള്ളാട്ടം. 14-ന് രാവിലെ ഒന്‍പതിന് വയനാട്ടുകുലവന്‍ തെയ്യം പുറപ്പാട്. തുടര്‍ന്ന് തെയ്യങ്ങളുടെ പുറപ്പാട്. വൈകീട്ട് അഞ്ചിന് മൗക്കോട് ചാമുണ്ഡേശ്വരി കാവില്‍നിന്ന് തിരുമുല്‍ക്കാഴ്ച പുറപ്പെടും. രാത്രി എട്ടിന് പൂമാരുതന്‍ തെയ്യത്തിന്റെതെയ്യത്തിന്റെ തട്ടും വെള്ളാട്ടം. ഒന്‍പതിന് ഗാനമേള. 15-ന് രാവിലെമുതല്‍ വിവിധ തെയ്യങ്ങള്‍ കെട്ടിയാടും. രാത്രി എട്ടിന് പൂമാരുതന്‍ തെയ്യത്തിന്റെതട്ടും വെള്ളാട്ടം. ഒന്‍പതിന് മെഗാഷോ. 16-ന് രാവിലെ വിവിധ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് ഒരുമണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പെരുമ്പട്ട ജുമാ മസ്ജിദ് സന്ദര്‍ശനം. തുടര്‍ന്ന് തുലാഭാരം. വൈകീട്ട് നാലിന് പാടാര്‍കുളങ്ങര ഭഗവതിയുടെ തിരുമുടി നിവരും. കളിയാട്ടത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി…സംഘാടകര്‍ അറിയിച്ചു.