Kaliyattam Every Year Thulam 11-17
തുളുനാടിന്റെ കളരി പാരമ്പര്യമുള്ള കോട്ടച്ചേരി തുളിച്ചേരി കുമ്മണാര്‍ കളരി ഭഗവതിക്ഷേത്ര കളിയാട്ടം .
രാജഭരണകാലത്ത് അള്ളട സ്വരൂപത്തിന്റെ സംരക്ഷകരായിരുന്ന പടയാളികളെ ആയോധനമുറ പരിശീലിപ്പിച്ചിരുന്ന കളരിഗുരുക്കളുടെ പിന്‍മുറക്കാരായ കുരിക്കള്‍ തറവാട് ക്ഷേത്രമായാണ് കുമ്മണാര്‍ കളരി അറിയപ്പെടുന്നത്. തെയ്യക്കാലം തുടങ്ങുന്ന പത്താമുദയത്തിനുശേഷം തെയ്യങ്ങള്‍ ചിലമ്പണിയുന്ന ജില്ലയിലെ പ്രഥമ ദേവസ്ഥാനങ്ങളിലൊന്നാണ്.
കളിയാട്ടദിവസങ്ങളില്‍ ആദ്യ മൂന്നുദിവസം രാത്രി 10.30ന് അഞ്ചണങ്ങന്‍ ഭൂതവും 11.30ന് ചെറിയഭഗവതിയും പകല്‍ 12ന് ദണ്ഡ്യങ്ങാനത്ത് ഭഗവതിയും കെട്ടിയാടും