Kavu Details

Kasaragod Kanhangad Pullur Thalikkundu Cheriya Edachi Sree Vayanattukulavan Devasthanam

Theyyam on (January 2026)

Description

After 250 Years

2026 Date to be finalilzed 

 

250 വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമം... താളിക്കുണ്ട് ചെറിയ ഇടച്ചി ശ്രീ വയനാട്ടു കുലവൻ ദേവസ്ഥാനം അദി ദിവ്യനായ പൊയ്ക്കാണ്ണും മുളം ചൂട്ടുമായി തിരുനർത്ഥന നിമിഷത്തെ ഹൃദയത്തിലേക്ക് ആവാഹിക്കാനൊരുങ്ങുകയാണ് ഈ മഹിത സന്നിധി... 2026 തെയ്യം കെട്ട് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറി ക്കുമ്പോൾ ഇനി മണ്ണും മനസും ആത്മ സമർപ്പണത്തിന്റെ വേദിയാവുകയാണിവിടെ.പൂർവ്വികർ പറഞ്ഞു പടർത്തിയ അറിവുകൾക്കപ്പുറം മറ്റൊരു കാഴ്ചകൾ ആർക്കും സാക്ഷ്യപെടുത്താൻ കഴിയാത്ത കാലത്തിന്റെ പഴക്കമുണ്ട് ഈ ദേവസ്ഥാനത്തെ തെയ്യം കെട്ടിനും ആഘോഷങ്ങൾക്കും... ഒരുഗ്രാമത്തിന്റെ ആശയുടെ അഭിലാഷങ്ങളുടെ പൂർത്തികരണമാണ് ഇവിടെ 2026ൽ പൂർത്തീകരിക്കാൻ വേണ്ടി പോകുന്നത്..

ഇനി ആ മുഹൂർത്തം വരെ ഒരു നാട് മുഴുവൻ സഹനത്തിന്റെ പാതയിൽ മറ്റെല്ലാം മറന്നു ഇഷ്ടദൈവത്തിന്റെ തിരുമുഖ ദർശനത്തിനുവേണ്ടി പ്രാർത്ഥനാ പൂർവ്വമുള്ള മനസുമായി മുന്നൊരുക്കം തുടങ്ങി ക്കഴിഞ്ഞു.... ഇനി മറക്കളത്തിന്റെ മഹിതമായ തിരുമുറ്റത്ത് അണ കെട്ടിയിരുന്ന തങ്ങളുടെ മനസിലെ സങ്കടം ഒരു ചാറ്റൽ മഴപോലെ പെയ്തു തിരുന്ന ആ പുണ്ണ്യ മുഹൂർത്തത്തിലേക്കുള്ള സ്വയം സമർപ്പിചിത മനസുമായി ഭക്തിയോടെ കർമ്മ സജ്ജരാവുകയാണ്.... താനത്തിങ്കാൽ ചെറിയ ഇടച്ചി ശ്രീ വയനാട്ടു കുലവൻ ദേവസ്ഥാന സന്നിധിയും ഒരു നാടും ജനതയും.