Kavu Details

Kasaragod Nileswaram Achamthuruthi Kathyantemaad Balagokulam Sree Vishnumurthi Kshetram

Theyyam on Makaram12 (February 26, 2025)

Description

Kaliyattam Every Year

കാസർഗോഡ് ജില്ലയിൽ നീലേശ്വരത്തിന്നടുത്താണ് വിഷ്ണുമൂർത്തിയുടെ ആരൂഢമായ കോട്ടപ്പുറം. കോട്ടപ്പുറം പുഴയുടെ തെക്കേ പ്രദേശമാണ് അച്ചാംതുരുത്തി.  

അവിടെ എഴുപത്തിയഞ്ച് കൊല്ലം മുമ്പ് ഒരു ശിവരാത്രി നാളിൽ ഒരു കൂട്ടം കുട്ടികൾ ഒത്തു ചേർന്നു ഒരു കളിക്കോലം കെട്ടിയാടി. കാവിൽ കണ്ടത് പോലെ ചെറു ചില്ലകൾ കൂട്ടി മേലേരി (തീക്കനൽ) ഉണ്ടാക്കി കുട്ടികൾ തന്നെ കലശക്കാരനും വെളിച്ചപ്പാടും കാരണോരുമൊക്കെയായി തെയ്യാട്ടം തുടങ്ങി.

വണ്ണാൻ സമുദായക്കാരനായ ഒരു ബാലൻ ഒറ്റക്കോലമെന്ന തീച്ചാമുണ്ഡികോലം കെട്ടുകയും മേലേരിയിൽ വീഴുകയും ചെയ്തു. ആർപ്പും ആരവങ്ങളും അടങ്ങിയപ്പോൾ കുട്ടികൾ മുഴുവൻ ഏതോ ആലസ്യത്തിലാണ്ടു പരി ക്ഷീണരായത്രേ.

കണിയാരെ വരുത്തി കവിടി നിർത്തിയപ്പോൾ അവിടെ ദൈവ ചൈതന്യമുണ്ടെന്നും ഇനി എല്ലാ ശിവരാത്രി നാളിലും വണ്ണാൻ കോലക്കാരനായി ഒറ്റക്കോലം കെട്ടിയാടണമെന്നും വിധിയുണ്ടായി. ആ പതിവ് ഇന്നും ഇവിടെ ആചരിച്ചു വരുന്നു. കാവ് നടത്തിപ്പുകാർ കല്യാണം കഴിക്കാത്തവരാകണമെന്ന വിധിയുമുണ്ട് ഇവിടെ. 

കുട്ടികൾക്കും ഒരു ക്ഷേത്രം...

ബാലഗോകുലം

അച്ചാംതുരുത്തി : ഒറ്റക്കോലം

കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്ത് അച്ചാംതുരുത്തി

ദ്വീപിലെ കത്യന്റെ മാട് ബാലഗോകുലം വിഷ്ണുമൂർത്തി ക്ഷേത്രത്തിലാണ് ഈ സവിശേഷത. ഇവിടുത്തെ ഒറ്റക്കോല

മഹോത്സവം ഏറെ പ്രസ്സിദ്ധമാണ്. പിള്ളേരുടെ ഒറ്റക്കോലം എന്ന

പേരിലാണ് ഉത്സവമറിയപ്പെടുന്നത്. ക്ഷേത്രം നടത്തിപ്പുകാരും

ഭാരവാഹികളും കുട്ടികൾ തന്നെയാണ്. ഒറ്റക്കോല ഉത്സവത്തിനും ഏറെ പ്രത്യേകതയുണ്ട്. വിഷ്ണുമൂർത്തിയുടെ കോലധാരി അവിവാഹിതനായിരികകണം. ജാതിമതവ്യത്യാസമില്ലാതെ

ആർക്കും ക്ഷേത്രപ്രവേശനം നടത്താമെന്ന പ്രത്യേകതയും ഈ

ക്ഷേത്രത്തിനുണ്ട്. ക്ഷേത്രംനിലനിൽക്കുന്ന സ്ഥലം ഒരു മുസ്ലിം

മതവിശ്വാസിയുടെ സംഭാവനയാണ്. കുട്ടികളുടെ ക്ഷേത്രത്തിലെ പിള്ളേരുടെ ഒറ്റക്കോലം ശിവരാതി നാളിലാണ് ആഘോഷിക്കുന്നത്.

ദശാബ്ദങ്ങൾക്ക് മുൻപ് ഒരു നാൾ, അന്ന് അച്ചാംതുരുത്തി ദ്വീപിൽ ഒറ്റക്കോല മഹോത്സവം നടന്നു. അന്നത്തെ വിഷ്ണുമൂര്ത്തിയുടെ കനലാട്ടം എന്ന അഗ്നിപ്രവേശനം ദ്വീപിലെ കുട്ടികൾക്ക് വിസ്മയക്കാഴ്ചയായിരുന്നു. പിന്നീടൊരു ശിവരാത്രിനാളിൽ

ഉറക്കമിളച്ച കുട്ടികളുടെ കളി കാര്യമായി മാറി. വാഴപ്പോള

കൊണ്ടുള്ള പള്ളിയറയും മുരിക്കു കൊണ്ടുള്ള വാളും മച്ചിങ്ങ കൊണ്ടുള്ള മേലരിയും അവർ തീരത്തു. വന്നാൻ സമുദായാംഗമായ ഒരു കുട്ടിയെ കൊണ്ട് വിഷ്ണുമൂര്ത്തിയുടെ കോലം കെട്ടിച്ചു കനലാട്ടം നടത്തി. അടങ്ങാത്ത ഭക്തിയും

ആവേശവും അവരെ വർഷങ്ങൾ തുടർച്ചയായി ഈ കുട്ടിക്കളി തുടരാൻ പ്രേരിപ്പിച്ചു. പിന്നീട് ഈ കളിയോട് എതിർപ്പുമായി

മുതിർന്നവർ രംഗത്തെത്തി. രക്ഷിതാക്കളുടെ എതിർപ്പും ഒപ്പം

മർദനവും അസഹ്യമായതോടെ കുട്ടികൾ കളിനിർത്തി. ഗ്രാമത്തിൽ പിന്നീട് വസൂരി പടർന്നപ്പോൾ ഗ്രാമവാസികൾ

പ്രശ്നചിന്ത നടത്തി. കുട്ടികളുടെ കളിയിൽ ദൈവസാന്നിധ്യം

ഉണ്ടായിട്ടുണ്ടെന്നും ഉടനെ ആരൂഡം നിർമ്മിച്ചു ദേവനെ കുടിയിരുത്തണമെന്നും പ്രശ്നചിന്തയിൽ തെളിഞ്ഞു.  അങ്ങനെയാണ് കുട്ടികൾക്ക് പ്രാധാന്യം നല്കി 1942 മുതൽ ഉത്സവം

പുനരാരംഭിച്ചത്. 1993 ലാണ് ഇന്നുള്ള  ക്ഷേത്രസമുച്ചയം പണിതീർത്തത്.

ഇതര ക്ഷേത്രങ്ങളിൽ വിഷ്ണുമൂര്ത്തിയുടെയും രക്തചാമുണ്ടിയുടെയും കോലം ധരിക്കാനുള്ള അവകാശം മലയ

സമുദായത്തിന് മാത്രമാണ്. എന്നാൽ ഈ ക്ഷേത്ത്രത്തിൽ കോലധാരി വണ്ണാൻ സമുദായംഗമാണ്. കുട്ടികൾ കളിക്കാനുപയോഗിച്ച മുരിക്കു കൊണ്ടുള്ള വാളാണ് ഇന്നും

ക്ഷേത്രത്തിലെ പ്രതിഷ്ഠ. അവിവാഹിതനാണ് ഇന്നും

വിഷ്ണുമൂര്ത്തിയുടെ കോലം ധരിക്കുന്നത്. ക്ഷേത്രത്തിൽ നിത്യദീപം വെയ്ക്കുന്നതും നോറ്റിരിക്കുന്നതും കുട്ടികൾ മാത്രമാണ്. ക്ഷേത്രം ഭരണസമിതിയുടെ ഭാരവാഹിത്വവും

കുട്ടികൾക്ക് സ്വന്തം. ഒറ്റക്കൊലത്തിന് റെ ഭാഗമായൊരുക്കുന്ന മേലരിയും വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശവും ദർശിച്ച് പുണ്യം നേടാൻ ആയിരങ്ങളാണ് ശിവരാത്രിനാളിൽ  ദ്വീപിലെത്തുന്നത്.

കടപ്പാട് ::

 

Location