Kaliyattam Every Three Years
പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം
ഉത്തരകേരളത്തിലെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമാണ് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം.
ഐതീഹ്യപ്പെരുമയാല്‍ പ്രസിദ്ധമാണ് ഈ ക്ഷേത്രം. *നോക്കുന്നവന് അവനെ തന്നെ കാണാവുന്ന വാല്‍ കണ്ണാടിയാണ് ഇവിടുത്തെ പ്രതിഷ്ഠ*. മീന മാസത്തിലെ പൂരമഹോത്സവവും ,വൃശ്ചികത്തിലെ പാട്ടുമാണ് പ്രധാന ഉത്സവങ്ങള്‍.
ഇവിടുത്തെ പൂരമഹോത്സവം മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സാമുദായിക കൂട്ടായ്മയുടെ പൂര കാഴ്ചകള്‍ ഇവിടെ ദര്‍ശിക്കാം. *ശാലിയപൊറാട്ട്, പൂരക്കളി ,എഴുന്നള്ളത്ത്, തായമ്പക* തുടങ്ങിയവ പൂര കാഴ്ചകളില്‍ ചിലത് മാത്രം . ഒരു മാസം പൂരോത്സവം നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. മംഗലാപുരം മംഗളാദേവി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം അതുകൊണ്ട് തന്നെ വടക്കുനിന്നും നിരവധി ആളുകള്‍ ഇവിടെ കാര്‍ത്തിക ഉത്സവത്തിന് എത്താറുണ്ട് .
നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ അനുദിനം ശ്രേയസ്സ് വര്‍ധിച്ചു വരികയാണ് ഇവിടെ .
നിരവധി ഉപക്ഷേത്രങ്ങളുള്ള ക്ഷേത്രം കൂടിയാണ് രയരമംഗലം ക്ഷേത്രം.