Kavu Details

Kasaragod Sree Kottikulam Puthrakkar Tharavadu Devasthanam

Theyyam on (February 28-March 02, 2016)

Description

അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ഇവിടെ തെയ്യംകെട്ട് നടത്താറുള്ളത്. കോട്ടിക്കുളം കുറുമ്പ ഭഗവതി ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള ഈ തറവാട് വടക്കേ മലബാറിലെ അരയ സമുദായത്തില്‍പ്പെടുന്ന ചെമ്പില്ലത്തുകാരുടെ പ്രധാന ആരാധനാലയമാണ്. 39 തെയ്യങ്ങളാണ് ക്ഷേത്രത്തില്‍ കെട്ടിയാടേണ്ടതെങ്കിലും സ്ഥലപരിമിതി മൂലം 34 തെയ്യങ്ങളാണ് അഞ്ചുനാളുകളിലായി കെട്ടിയാടിയത്. ഒരു തറവാട്ടില്‍ ഇത്രയേറെ തെയ്യങ്ങള്‍ കെട്ടിയാടുന്ന അപൂര്‍വ ഉത്സവമാണിത്.

തറവാട്ടിലെ കുലദൈവമായ കോലസ്വരൂപതായി തെയ്യമാണ് ഏറ്റവും പ്രധാനം. നെല്ലുകുത്തി, കാര്‍ന്നോന്‍, പുല്ലൂര്‍ണന്‍, അന്തികുറത്തി, പുല്ലൂര്‍കാളി, കുറത്തിയമ്മ, വിഷ്ണുമൂര്‍ത്തി, കുണ്ഡാരചാമുണ്ഡി, കുട്ടിശാസ്തന്‍, ഭൈരവന്‍, രക്തചാമുണ്ഡി, പടവീരന്‍, ചൂളിയാര്‍ ഭഗവതി, അഞ്ചണങ്ങും ഭൂതം, മൂത്തോര്‍ ഭൂതം, ഏളോര്‍ഭൂതം, ചെറിയ ഭഗവതി, ഉച്ചക്കുറത്തി, പഞ്ചുരുളി, കുറന്തരിയമ്മ, പന്നികൊളത്തി ചാമുണ്ഡി, തൊടുംതട്ട ചാമുണ്ഡി, വീരഭദ്രന്‍, കണ്ണങ്കാട്ട് ഭഗവതി, തുളുനാടന്‍ ഭഗവതി, ഭഗവതി, പാനകുറത്തി, പൊട്ടന്‍, കുമ്പത്തോട്ട് ചാമുണ്ഡി, കാലിച്ചാന്‍, പടിഞ്ഞാറെ ചാമുണ്ഡി, ഗുമ്മട്ട ഗുളികന്‍ തുടങ്ങിയ തെയ്യങ്ങളും ഇവിടെ കെട്ടിയാടി.

മലയന്‍, വണ്ണാന്‍, കോപ്പാളന്‍ എന്നീ വിഭാഗക്കാരാണ് ഈ ഉത്സവത്തിന് തെയ്യംകെട്ടുന്നത്.

Location