Kavu Details

Kasaragod Sree Nellikka Thuruthi Kazhakam Nilamangalath Bhagavathi Kshetram Vadakke Alinkeezhil

Theyyam on Vrischikam 23-24 (December 09-10)

Description

ആര്യനാട് നിന്ന് മലനാട് കാണാൻ കൊതിച്ചു ആര്യരാജവിൻ്റെ പൊൻമകളായ ആര്യപുങ്കന്നിയിൽ ആവേശിച്ച പൂമാല ഭഗവതിയും പരിവാരങ്ങളും  വിശ്വകർമ്മാവ് തീർത്ത മരക്കലത്തിൽ ആഴികൾ താണ്ടി  നൂറ്റിയെട്ടാമത്തെ അഴിയായ ഇടുത്തൂർ അഴിമുഖത്തിൽ കൂടി രാമന്തളി അഴിക്കാണത്ത് കപ്പലിറങ്ങിയ ശേഷം ദേശാധിപനായ  ശങ്കരനാരായണ സ്വാമിയെ കണ്ട് വന്ദിച്ച് കൂളിയാടത്ത്ഓട്ട് തറവാട്ടിലും കുറുവന്തട്ടയിലും സ്ഥാനം ഉറപ്പിച്ചു. കപ്പലിൽ വിണ്ടും വടക്കോട്ട് യാത്ര തിരിച്ചു ഒരിയരക്കാവിൽ എത്തി .അവിടെ മരക്കലം താഴ്ത്തി ആവിയുടെ നീരും കൈതയുടെ തണലും വെളുത്ത മണലും കുളിർത്ത കാറ്റും ആസ്വദിച്ച്  ഒരു വ്യാഴം വട്ടകാലം വസിച്ചു . ഒരിയരക്കാവിൽ ഭഗവതിക്കും പരിവാരങ്ങൾക്കും നെല്ലിക്കാത്തിയ്യൻ  തലക്കാട്ട് കൂറനും മലാം മുകയനും  ഇളനീർ നൽകി ദേവിയേയും  പരിവാരങ്ങളേയും സ്വികരിച്ചു . ഇതിനെ അനുസ്മരിച്ച് കൊണ്ടാണ് കർക്കിടകമാസത്തിൽ നിലമംഗലത്ത്  നിന്നും ചിങ്ങമാസത്തിൽ നെല്ലിക്കാലിൽ നിന്നും  ദേവനർത്തകർ  ഇളനീർ പൊളിക്കൽ ചടങ്ങ് നടത്തുന്നത് . നെല്ലിക്കാത്തുരുത്തി കഴകം ശ്രീ നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്ന് തേങ്ങ പൊളിക്കൽ ചടങ്ങ് കർക്കിടകം 28 ന് നടക്കും ( ആഗസ്റ്റ് 12 )

Location