After 25 Years
തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകം പെരുങ്കളിയാട്ടം. 1999 March 05 മുതൽ March 12 വരെ
see the below links for 1999 Perumkaliyattam:
1. https://youtu.be/G1mcdK4aUZw?si=9t4gscigQ8RGY9vG
2. https://youtu.be/BiHmwjEFe10?si=38cvI9TrvWG1vWWK
3. https://youtu.be/WqANuL0GHN8?si=3fnR6kJZ3IZCasmW
ഈ വിഡിയോവിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്ന അപൂർവ തെയ്യങ്ങൾ: അസുരാളൻ ദൈവംതിറ, എരിഞ്ഞിക്കീൽ ഭഗവതി, മേച്ചേരി ചാമുണ്ഡി, ചെമ്പിലോട്ട് ദൈവം, പൂക്കുന്നത്തു വൈരജാതൻ, കുറത്തി, ശങ്കരൻ ദൈവം, മണാളൻ ദൈവം, മണാട്ടി ദേവി, മാരപ്പുലിയൻ ദൈവം, കരക്കീൽ ദൈവം, പുതിയപറമ്പത് ഭഗവതി, ചെക്കിപാറ ഭഗവതി, ധ്രുമ്രൻ, കോതോളി ഭഗവതി, കരുവാളമ്മ, വടക്കേ വീട്ടിൽ ചാമുണ്ഡി, പടവീരൻ, വടക്കൻ കോടി ദൈവം, ഞാങ്കണ്ടം ദൈവം, മഞ്ഞാളമ്മ, എളമ്പച്ചി ഭഗവതി, പണച്ചിറ ഭഗവതി, പുലിമാരുതൻ, ചെറളത് ഭഗവതി, പാടാർകുളങ്ങര ഭഗവതി, മേക്കോട്ട് ഭഗവതി, വീര ചാമുണ്ഡി, കടപ്പുറത്തുഭഗവതി, ചൂളിയാർ ഭഗവതി, കരക്കീൽ ഭഗവതി, നരമ്പിൽ ഭഗവതി, കാനക്കര ഭവതി.
4. https://youtu.be/6tbdvBC5rqE?si=0BGa-xKLaGZOZlHi
ഈ വിഡിയോവിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്ന അപൂർവ തെയ്യങ്ങൾ: പടക്കത്തി ഭഗവതി, ആര്യക്കര ഭഗവതി, കാവിൽ ഭഗവതി, ചങ്ങനും പൊങ്ങനും , ചെന്തളത്ത് ഭഗവതി, പണയക്കാട്ട് ഭഗവതി, ദണ്ഡ്വങ്ങാനത്ത് ഭഗവതി, മാങ്കടവത്ത് ഭഗവതി, ചൂളിയാർ ഭഗവതി, മികന്തള ഭഗവതി, തായി പരദേവത, പൂമാരുതൻ ദൈവം തിറ
ശ്രീ രാമവില്യം കഴകം ഐതിഹ്യപ്പെരുമ
ക്ഷത്രിയ നിഗ്രഹത്തിന് ശേഷം പരശുരാമൻ അഹിച്ഛത്രത്തിൽ നിന്നും ബ്രാഹ്മണരെ കൊണ്ടുവന്ന് പാർപ്പിച്ച്, അതിനുശേഷം ഈ ഭൂമിയിൽ പല പല പ്രതിഷ്ഠകളും നടത്തിപ്പോന്ന കാലം ശ്രീഹരിപുരത്തെത്തി (തൃക്കരിപ്പൂർ). ഇന്ന് ശ്രീ രാമവില്ല്യം കഴകം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വില്ലു വെച്ച് വിശ്രമിച്ചു. ഈ സന്ദർഭത്തിലാണ് പുഷ്ക്കര ബ്രാഹ്മണനാൽ പൂജിക്കപ്പെട്ട വിഷ്ണുവിൻ (ശ്രീ ചക്രപാണി ) വിഗ്രഹം പ്രതിഷ്‌ഠിക്കാൻ തുനിഞ്ഞത്. ഇതറിഞ്ഞ ക്ഷേത്ര വിധ്വംസകൻ എന്ന അസുരൻ ഭാർഗവ രാമനോടേറ്റുമുട്ടി പ്രതിഷ്ഠയ്ക്ക് ഭംഗം വരുത്താൻ ശ്രമിച്ചു. സ്ത്രീയാലോ പുരുഷനാലോ വധിക്കപ്പെടില്ലെന്ന വരബലമുള്ളതിനാൽ ക്ഷേത്രവിധ്വംസകനോടേറ്റുമുട്ടി പരാജിതനായ പരശുരാമൻ തുണയ്ക്കായി പരമശിവൻ സ്ത്രീയും പുരുഷനും ചേർന്ന രൂപത്തിൽ ഒരു ദേവിയെ ഭൂമിയിലേക്കയച്ചു.
ക്ഷേത്ര വിധ്വംസകനോടേറ്റുമുട്ടിയ ദേവി അസുരന്റെ ഗളച്ഛേദം ചെയ്ത് മഹാവിഷ്ണു പ്രതിഷ്‌ഠയ്ക്ക് വേണ്ടുന്ന അനുകൂല സാഹചര്യമൊരുക്കി. ഇങ്ങനെ പടക്കെത്തി പരശുരാമനെ തുണച്ച ദേവിക്ക് പടക്കെത്തി ഭഗവതി എന്ന പേരും നൽകി. പരശുരാമൻ വില്ലുവെച്ച് വിശ്രമിച്ച സ്ഥലത്ത് ദേവിയെ പ്രതിഷ്‌ഠിക്കുകയും അടുത്തുള്ള ഒളോട്ടത്തീയനെ പൂജാകർമ്മങ്ങൾ ഏൽപ്പിക്കുകയും ചെയ്തു.
ദേവി വടക്കത്തി ഭഗവതി എന്നും പടക്കത്തി/ പടക്കെത്തി ഭഗവതി എന്നും അറിയപ്പെടുന്നു.
ആര്യ ബ്രാഹ്മണരുടെ കഴകങ്ങളെ അനുകരിച്ച് ഉത്തരകേരളത്തിലെ തീയ്യ സമുദായം വളപട്ടണം പുഴയ്ക്ക് വടക്കുള്ള ദേശങ്ങളിൽ കഴകങ്ങൾക്ക് രൂപം കൊടുത്തതായും ഇത്തരം കഴകങ്ങൾ പഴയകാലത്തെ ഭരണസിരാകേന്ദ്രമായും കോടതിയായും പരിഗണിക്കപ്പെട്ടതായി പറയപ്പെടുന്നു.
രാമന്തളി കുറുവന്തട്ട കഴകം
തൃക്കരിപ്പൂർ രാമവില്ല്യം കഴകം
തുരുത്തി നിലമംഗലത്ത് കഴകം
പാലക്കുന്ന് കഴകം ഇങ്ങനെ നാല് കഴകങ്ങളാണ് ഉത്തരകേരളത്തിലെ തീയ്യ കഴകങ്ങൾ.
നാല് കഴകങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് തൃക്കരിപ്പൂർ ശ്രീ രാമവില്ല്യം കഴകം
ആരൂഢം
[കാവില്ല്യാട്ട് കാവ്]
ശ്രീ രാമവില്ല്യം കഴകത്തിന്റെ -പടക്കെത്തി ഭഗവതിയുടെ ആരൂഢമാണ് കാവില്ല്യാട്ട് കാവ്. പടക്കെത്തി ഭഗവതിയുടെ ആദ്യ സങ്കേതമായിരുന്നു ഈ കാവ്. ഇവിടെ ശ്രീ പടക്കെത്തി ഭഗവതിയെ സങ്കൽപ്പിച്ചും ശ്രീ പൂമാല ഭഗവതിയെ സങ്കൽപ്പിച്ചും ഓരോ തറകളുണ്ട്. ഇവിടെയുള്ള നാഗക്കെട്ടിൽ നാഗാരാധന നടത്താനുള്ള അവകാശം തെക്കേവീട് തറവാട്ടുകാർക്കാണ്.